ഓസീസീനെ എറിഞ്ഞുവീഴ്ത്തി; പെര്‍ത്തില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ബൗളര്‍ മുഹമ്മദ് ഷമി

പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മിന്നുന്ന ബൗളിങ് പ്രകടനവുമായി മുഹമ്മദ് ഷമി. ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സില്‍ ആറു വിക്കറ്റുകള്‍ സ്വന്തമാക്കിയ ഷമി പുതിയൊരു റെക്കോര്‍ഡും തന്റെ പേരിലാക്കി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഇന്ത്യന്‍ പേസറെന്ന ബഹുമതിയാണ് ഷമി സ്വന്തമാക്കിയത്.
മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ഒാപ്പണര്‍മാര്‍ ആരൊക്കെ? അയാളെ മാറ്റണം, പോണ്ടിങിന്റെ നിര്‍ദ്ദേശം...
2018ല്‍ പതിനൊന്ന് ടെസ്റ്റുകള്‍ ഷമി കളിച്ചപ്പോള്‍ 44 വിക്കറ്റുകള്‍ ഇന്ത്യയ്ക്കായി വീഴ്ത്തി. രണ്ടുതവണ അഞ്ചു വിക്കറ്റ് പ്രകടനം നടത്തിയ ഇന്ത്യന്‍ പേസറുടെ 10 മത്സരങ്ങളും ഇന്ത്യയ്ക്ക് പുറത്തായിരുന്നു. ഇന്ത്യ ഈ വര്‍ഷം മൂന്ന് വിദേശ പര്യടനങ്ങള്‍ നടത്തിയപ്പോള്‍ എല്ലാ മത്സരങ്ങളിലും ഷമി കളിച്ചു. മൂന്നെണ്ണം സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയും അഞ്ചെണ്ണം ഇംഗ്ലണ്ടിനെതിരെയും രണ്ടെണ്ണം ഓസ്‌ട്രേലിയയ്‌ക്കെതിരെയുമായിരുന്നു.

ഓസീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഷമി കരിയറിലെ മികച്ച പ്രകടനവും നടത്തി. 56 റണ്‍സിന് ആറു വിക്കറ്റാണ് ഷമി വീഴ്ത്തിയത്. നേരത്തെ സൗത്ത് ആഫ്രിക്കയില്‍ നേടിയ 28 റണ്‍സിന് 5 വിക്കറ്റ് എന്ന മുന്‍ പ്രകടനമാണ് താരം മെച്ചപ്പെടുത്തിയത്. ടെസ്റ്റ് കരിയറിലെ നാലാം അഞ്ച് വിക്കറ്റ് പ്രകടനമാണിത്. ഷമിയുടെ പ്രകടന മികവില്‍ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ 283 റണ്‍സിന് എല്ലാവരും പുറത്തായി.
ഷമിയെ കൂടാതെ മൂന്നുവിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ബൗളിങ്ങില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ഇശാന്ത് ശര്‍മ ഒരു വിക്കറ്റ് നേടിയപ്പോള്‍ ഉമേഷ് യാദവിന് വിക്കറ്റൊന്നും കിട്ടിയില്ല. ഓവറില്‍ നാലു റണ്‍സിലേറെ വഴങ്ങിയ താരം മോശം പ്രകടനമാണ് ഇക്കുറി നടത്തിയത്. സ്പിന്നിനെ അതിരറ്റ് സഹായിക്കുന്ന പിച്ചില്‍ ആര്‍ അശ്വിന്റെ അസാന്നിധ്യം ഇന്ത്യയ്ക്ക് തിരിച്ചടിയായി. അതുകൊണ്ടുതന്നെ, ഉമേഷ് യാദവിന് പകരം രവീന്ദ്ര ജഡേജ ഉള്‍പ്പെട്ടിരുന്നെങ്കില്‍ ഭേദപ്പെട്ട പ്രകടനം നടത്തുമായിരുന്നെന്ന അഭിപ്രായം സജീവമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications