Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കെവിന്‍ പീറ്റേഴ്‌സന്‍ കളിക്കുന്നത് ഇംഗ്ലണ്ട് കാണുന്നുണ്ടോ?

ലണ്ടന്‍: ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തോറ്റ് ഇംഗ്ലണ്ട് പുറത്തായപ്പോള്‍ ആരാധകര്‍ കരഞ്ഞത് - കെവിന്‍ പീറ്റേഴ്‌സണ്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് പറഞ്ഞാണ്. സമീപ കാലത്ത് ഇംഗ്ലണ്ട് കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ കെ പിയെ കളിക്കളത്തിന് പുറത്തെ പ്രശ്‌നങ്ങളാണ് ടീമില്‍ നിന്നും അകറ്റിയത്. 15 മാസത്തിന് ശേഷം ആദ്യമായി കളത്തിലിറങ്ങിയ പീറ്റേഴ്‌സന്‍ വമ്പന്‍ ഒരു സെഞ്ചുറിയോടെ ഇംഗ്ലണ്ട് ക്രിക്കറ്റ് സെലക്ടര്‍മാര്‍ക്ക് ഒരു സന്ദേശം അയച്ചിരിക്കുകയാണ് - തനിക്ക് ഒന്നല്ല, ഒരുപാട് അങ്കങ്ങള്‍ക്ക് ഇനിയും ബാല്യമുണ്ട്.

കൗണ്ടിയില്‍ സറേയ്ക്ക് വേണ്ടി കളിക്കാനിറങ്ങിയ പീറ്റേഴ്‌സന്‍ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി ക്രിക്കറ്റ് ക്ലബിനെതിരെയാണ് തകര്‍പ്പര്‍ സെഞ്ചുറി അടിച്ചത്. 149 പന്തുകള്‍ കളിച്ച കെ പി 24 ഫോറും 2 സിക്‌സും പറത്തി. ഐ പി എല്‍ ക്രിക്കറ്റില്‍ നിന്നും അവധിയെടുത്താണ് കെ പി കൗണ്ടി കളിക്കാന്‍ പോയത്. ഇംഗ്ലണ്ട് ടീമില്‍ തിരിച്ചെത്തിയേ അടങ്ങൂ എന്ന ദൃഢനിശ്ചയത്തിലാണ് കെ പി എന്ന് ചുരുക്കം.

kevinpietersen

ബംഗ്ലാദേശില്‍ നടന്ന ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ട് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെയാണ് കെ പിയുടെ ശനിദശ തുടങ്ങിയത്. പിന്നീട് കുറെ കാലം ക്രിക്കറ്റ് കമന്ററി പറഞ്ഞും അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുമായും നടന്നു. ഐ പി എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് കെവിന്‍ പീറ്റേഴ്‌സനെ ലേലത്തില്‍ വിളിച്ചത്. കെ പി പോയതോടെ അവരുടെ ബാറ്റിംഗ് താളം തെറ്റി.

കെവിന്‍ പീറ്റേഴ്‌സണ്‍ എന്ന് പേരുള്ള ഒരാള്‍ ഇപ്പോള്‍ ഒരു സെഞ്ചുറി തികച്ചു എന്നാണ് ഇംഗ്ലണ്ട് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ ട്വിറ്ററില്‍ കുറിച്ചത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ഡയറക്ടാറാകും എന്ന് പ്രതീക്ഷിക്കപ്പെടുന്ന വോണ്‍ ഇത്തരത്തില്‍ ഒരു ട്വീറ്റ് ചെയ്തത് കെ പി ടീമിലേക്ക് എത്താന്‍ അധികം വൈകില്ല എന്ന സൂചനയാണ് തരുന്നത്. വോണ്‍ ഡയറക്ടറാകുന്നതിന് പീറ്റേഴ്‌സന്‍ നേരത്തെ തന്നെ പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

Story first published: Monday, April 13, 2015, 13:29 [IST]
Other articles published on Apr 13, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+