Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: പിങ്ക് ബോള്‍ മല്‍സരത്തിലെ വെടിക്കെട്ട് സെഞ്ച്വറി, എന്തായിരുന്നു പ്ലാന്‍? പന്ത് പറയുന്നു

സിഡ്‌നി: പിങ്ക് ബോള്‍ ത്രിദിന പരിശീലന മല്‍സരത്തില്‍ നേടിയ സെഞ്ച്വറി തന്റെ ആത്മവിശ്വാസം ഏറെ ഉയര്‍ത്തിയതായി ഇന്ത്യന്‍ വിക്കറ്റ് റിഷഭ് പന്ത് വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ എ ടീമുമായി സമനിലയില്‍ പിരിഞ്ഞ മല്‍സരത്തിലാണ് ഇന്ത്യന്‍ എ ടീമിനായി പന്ത് പുറത്താവാതെ സെഞ്ച്വറി നേടിയത്. ആദ്യ ഇന്നിങ്‌സില്‍ അഞ്ചു റണ്‍സിനു പുറത്തായ അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ 73 പന്തില്‍ നിന്നും 103 റണ്‍സോടെ പുറത്താവാതെ നിന്നു. ഈ പ്രകടനത്തോടെ 17ന് ഓസ്‌ട്രേലിയകെതിരേ തുടങ്ങുന്ന ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിലേക്കു അവകാശവാദമുന്നയിച്ചിരിക്കുകയാണ് പന്ത്.

1

ഞാന്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയപ്പോള്‍ രണ്ടാംദിനത്തിലെ കളി തീരാന്‍ ഒരുപാട് ഓവറുകള്‍ ബാക്കിയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കാനായിരുന്നു ഞാനും ഹനുമാ വിഹാരിയും ശ്രമിച്ചത്. കഴിയുന്നത്രയും സമയം ബാറ്റ് ചെയ്യുകയായിരുന്നു ലക്ഷ്യം. ക്രീസിലെത്തിയ ശേഷം കുറച്ച് സമയം ക്രീസില്‍ ചെലവിട്ടതോടെ എനിക്കു ആത്മവിശ്വാസം വരാന്‍ തുടങ്ങിയതായി പന്ത് ബിസിസിഐയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റിലെ വീഡിയോയില്‍ പറഞ്ഞു.

അന്നത്തെ സെഞ്ച്വറി എന്നെ സംബന്ധിച്ചു നല്‍കിയ ആത്മവിശ്വാസം വളരെ വലുതാണ്. ഞാന്‍ ഓസ്‌ട്രേലിയയിലെത്തിയിട്ട് ഒരു മാസമായി, പക്ഷെ ആദ്യത്തെ പരിശീലന മല്‍സരത്തില്‍ കളിക്കാന്‍ എനിക്കു അവസരം ലഭിച്ചില്ല. കഴുത്തുവേദനയെ തുടര്‍ന്നായിരുന്നു ഇതെന്നു പന്ത് വ്യക്തമാക്കി.

പിങ്ക് ബോള്‍ പരിശീലന മല്‍സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ഞാന്‍ നിര്‍ഭാഗ്യവശാലാണ് പുറത്തായത്. അംപയറുടെ എല്‍ബിഡബ്ല്യു തീരുമാനം തെറ്റായിരുന്നുവെന്നാണ് എനിക്കു തോന്നിയത്. രണ്ടാമന്നിങ്‌സില്‍ പരമാവധി സമയം ക്രീസില്‍ നില്‍ക്കാനായിരുന്നു ശ്രമിച്ചത്. ഇതിന്റെ ഫലമായി മികച്ചൊരു ഇന്നിങ്‌സ് കളിക്കാന്‍ സാധിക്കുകയും ചെയ്തുവെന്നും പന്ത് കൂട്ടിച്ചേര്‍ത്തു.

പിങ്ക് ബോളിനെതിരേ പരമാവധി സമയം ബാറ്റ് ചെയ്ത് മതിയായ പരിശീലനം നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇന്ത്യ രണ്ടാം പരിശീലന മല്‍സരത്തില്‍ ഇറങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ പക്ഷെ ഞങ്ങള്‍ നേരത്തേ പുറത്തായി. വിക്കറ്റില്‍ ഈര്‍പ്പമുണ്ടായിരുന്നതായിരുന്നു കാരണം. രണ്ടാമിന്നിങ്‌സില്‍ ഇറങ്ങുമ്പോള്‍ വിക്കറ്റിനെക്കുറിച്ച് ഞങ്ങള്‍ക്കൊരു ഐഡിയ ലഭിച്ചിരുന്നു. അതുകൊണ്ടു തന്നെ രണ്ടാമിന്നിങ്‌സില്‍ എല്ലാവരും സമയം ബാറ്റ് ചെയ്യാനുള്ള ശ്രമം നടത്തി.

2

പിങ്ക് ബോള്‍ ടെസ്റ്റ് നടക്കാനിരിക്കെ പിങ്ക് ബോള്‍ ഉപയോഗിച്ചു പരിശീലന മല്‍സരം കളിക്കുകയെന്നത് വളരെ പ്രധാനമാണ്. പരമാവധി ബോളുകള്‍ കളിച്ച് പിങ്ക് ബോളുമായി കൂടുതല്‍ പൊരുത്തപ്പെടുകയെന്നതായിരുന്നു ഇന്ത്യയുടെ ഗെയിം പ്ലാന്‍. ബൗളര്‍മാര്‍ നന്നായി ബൗള്‍ ചെയ്തു. ബാറ്റ്‌സ്മാന്‍മാരും ഈ അവസരം നന്നായി പ്രയോജനപ്പെടുത്തി. ലൈറ്റ്‌സിനു താഴെ ടെസ്റ്റ് കളിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ത്രിദിന മല്‍സരത്തില്‍ ടീമിനു നല്ല ബാറ്റിങ് പരിശീലനമാണ് ലഭിച്ചതെന്നു പന്ത് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, December 14, 2020, 15:35 [IST]
Other articles published on Dec 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+