Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ കോച്ച്; പ്രഖ്യാപനം ആറു മണിക്ക്, ഫില്‍ സിമ്മണ്‍സ് പിന്‍മാറി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ വൈകീട്ട് ആറു മണിക്കു പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തേ ഏഴു മണിക്കായിരിക്കും കോച്ച് പ്രഖ്യാപനമെന്നായിരുന്നു സൂചന. എന്നാല്‍ പരിശീലകസ്ഥാനത്തേക്കു അപേക്ഷിച്ചിരുന്ന വെസ്റ്റ് ഇന്‍ഡീസുകാരനായ ഫില്‍ സിമ്മണ്‍സ് പിന്‍മാറിയതോടെ ഉപദേശക സമിതിക്കു കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമാവുകയായിരുന്നു.

BCCI

വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് കോച്ച് സ്ഥാനത്തേക്കുള്ള അഭിമുഖത്തില്‍ നിന്നും സിമ്മണ്‍സ് പിന്‍മാറുകയായിരുന്നു. ടെലി കോണ്‍ഫറന്‍സ് വഴിയാണ് അദ്ദേഹം അഭിമുഖത്തിന് വിധേയനാവേണ്ടിയിരുന്നത്. എന്നാല്‍ അവസാന നിമിഷം പിന്‍മാറുന്നതായി സിമ്മണ്‍സ് അറിയിക്കുകയായിരുന്നു. 2016ലെ ടി20 ലോകകപ്പില്‍ വിന്‍ഡീസിനെ ചാംപ്യന്‍മാരാക്കിയ പരിലീലകന്‍ കൂടിയാണ് അദ്ദേഹം.

സിമ്മണ്‍സുള്‍പ്പെടെ ആറു പേരാണ് നേരത്തേ പരിശീലകസ്ഥാനത്തേക്കു അപേക്ഷ സമര്‍പ്പിച്ചിരുന്നത്. നിലവിലെ കോച്ച് രവി ശാസ്ത്രിയും ഇക്കൂട്ടത്തിലുണ്ട്. മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവുള്‍പ്പെട്ട മൂന്നംഗ ഉപദേശ സമിതിക്കാണ് പുതിയ കോച്ചിനെ തിരഞ്ഞെടുക്കാനുള്ള ചുമതല നല്‍കിയിരിക്കുന്നത്. 2000 പേര്‍ പരിശീലകസ്ഥാനത്തേക്കു നേരത്തേ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇവരില്‍ ആറു പേരെ മാത്രമാണ് അന്തിമ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.

Story first published: Friday, August 16, 2019, 15:45 [IST]
Other articles published on Aug 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+