Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ആരൊക്കെ? അയാളെ മാറ്റണം, പോണ്ടിങിന്റെ നിര്‍ദ്ദേശം...

ഇന്ത്യക്കായി അടുത്ത ടെസ്റ്റിൽ ആര് ഓപ്പണിങ് ചെയ്യും? | Oneindia Malayalam

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന ഓപ്പണര്‍മാരുടെ മോശം ഫോമാണ്. ലോകേഷ് രാഹുല്‍- മുരളി വിജയ് സഖ്യം നിരാശാജനകമായ പ്രകടനമാണ് ഇതുവരെ നടത്തിയത്. ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലെ ഭേദപ്പെട്ട പ്രകടനം മാറ്റിനിര്‍ത്തിയാല്‍ മറ്റു മൂന്നു ഇന്നിങ്‌സുകളിലും ടീമിന് ആഗ്രഹിച്ച തുടക്കം നല്‍കാന്‍ ഇരുവര്‍ക്കുമായിട്ടില്ല.

ഡിസംബര്‍ 26ന് മെല്‍ബണില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റില്‍ ഇവരില്‍ ഒരാളെയോ ചിലപ്പോള്‍ രണ്ടു പേരെയോ ഇന്ത്യ ഒഴിവാക്കാനും സാധ്യതയുണ്ട്. ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ റിക്കി പോണ്ടിങിന്റെ നിര്‍ദ്ദേശം ഇങ്ങനയൊണ്.

വിജയ് വേണ്ട, രാഹുലിന് ഒരവസരം കൂടി

വിജയ് വേണ്ട, രാഹുലിന് ഒരവസരം കൂടി

മൂന്നാം ടെസ്റ്റില്‍ ഓപ്പണിങില്‍ ഇന്ത്യ മാറ്റം വരുത്തുകയാണെങ്കില്‍ മുരളി വിജയിയെ ഒഴിവാക്കണമെന്നാണ് പോണ്ടിങ് പറയുന്നത്. രാഹുലും ഫോമൗട്ടാണെങ്കിലും താരത്തിന് ഒരവസരം കൂടി ഇന്ത്യ നല്‍കണമെന്നും പോണ്ടിങ് നിര്‍ദേശിച്ചു.
34 കാരനായ വിജയ് 2014-15ലെ കഴിഞ്ഞ പര്യടനത്തില്‍ ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനമാണ് വിജയ് നടത്തിയത്. ഇതേ തുടര്‍ന്നാണ് ഈ പര്യടനത്തിലും താരത്തിന് ഒരവസരം കൂടി നല്‍കിയത്.

വിജയ്ക്കു പകരം പൃഥ്വി

വിജയ്ക്കു പകരം പൃഥ്വി

ഇന്ത്യയുടെ പുതിയ ബാറ്റിങ് സെന്‍സേഷനായ പൃഥ്വി ഷാ പരിക്കുമാറി മൂന്നാം ടെസ്റ്റില്‍ തിരിച്ചെത്തുമെന്നാണ് സൂചന. ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള പരിശീലന മല്‍സരത്തിനിടെയാണ് ഫീല്‍ഡിങിനിടെ പൃഥ്വിക്കു പരിക്കേറ്റത്. തുടര്‍ന്ന് ആദ്യ ടെസ്റ്റിലും ഇപ്പോള്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലും താരം കളിച്ചിരുന്നില്ല.
പൃഥ്വി ചെറിയ രീതിയില്‍ പരിശീലനം നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിരുന്നു. മൂന്നാം ടെസ്റ്റിന് ഇനിയും ദിവസങ്ങള്‍ ശേഷിക്കുന്നുണ്ട്. അപ്പോഴേക്കും പൂര്‍ണ ഫിറ്റ്‌നസ് നേടി പൃഥ്വി ടീമില്‍ തിരിച്ചെത്തിയാല്‍ രാഹുലിന് പകരം വിജയിയെ ഇന്ത്യ ഒഴിവാക്കണമെന്ന് പോണ്ടിങ് പറഞ്ഞു.

വിജയ് സമാനമായ രീതിയില്‍ പുറത്ത്

വിജയ് സമാനമായ രീതിയില്‍ പുറത്ത്

അഡ്‌ലെയ്ഡില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും സമാനമായ ഷോട്ടുകള്‍ കളിച്ചാണ് വിജയ് പുറത്തായത്. രണ്ടു തവണയും പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനായിരുന്നു വിജയിയുടെ വിക്കറ്റെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി.
തന്റെ പിഴവ് തിരിച്ചറിഞ്ഞ് അതു പരിഹരിക്കാന്‍ ശ്രമിക്കാതെയാണ് വീണ്ടും അതേ രീതിയില്‍ തന്നെ വിജയ് പുറത്തായത്. അതുകൊണ്ടു തന്നെയാണ് മൂന്നാം ടെസ്റ്റില്‍ വിജയിയെ ഒഴിവാക്കണമെന്ന് താന്‍ പറയുന്നതെന്നും ഓസീസ് ഇതിഹാസം വ്യക്തമാക്കി.

Story first published: Monday, December 17, 2018, 14:50 [IST]
Other articles published on Dec 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+