For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പിങ്ക് ബോള്‍ ക്രിക്കറ്റ് — വെല്ലുവിളികളും സാധ്യതകളും

കൊല്‍ക്കത്ത: ഇന്ത്യയുടെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ്. ക്രിക്കറ്റ് പ്രേമികളെല്ലാം ആകാംക്ഷയിലാണ്. ഇത്രയുംനാള്‍ ഡേ/നൈറ്റ് ടെസ്റ്റ് കളിക്കില്ലെന്ന് വാശിപ്പിടിച്ച ഇന്ത്യ ഒരു സുപ്രഭാതത്തില്‍ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കാന്‍ തിടുക്കം കൂട്ടി.

പുതിയ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയായിരുന്നു ഇന്ത്യ - ബംഗ്ലാദേശ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് പകലും രാത്രിയുമായി കളിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും പിങ്ക് ബോള്‍ ടെസ്റ്റിന് സമ്മതം മൂളി. അങ്ങനെ ചരിത്ര ടെസ്റ്റിന് ഈഡന്‍ ഗാര്‍ഡന്‍സ് വേദിയായി.

പിങ്ക് ബോൾ ടെസ്റ്റ്

വെള്ളിയാഴ്ച്ചയാണ് ഈഡനില്‍ ഡേ/നൈറ്റ് ടെസ്റ്റിന് തുടക്കമാവുന്നത്. ക്യുറേറ്റര്‍ സുജന്‍ മുഖര്‍ജിയും സംഘവും ഗ്രൗണ്ടിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഒരാഴ്ച്ച മുന്‍പ് ബിസിസിഐയുടെ മുഖ്യ ക്യുറേറ്റര്‍ ആശിഷ് ബൗമിക് ഈഡനിലെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചിരുന്നു. ബുധനാഴ്ച്ച അദ്ദേഹം വീണ്ടും സ്‌റ്റേഡിയത്തിലെത്തും; പിച്ചും ഗ്രൗണ്ടും വിലയിരുത്തും. എന്തായാലും പിങ്ക് ബോള്‍ ടെസ്റ്റിന് ഈഡന്‍ ഗാര്‍ഡന്‍സിനെക്കാളും മികച്ചൊരിടം ഇന്ത്യയില്‍ ഇല്ലെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ പറയുന്നത്.

എസ്ജിയുടെ പന്തുകൾ

ആഭ്യന്തര തലത്തില്‍ വിരലിലെണ്ണാവുന്ന പിങ്ക് ബോള്‍ മത്സരങ്ങള്‍ മാത്രമേ രാജ്യത്ത് നടന്നിട്ടുള്ളൂ. പ്രധാനമായും ദുലീപ് ട്രോഫി ടൂര്‍ണമെന്റിലാണ് ബിസിസിഐ പിങ്ക് ബോള്‍ മത്സരങ്ങള്‍ പരീക്ഷിച്ചത്. പകല്‍ - രാത്രി ക്രമത്തില്‍ നടന്ന മൂന്നു ദുലീപ് ട്രോഫി സീസണുകളിലും കൂക്കുബുറ നിര്‍മ്മിച്ച പന്തുകള്‍ ക്രിക്കറ്റ് ബോര്‍ഡ് ഉപയോഗിച്ചു. എന്നാല്‍ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിന് എസ്ജിയുടെ പിങ്ക് പന്തുകളാണ് ബിസിസിഐ വാങ്ങിയിരിക്കുന്നത്.

ഗ്ലോസി ഫിനിഷ്

പറഞ്ഞുവരുമ്പോള്‍, പിങ്ക് പന്തുകളുടെ ദൈര്‍ഘ്യമാണ് ഡേ/നൈറ്റ് ടെസ്റ്റ് നേരിടുന്ന പ്രധാന വെല്ലുവിളി. നിറം കൃത്രിമമായതുകൊണ്ട് കളി പുരോഗമിക്കുന്തോറും പിങ്ക് പന്തുകള്‍ക്ക് യഥാര്‍ത്ഥ നിറം നഷ്ടപ്പെടും. മാത്രമല്ല, തിളക്കവും മിനുസവുമുള്ള 'ഗ്ലോസി' ഫിനിഷാണ് പിങ്ക് പന്തുകള്‍ക്ക്. ഇക്കാരണത്താല്‍ പരുക്കന്‍ പ്രതലങ്ങളില്‍ പിങ്ക് പന്തുകള്‍ പെട്ടെന്നു മങ്ങുകയും ചെയ്യും.

