മെല്‍ബണിലും ഇന്ത്യ നേടുമോ? സംഭവിച്ചാല്‍ ചരിത്രം!! മറ്റൊരു ടീമിനും കