Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ 'പെയ്ന്‍' മറക്കില്ല, എല്ലാത്തിലും മേലെ- ടെസ്റ്റില്‍ ഇന്ത്യക്കു നേരിട്ട വന്‍ ബാറ്റിങ് ദുരന്തങ്ങള്‍

പിങ്ക് ബോള്‍ ടെസ്റ്റില്‍ ടി പെയ്‌നിന്റെ ഓസ്‌ട്രേലിയയോടേറ്റ 'പെയ്ന്‍' ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ദുരന്തമായി ഇന്ത്യന്‍ ആരാധകരുടെ മനസ്സിലുണ്ടാവും. പിങ്ക് ബോള്‍ ടെസ്റ്റില്‍ രണ്ടാം ദിനം അവസാനിക്കുന്നതു വരെ നേരിയ മുന്‍തൂക്കമുണ്ടായിരുന്ന ഇന്ത്യയെ മൂന്നാംദിനം നാണക്കേടിന്റെ പടുകുഴിയിലേക്കു തള്ളിയിട്ടാണ് ഓസീസ് എട്ടു വിക്കറ്റിന്റെ ആധികാരിക വിജയം പിടിച്ചെടുത്തത്.

വിദേശ മണ്ണില്‍ ഇന്ത്യ കളിച്ച ആദ്യത്തെ പിങ്ക് ബോള്‍ ടെസ്റ്റ് മല്‍സരം കൂടിയായിരുന്നു ഇത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ ടീം ടോട്ടലുകള്‍ നമുക്കൊന്നു പരിശോധിക്കാം.

58ന് ഓള്‍ഔട്ട് (1947, എതിരാളി- ഓസ്‌ട്രേലിയ & 1952, എതിരാളി- ഇംഗ്ലണ്ട്)

58ന് ഓള്‍ഔട്ട് (1947, എതിരാളി- ഓസ്‌ട്രേലിയ & 1952, എതിരാളി- ഇംഗ്ലണ്ട്)

ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ മൂന്നാമത്തെ ടീം ടോട്ടലുകള്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേ നേടിയ 58 റണ്‍സാണ്. 1947ല്‍ ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതിനു തൊട്ടു പിന്നാലെയാണ് ഓസീസിനോട് ഇന്ത്യ തകര്‍ന്നത്. ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാനുള്‍പ്പെട്ട ഓസീസ് ടീമിനോടായിരുന്നു ഇത്. ബ്രാഡ്മാന്റെ 185 റണ്‍സിന്റെ മികവില്‍ ഓസസീസ് എട്ടു വിക്കറ്റിന് 382 റണ്‍സെടുത്തു. മറുപടിയില്‍ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 58 റണ്‍സിന് പുറത്തായി. ഫോളോഓണ്‍ ചെയ്യപ്പെട്ട ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ 98 റണ്‍സിനും കൂടാരം കയറി. ഓസീസ് പേസര്‍ എര്‍നി ടൊഷാക്ക് രണ്ടിന്നിങ്‌സുകളിലായി 11 വിക്കറ്റുകള്‍ കൊയ്തു.
1952ല്‍ ഇംഗ്ലണ്ടിനെതിരേയും ഇന്ത്യ 58 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ലെന്‍ ഹുട്ടന്റെ സെഞ്ച്വറിക്കരുത്തില്‍ ഇംഗ്ലണ്ട് 347 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മറുപടിയില്‍ വിജയ് മഞ്ജരേക്കര്‍ (22) പൊരുതിയതൊഴിച്ചാല്‍ 58ന് ഇന്ത്യ പുറത്തായി. ഫോളോഓണ്‍ ചെയ്യപ്പെട്ട് വീണ്ടും ബാറ്റിങിനിറങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ 82നും കൂടാരം കയറി.