കേടുപാടുകൾ സംഭവിക്കില്ല

എന്തായാലും ഈഡന്‍ ഗാര്‍ഡന്‍സില്‍ ഈ പ്രശ്‌നം കാര്യമായി തലപൊക്കില്ല. ഗ്രൗണ്ടില്‍ കട്ടിയേറിയ പുല്‍പ്പച്ചപ്പ് കാണാം. പിച്ചിലും പുല്‍നാമ്പുകള്‍ ധാരാളമായി തഴുകിയൊരുങ്ങുന്നുണ്ട്. ഉയര്‍ന്ന നിലവാരമുള്ള കളിമണ്ണ് ഉപയോഗിച്ചാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഈഡനിലെ പിച്ച് നിര്‍മ്മിച്ചിരിക്കുന്നത്. പിച്ച് പ്രതലം താരതമ്യേന മിനുസമുള്ളതായിരിക്കും. തത്ഫലമായി പന്തിന് എളുപ്പം കേടുപാടുകള്‍ സംഭവിക്കില്ല.

ഐപിഎല്‍: ലിന്നിനെ തഴഞ്ഞത് യുവിയെ വാങ്ങാന്‍!! സൂപ്പര്‍ താരം കെകെആറിലേക്കോ? വൈറലായി ട്വീറ്റ്

അപ്രതീക്ഷിത ബൌൺസ്

വെള്ളിയാഴ്ച്ച ടെസ്റ്റ് ആരംഭിക്കുന്നത് മുന്‍നിര്‍ത്തി ഗ്രൗണ്ടിലെ ജലസേചനം ക്യുറേറ്റര്‍ മുഖര്‍ജി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ നടപടി വഴി ഗ്രൗണ്ടിലെ പുല്ല് ഉണങ്ങി നില്‍ക്കും. രാത്രിയെത്തുന്ന ഈര്‍പ്പം കളിയെ സാരമായി ബാധിക്കില്ല. ഇതേസമയം, ഈര്‍പ്പം കൂടുന്നുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ പ്രയോഗിക്കാന്‍ ആന്റ-ഡ്യൂ സ്‌പ്രേയും സജ്ജമാണ്. ഇടക്കാലത്ത് പെയ്ത മഴയും ബുള്‍ബുള്‍ പ്രതിഭാസവും പിച്ചിന്റെ സ്വഭാവത്തെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍. കളിയില്‍ അപ്രതീക്ഷിത ബൗണ്‍സ് പ്രതീക്ഷിക്കാം.

ടോസ് നേടിയാൽ ബാറ്റിങ്

എന്തായാലും മൂന്നാം സെഷന്‍ ബാറ്റിങ് ടീമിന് അനുകൂലമാകാനാണ് സാധ്യത കൂടുതല്‍. പന്തു നനഞ്ഞാല്‍ സ്പിന്നും സ്വിങ്ങും കണ്ടെത്താന്‍ ബൗളര്‍മാര്‍ നന്നെ വിഷമിക്കും. ഈ അവസരം ബാറ്റിങ് ടീമിന് അനായാസം റണ്‍സ് കണ്ടെത്താന്‍ വിനിയോഗിക്കാം.വെള്ളിയാഴ്ച്ച ടോസ് നേടുന്ന ക്യാപ്റ്റന്‍ ബാറ്റിങ് തിരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കില്ല. കാരണം ഉച്ചയ്ക്ക് ഒരു മണിക്കാണ് കളി തുടങ്ങുന്നത്. പന്ത് ഏറ്റവും എളുപ്പം ബാറ്റിലേക്ക് വരും.

റിവേഴ്സ് സ്വിങില്ല

ഇന്ത്യ vs ബംഗ്ലാദേശ്: കൊല്‍ക്കത്തയില്‍ അശ്വിനും ജഡേജയും വേണ്ട!! കാരണമുണ്ട്, ചൂണ്ടിക്കാട്ടി ഭാജി

എന്തായാലും ഡേ/നൈറ്റ് ടെസ്റ്റില്‍ സ്പിന്നര്‍മാര്‍ക്ക് പ്രസക്തി കുറവാണെന്ന് നിരീക്ഷകര്‍ വിധിയെഴുതിയിട്ടുണ്ട്. കളിയില്‍ റിവേഴ്‌സ് സ്വിങ്ങുമുണ്ടായിരിക്കില്ല. പന്തിന്റെ ഒരുവശം മിനുസം നഷ്ടപ്പെട്ട് കഠിനമാവുമ്പോഴാണ് റിവേഴ്‌സ് സ്വിങ്ങിന് സാധ്യത ഒരുങ്ങാറ്. പിങ്ക് പന്തില്‍ ഇതു നടക്കില്ല.

Story first published: Wednesday, November 20, 2019, 14:06 [IST]
Other articles published on Nov 20, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+