Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഭിന്നശേഷിയുള്ളവരുടെ ക്രിക്കറ്റ്: പരമ്പര പോക്കറ്റിലാക്കി ഇന്ത്യ, സിംഗപ്പൂര്‍ ക്ലബ്ബിനെ തകര്‍ത്തു

ദില്ലി: ഭിന്നശേഷിയുള്ളവരുടെ അലന്‍ ബോര്‍ഡര്‍ കപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജേതാക്കളായി. സിംഗപ്പൂരില്‍ നടന്ന പരമ്പരയില്‍ 2-1നാണ് ഇന്ത്യ കിരീടം കൈക്കലാക്കിയത്. ഭിന്നശേഷിയില്‍പ്പെടാത്ത സാധാരണ ക്രിക്കറ്റ് താരങ്ങള്‍ അണിനിരന്ന സിംഗപ്പൂര്‍ ക്ലബ്ബിനെതിരേയാണ് ഇന്ത്യയുടെ പരമ്പര വിജയമെന്നത് നേട്ടത്തിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നു. മെയ് 25 മുതല്‍ 27വരെ തുടര്‍ച്ചയായി മൂന്നു ദിവസങ്ങളിലായാണ് പരമ്പര നടന്നത്.

1

ആദ്യ മല്‍സരത്തില്‍ സിംഗപ്പൂര്‍ ക്രിക്കറ്റ് ക്ലബ്ബ് നിശ്ചിത 20 ഓവറില്‍ 153 റണ്‍സാണ് നേടിയത്. മറുപടിയില്‍ അഞ്ചു പന്ത് ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. രണ്ടാമത്തെ കളിയിലും ഇന്ത്യക്കായിരുന്നു ജയം. ഇത്തവണ ആദ്യം ബാറ്റ് ചെയ്ത സിംഗപ്പൂര്‍ ക്ലബ്ബ് 179 റണ്‍സെടുത്തപ്പോള്‍ മൂന്നു വിക്കറ്റിന് ഇന്ത്യ ലക്ഷ്യത്തിലെത്തി.

പക്ഷെ മൂന്നാമത്തെ കളിയില്‍ ഇന്ത്യക്കു ജയം ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 154 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഒരു പന്ത് ശേഷിക്കെ സിംഗപ്പൂര്‍ ക്രിക്കറ്റ് ക്ലബ്ബ് എട്ടു വിക്കറ്റിന്റെ ആധികാരിക വിജയം ആഘോഷിച്ചു.

Story first published: Monday, June 4, 2018, 10:35 [IST]
Other articles published on Jun 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+