42ന് ഓള്‍ഔട്ട് (1974, എതിരാളി- ഇംഗ്ലണ്ട്)

42ന് ഓള്‍ഔട്ട് (1974, എതിരാളി- ഇംഗ്ലണ്ട്)

1974ല്‍ ഇംഗ്ലണ്ടിനെതിരേ പ്രശസ്തമായ ലോര്‍ഡ്‌സ് ഗ്രൗണ്ടില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇന്ത്യ തങ്ങളുടെ ഏറ്റവും ചെറിയ രണ്ടാമത്തെ ടോട്ടലിന് പുറത്തായത്. അന്നു വെറും 42 റണ്‍സാണ് ഇതിഹാസ താരം സുനില്‍ ഗവാസ്‌കറുള്‍പ്പെട്ട ടീമിനു സ്‌കോര്‍ ചെയ്യാനായത്.
മൂന്നു താരങ്ങള്‍ സെഞ്ച്വറി കണ്ടെത്തിയപ്പോള്‍ ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സില്‍ 629 റണ്‍സെന്ന വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തി. ബിഷന്‍ സിങ് ബേദി ആറു വിക്കറ്റെടുത്തെങ്കിലും അത് ഇംഗ്ലണ്ട് സ്‌കോറിങിനെ ബാധിച്ചില്ല.
മറുപടി ബാറ്റിങില്‍ ഇന്ത്യ 302 റണ്‍സെന്ന മോശമല്ലാത്ത സ്‌കോര്‍ നേടി. എങ്കിലും ടീമിന് ഫോളോഓണ്‍ ചെയ്യേണ്ടി വന്നു. രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. വെറും 42 റണ്‍സില്‍ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ ഓള്‍ഔട്ടായി. 17 ഓവറുകളുടെ ആയുസ് മാത്രമേ ഇന്ത്യന്‍ ഇന്നിങ്‌സിനുണ്ടായിരുന്നുള്ളൂ.

ഒമ്പതിന് 36 (2020, എതിരാളി- ഓസ്‌ട്രേലിയ)

ഒമ്പതിന് 36 (2020, എതിരാളി- ഓസ്‌ട്രേലിയ)

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ നേടിയ 36 റണ്‍സാണ് ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്‌കോര്‍. 74ല്‍ ഗവാസ്‌കറുള്‍പ്പെട്ട ടീമിന്റെ പേരിലായിരുന്ന നാണക്കേട് 46 വര്‍ഷങ്ങള്‍ക്കു ശേഷം വിരാട് കോലിയുടെ ടീം ഇന്ത്യ തങ്ങളുടെ പേരിലേക്കു മാറ്റിയിരിക്കുകയാണ്.
ആദ്യ ഇന്നിങ്‌സില്‍ 53 റണ്‍സിന്റെ ലീഡ് നേടിയ ശേഷമാണ് ഇന്ത്യക്കു ഇത്ര വലിയൊരു ദുരന്തം നേരിട്ടത് എന്നതാണ് ആശ്ചര്യകരം. ആദ്യ ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ (74) ഇന്നിങ്‌സ് ഇന്ത്യയെ 244 റണ്‍സ് നേടാന്‍ സഹായിച്ചിരുന്നു. മറുപടിയില്‍ ഓസീസിനെ 191 റണ്‍സിന് എറിഞ്ഞൊതുക്കി ഇന്ത്യ പിടിമുറുക്കുകയും ചെയ്തു.
എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ ഒമ്പതു വിക്കറ്റിന് 36 റണ്‍സെടുക്കാനേ ഇന്ത്യക്കായുള്ളൂ. മുഹമ്മദ് ഷമി പരിക്കേറ്റ് പിന്‍മാറിയതോടെ ഇന്ത്യക്കു ഇന്നിങ്‌സ് അവസാനിപ്പിക്കേണ്ടി വരികയായിരുന്നു. ഒരാള്‍ പോലും ഇന്ത്യന്‍ നിരയില്‍ രണ്ടക്കം തികച്ചില്ല. ടെസ്റ്റില്‍ ഇങ്ങനെയൊരു നാണക്കേട് ഇന്ത്യക്കുണ്ടായതും ഇതാദ്യമായാണ്. 90 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം രണ്ടു വിക്കറ്റിന് ഓസീസ് മറികടക്കുകയും ചെയ്തു.

Story first published: Saturday, December 19, 2020, 13:38 [IST]
Other articles published on Dec 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+