Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്യാപ്റ്റന്‍ കോലി കൊള്ളാമോ? ധോണി തന്നോടു പറഞ്ഞത്... ഒരു സംശയവും പങ്കുവച്ചു- പീറ്റേഴ്‌സന്‍

മുംബൈ: ഇന്ത്യയെ രണ്ടു ലോകകപ്പുള്‍പ്പെടെ നിരവധി കിരീട വിജയങ്ങളിലേക്കു നയിച്ച ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയായി ആരു വരുമെന്നത് നേരത്തേ ആരാധകര്‍ക്കു ആശങ്ക നല്‍കിയിരുന്നു. എന്നാല്‍ വിരാട് കോലിയെന്ന ഏറ്റവും മികച്ച ക്യാപ്റ്റനെ തന്നെ ബിസിസിഐ ദൗത്യം നിയോഗിച്ചപ്പോള്‍ ഈ ആശങ്ക അവസാനിക്കുകയും ചെയ്തു. ധോണിക്കു പോലും സാധിക്കാത്ത ചില നേട്ടങ്ങള്‍ ക്യാപ്റ്റനെന്ന നിലയില്‍ കോലി തന്റെ പേരില്‍ കുറിച്ചു കഴിഞ്ഞു.

കോലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ധോണിയുടെ അഭിപ്രായം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സന്‍. കോലിയുമായി ഇന്‍സ്റ്റഗ്രാം വഴി കഴിഞ്ഞ ദിവസം ചാറ്റ് നടത്തിയപ്പോഴാണ് പീറ്റേഴ്‌സന്‍ ഏറെ കൗതുകരമായ ഇക്കാര്യത്തെക്കുറിച്ചു തുറന്നു പറഞ്ഞത്.

ഒരിക്കല്‍ സംസാരിച്ചു

ഒരിക്കല്‍ സംസാരിച്ചു

കോലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ധോണി തന്നോടു ഒരിക്കല്‍ നേരിട്ടു സംസാരിച്ചിരുന്നതായി പീറ്റേഴ്‌സന്‍ വെളിപ്പെടുത്തി. ട്രെഡ്മില്ലില്‍ താന്‍ പരിശീലനം നടത്തവെയായിരുന്നു സംഭവം. ഇത് എവിടെ വച്ചായിരുന്നുവെന്നു ഓര്‍ക്കുന്നില്ല. തന്റെ അടുത്തേക്കു വന്ന ധോണി തൊട്ടടുത്തുള്ള മറ്റൊരു ട്രെഡ്മില്ലില്‍ കയറി പരിശീലനം തുടങ്ങി. അന്നു പല കാര്യങ്ങളും ധോണിയും താനും സംസാരിച്ചു. കോലിയുടെ ക്യാപ്റ്റന്‍സിയും അന്നു സംസാര വിഷയമായിരുന്നതായി പീറ്റേഴ്‌സന്‍ വ്യക്തമാക്കി.

അഗ്രസീവ് ശൈലി, പാഷന്‍

അഗ്രസീവ് ശൈലി, പാഷന്‍

ബാറ്റ്‌സ്മാനായി കളിക്കുമ്പോഴുള്ള അതേ അഗ്രസീവ് ശൈലി, ആവേശം എന്നിവയെല്ലാം ഇന്ത്യയുടെ ക്യാപ്റ്റനായ ശേഷവും കോലിക്കു തുടര്‍ന്നു കൊണ്ടു പോവാന്‍ സാധിക്കുമോയെന്നാണ് താന്‍ ഏറെ താല്‍പ്പര്യത്തോടെ നോക്കുന്നതെന്നായിരുന്നു ധോണി പറഞ്ഞതെന്നു പീറ്റേഴ്‌സന്‍ വെളിപ്പെടുത്തി.
ധോണിയുടെ പ്രതീക്ഷകള്‍ തെറ്റിയില്ല. ക്രിക്കറ്റിലെത്തിയ കാലം മുതല്‍ നിലനിര്‍ത്തിയ അഗ്രസീവ് ശൈലി കോലി ഇപ്പോഴു തുടര്‍ന്നു പോരുന്നത് തന്നെയാണ് ലോകം കണ്ടു കൊണ്ടിരിക്കുന്നത്. ചില മല്‍സരങ്ങില്‍ ആവേശം അതിരുവിട്ട് പോയതിന്റെ പേരില്‍ വിമര്‍ശനങ്ങളും അദ്ദേഹത്തിനു നേരിടേണ്ടി വന്നിരുന്നു.

ധോണിയെക്കുറിച്ച് കോലി

ധോണിയെക്കുറിച്ച് കോലി

പീറ്റേഴ്‌സന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ ധോണിക്കൊപ്പമുള്ള കളിക്കളത്തിലെ ചില കാര്യങ്ങളും കോലി തുറന്നു പറഞ്ഞു. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്കിടെ താന്‍ അദ്ദേഹത്തിന് അരികില്‍ പോയി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നതായി കോലി പറയുന്നു.
ധോണിയോട് എപ്പോഴും, എന്തും ചോദിക്കാം. ധോണി ടീമിനെ നയിച്ചിരുന്ന കാലത്തു താന്‍ അദ്ദേഹത്തിന്റെ ചെവിക്കു സ്വൈര്യംനല്‍കിയിരുന്നില്ല. നമുക്കിത് ചെയ്യാം, നമുക്ക് ചെയ്യാം തുടങ്ങി പലതും ധോണിയുമായി സംസാരിച്ചിരുന്നതായും കോലി വെളിപ്പെടുത്തി.

120 ശതമാനം നല്‍കും

120 ശതമാനം നല്‍കും

കളിക്കത്തില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ എല്ലായ്‌പ്പോഴും ഏറ്റവും മികച്ച പൊസിഷനില്‍ നില്‍ക്കാനാണ് ശ്രമിക്കാറുള്ളത്. ചിലപ്പോള്‍ ലോങ് ഓണില്‍ നിന്നും ഓടി ലോങ് ഓഫില്‍ പോയി നില്‍ക്കും. എല്ലായ്‌പ്പോഴും ആസ്വദിച്ചു കളിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നത്. അത് ക്യാപ്റ്റനാവുന്നതിനു മുമ്പും ഇപ്പോഴും അങ്ങനെ തന്നെയാണ്.
ഓരോ പന്തിലും കഴിവിന്റെ 120 ശതമാനവും നല്‍കാനാണ് ശ്രമിക്കാറുള്ളത്. മറ്റൊരു തരത്തില്‍ കളിക്കാന്‍ തനിക്കറിയില്ല. ഇപ്പോഴത്തെ അതേ ഫീലോടെ കളിക്കാന്‍ കഴിയുന്നില്ലെന്നു തോന്നിയാല്‍ അന്നു വിരമിക്കുമെന്ന് താന്‍ സ്വയമൊരു ശപഥമെടുത്തിട്ടുണ്ട്. വിക്കറ്റെടുക്കുന്ന തങ്ങളേക്കാള്‍ അധികം ആഹ്ലാദപ്രകടനം നടത്തുന്നത് നിങ്ങളാണെന്നു തന്റെ ബൗളര്‍മാര്‍ പലപ്പോഴും പറയുന്നതായും കോലി കൂട്ടിച്ചേര്‍ത്തു.

Story first published: Friday, April 3, 2020, 14:41 [IST]
Other articles published on Apr 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+