ഐപിഎല്‍: ലിന്നിനെ തഴഞ്ഞത് യുവിയെ വാങ്ങാന്‍!! സൂപ്പര്‍ താരം കെകെആറിലേക്കോ? വൈറലായി ട്വീറ്റ്
കൊല്‍ക്കത്ത: ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍ റൗണ്ടര്‍ യുവരാജ് സിങ് ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണിലും കളിക്കുമോ? ക്രിക്കറ്റ് പ്രേമികളുടെ ഇപ്പോഴത്തെ സംസാര വിഷയം ഇതാണ്. ഇതിനൊരു കാരണം കൂടിയുണ്ട്. മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഒരു ട്വീറ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ലിന്നിനെ പുതിയ സീസണിലേക്കുള്ള ലേലത്തിനു മുന്നോടിയായി കെകെആര്‍ ഒഴിവാക്കിയിരുന്നു. കെകെആര്‍ ചെയ്തത് അബദ്ധമാണെന്ന് കഴിഞ്ഞ ദിവസം യുവി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. അബുദാബി ടി10 ലീഗില്‍ ലിന്‍ റെക്കോര്‍ഡ് സ്‌കോര്‍ കുറിച്ച ശേഷമായിരുന്നു യുവിയുടെ ഈ അഭിപ്രായപ്രകടനം.

ട്വീറ്റ് ഇങ്ങനെ...
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം സിഇഒ വെങ്കി മൈസൂരിന്റെ ട്വീറ്റാണ് യുവി ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുന്നത്. ലിന്നിനെ ഞങ്ങള്‍ ഒഴിവാക്കിയത് ലേലത്തില്‍ നിങ്ങളെ വാങ്ങുന്നതിനു വേണ്ടിയാണ്. രണ്ടു ചാംപ്യന്‍മാരോടും സ്‌നേഹവും ആദരവും മാത്രമെന്നും വെങ്കി മൈസൂര്‍ ടീറ്റ് ചെയ്തു.
ഐപിഎല്ലിന്റെ അടുത്ത് സീസണിലേക്കുള്ള താരലേലം ഡിസംബര്‍ 19ന് കൊല്‍ക്കത്തയിലാണ്. ഇതാദ്യമായാണ് കൊല്‍ക്കത്ത ഐപിഎല്‍ ലേലത്തിനു വേദിയാവുന്നത്.

ഷാരൂഖിന് മെസേജ് അയക്കുമെന്ന് യുവി
ടി10 ലീഗില്‍ മറാത്ത അറേബ്യന്‍സിനായി ലിന്‍ 30 പന്തില്‍ പുറത്താവാതെ 91 റണ്‍സ് വാരിക്കൂട്ടിയിരുന്നു. ടി10 ചരിത്രത്തില്‍ ഒരു താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. ഈ ഇന്നിങ്‌സിനു ശേഷമാണ് കെകെആറിനെതിരേ യുവി രംഗത്തു വന്നത്.
ഐപിഎല്ലില്‍ താന്‍ കണ്ടിട്ടുള്ള താരങ്ങളിലൊരാളാണ് യുവി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച തുടക്കങ്ങള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. കെകെആര്‍ എന്തുകൊണ്ട് അദ്ദേഹത്തെ നിലനിര്‍ത്തിയില്ലെന്നു മനസ്സിലാവുന്നില്ല. എന്തായാലും ചെയ്തത് അബദ്ധമായിപ്പയി. ടീമുടമകളിലൊരാളായ ഷാരൂഖ് ഖാന് ഇക്കാര്യം താന്‍ മെസേജ് ചെയ്യുമെന്നും യുവി തമാശയായി പറഞ്ഞിരുന്നു.

ഉത്തപ്പയും ചൗളയും പുറത്ത്
ലിന്നിനെ മാത്രമല്ല വേറെയും ചില പ്രമുഖ താരങ്ങളെ കെകെആര്‍ തഴഞ്ഞിരുന്നു. വെടിക്കെട്ട ബാറ്റ്‌സ്മാന്‍ റോബിന്‍ ഉത്തപ്പ, വെറ്ററന്‍ സ്പിന്നര്‍ പിയൂഷ് ചൗള എന്നിവരെ പുതിയ സീസണില്‍ കെകെആറിനൊപ്പം കാണില്ല.
കാര്‍ലോസ് ബ്രാത്വെയ്റ്റ്, നിഖില്‍ നായിക്ക്, കെസി കരിയപ്പ, ജോ ഡെന്‍ലി, ശ്രീകാന്ത് മുണ്ടെ, യാര പൃഥ്വിരാജ്, ആന്റിച്ച് നോര്‍ട്ടെ എന്നിവരെയും കെകെആര്‍ വേണ്ടെന്നു വച്ചിരുന്നു. എട്ടു ഫ്രാഞ്ചൈസികളും കൂടി നിലനിര്‍ത്തിയത് 127 കളിക്കാരെയാണ്. 71 താരങ്ങള്‍ക്കാണ് ടീമില്‍ സ്ഥാനം നഷ്ടമായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications