രാഹുലും പാണ്ഡ്യയും തെറ്റുകാരോ?; ഒടുവില്‍ ഗാംഗുലിയുടെ പ്രതികരണം

കൊല്‍ക്കത്ത: സ്വകാര്യ ടെലിവിഷന്‍ ചാനലിലെ അശ്ലീല പരാമര്‍ശത്തെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍നിന്നും കെ എല്‍ രാഹുലും ഹാര്‍ദിക് പാണ്ഡ്യയും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗംഗുലി. കരണ്‍ ജോഹറിന്റെ കോഫീ വിത്ത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് ഇന്ത്യന്‍ താരങ്ങള്‍ വിവാദ പരാമര്‍ശം നടത്തിയത്.
മെല്‍ബണിലും ഇന്ത്യ നേടുമോ? സംഭവിച്ചാല്‍ ചരിത്രം!! മറ്റൊരു ടീമിനും കഴിഞ്ഞിട്ടില്ല...
എന്നാല്‍, അത് മാറ്റിവെക്കേണ്ട സമയമായെന്ന് ഗാംഗുലി പറഞ്ഞു. എന്താണ് അവര്‍ പറഞ്ഞതെന്ന് താന്‍ കണ്ടിട്ടില്ല. നമ്മളെല്ലാം മനുഷ്യരാണ്, തെറ്റുപറ്റിയേക്കാം. ഇത്തരം തെറ്റുകളില്‍നിന്നും പാഠം പഠിച്ച് നല്ല മനുഷ്യരാകാന്‍ അവര്‍ക്ക് കഴിയുമെന്നും ഗാംഗുലി പറഞ്ഞു. ഈ കാര്യങ്ങള്‍ വലിച്ചുനീട്ടേണ്ടെന്നും തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഗാംഗുലി ഉപദേശിച്ചു.

ഓസ്‌ട്രേലിയയില്‍ ഏകദിന പരമ്പര നടക്കുന്നതിന് തൊട്ടുമുന്‍പാണ് രാഹുലിനെയും പാണ്ഡ്യയെയും നാട്ടിലേക്ക് തിരിച്ചുവിളിച്ചത്. ഇവര്‍ക്കെതിരെ ബിസിസിഐ അന്വേഷണം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനുശേഷം മാത്രമേ, ഇവരെ ടീമിലേക്ക് തിരിച്ചെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂ. ഇരു താരങ്ങളും ബിസിസിഐയ്ക്ക് നിരുപാധിക മാപ്പപേക്ഷ നല്‍കിയിട്ടുണ്ട്.
ഇവര്‍ തെറ്റുകാരാണെന്ന് ഗാംഗുലി പരോക്ഷമായി സൂചിപ്പിക്കുന്നു. ഭൂരിഭാഗം ക്രിക്കറ്റര്‍മാരും നല്ല മനുഷ്യരാണെന്ന് ഗാംഗുലി പറഞ്ഞു. ഒന്നോ രണ്ടോപേരുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി മറ്റുള്ളവരെ വിലയിരുത്തരുത്. വിരാട് കോലി ശരിയായ മാതൃകാ പുരുഷനാണ്. അത്തരത്തില്‍ എത്രയോ ക്രിക്കറ്റ് താരങ്ങള്‍ ഇന്ത്യയ്ക്കുണ്ട്. ഇനി അവരുടെ പിന്‍ഗാമികളും ഉണ്ടാകുമെന്നും ഗാംഗുലി പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications