Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പിങ്ക് ബോള്‍ ടെസ്റ്റ്: റെക്കോര്‍ഡ് പുസ്തകത്തില്‍ ധോണിക്കൊപ്പം ഇനി സാഹയും

കൊല്‍ക്കത്ത: പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ദിനം കളം നിറഞ്ഞ് വാഴുകയായിരുന്നു ഇന്ത്യന്‍ പേസര്‍മാര്‍. ആദ്യ ടെസ്റ്റിലെന്ന പോലെ ഈഡന്‍ ഗാര്‍ഡന്‍സിലും ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് സ്വതന്ത്രമായി ബാറ്റു വീശാന്‍ ഇന്ത്യ അവസരം നല്‍കിയില്ല. ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി ത്രയം ബംഗ്ലാ കടുവകളെ ആദ്യ സെഷന്‍ തൊട്ട് വരിഞ്ഞുമുറുക്കി. ഫലമോ, 31 ഓവര്‍ പൂര്‍ത്തിയാകാന്‍ മൂന്നു പന്തുകള്‍ ബാക്കി നില്‍ക്കെ സന്ദര്‍ശകര്‍ക്ക് ഒന്നടങ്കം തിരിച്ചുകയറേണ്ടി വന്നു.

ബംഗ്ലാദേശ് തകർന്നടിഞ്ഞു

ഇന്‍ഡോറിലെക്കാളും പരിതാപകരമായി ഈഡനില്‍ മോമിനുള്‍ ഹഖ് നയിച്ച നിരയുടെ അവസ്ഥ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് സ്‌കോര്‍ബോര്‍ഡില്‍ 106 റണ്‍സ് ചേര്‍ക്കാനേ സാധിച്ചുള്ളൂ.സന്ദര്‍ശക ടീമില്‍ അഞ്ചു മുന്‍നിര ബാറ്റ്‌സ്മാന്മാരാണ് ഇന്ന് ഒറ്റ സംഖ്യയില്‍ ഒതുങ്ങിയത്. ഇതില്‍ മൂന്നു 'ഡക്കുകളും' പെടും. ആദ്യ ഇന്നിങ്‌സില്‍ ഇഷാന്ത് ശര്‍മ്മ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ രണ്ടു സെഷന്‍ കൊണ്ട് ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റുകള്‍ കുറിച്ചു.

നൂറു പുറത്താക്കലുകൾ

ഇതോടെയാണ് ബംഗ്ലാദേശിന്റെ ചെറുത്തുനില്‍പ്പിന് തിരശ്ശീല വീണത്. ആദ്യ ഇന്നിങ്‌സില്‍ ബൗളര്‍മാര്‍ക്ക് നിര്‍ണായക പിന്തുണയേകാന്‍ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയ്ക്കും കഴിഞ്ഞു. രണ്ടു തകര്‍പ്പന്‍ ക്യാച്ചുകളാണ് ആര്‍ത്തിരമ്പിയ ഈഡനെ സാക്ഷിയാക്കി സാഹയെടുത്തത്. ഇതോടെ ടെസ്റ്റ് കരിയറില്‍ നൂറു പുറത്താക്കലുകളെന്ന നാഴികക്കല്ലും വൃധിമാന്‍ സാഹ പിന്നിട്ടു.

പിങ്ക് ബോള്‍ ടെസ്റ്റ്: സൂപ്പര്‍ സാഹ... ഈഡനില്‍ കൈയടി വാങ്ങി താരം, ഞെട്ടിക്കുന്ന ക്യാച്ച്, വീഡിയോ

സാഹയ്ക്ക് മുൻപ് ഇവർ

ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആകെ നാലു വിക്കറ്റ് കീപ്പറുകള്‍ മാത്രമാണ് ഇതിന് മുന്‍പു നൂറു പുറത്താക്കലുകള്‍ നടത്തിയിരിക്കുന്നത്. 90 മത്സരങ്ങളില്‍ നിന്നും 294 പുറത്താക്കലുകള്‍ പൂര്‍ത്തിയാക്കിയ മഹേന്ദ്ര സിങ് ധോണിയാണ് പട്ടികയില്‍ മുന്നില്‍. 256 ക്യാച്ചുകളും 38 സ്റ്റംപിങ്ങുകളും ഇതില്‍പ്പെടും. 88 മത്സരങ്ങളില്‍ നിന്നും 198 പുറത്താക്കലുകള്‍ നടത്തിയ സയ്യിദ് കിര്‍മാനി ധോണിക്ക് പിന്നില്‍ രണ്ടാമനാണ്.

ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവ്

130 പുറത്താക്കലുകളുമായി കിരണ്‍ മോറും 107 പുറത്താക്കലുകളുമായി നയന്‍ മോംഗിയയുമാണ് സാഹയ്ക്ക് മുന്‍പ് പട്ടികയില്‍ കയറിയ മറ്റു രണ്ടുപേര്‍. 36 മത്സരങ്ങളില്‍ നിന്നും 101 പുറത്താക്കലുകളാണ് സാഹ നടത്തിയിരിക്കുന്നത്. ഇതില്‍ 90 ക്യാച്ചുകളും 11 സ്റ്റംപിങ്ങുകളും ഉള്‍പ്പെടും.നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വൃധിമാന്‍ സാഹ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥിരസാന്നിധ്യമാവുന്നത്. മുന്‍പ്, ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് സാഹ പരുക്കേറ്റ് പുറത്തായത്. ഇതിനെത്തുടര്‍ന്ന് റിഷഭ് പന്ത് ഇന്ത്യയ്ക്കായി ഗ്ലൗസണിഞ്ഞു.

ടീമില്‍ സഞ്ജുവിനെ തഴഞ്ഞ് പന്തിനെ നിലനിര്‍ത്തി, ബിസിസിഐക്ക് എതിരെ രോഷം

ഒന്നാം നമ്പർ കീപ്പർ

ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ഓരോ ടെസ്റ്റ് സെഞ്ചുറികള്‍ പന്ത് കുറിച്ചതോടെ സാഹയുടെ ടീമിലേക്കുള്ള തിരിച്ചുവരവ് നീണ്ടു. കരീബിയന്‍ പര്യടനത്തില്‍ പന്ത് പൂര്‍ണമായും നിറംകെട്ടതോടെയാണ് സാഹയിലേക്ക് സെലക്ടര്‍മാര്‍ വീണ്ടും കണ്ണെത്തിച്ചത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടത്തിയ മികച്ച പ്രകടനം ബംഗ്ലാദേശ് പരമ്പരയ്ക്കും സാഹയ്ക്ക് ടിക്കറ്റു വാങ്ങിക്കൊടുത്തു. നിലവില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാണ് വൃധിമാന്‍ സാഹ.

Story first published: Friday, November 22, 2019, 17:27 [IST]
Other articles published on Nov 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+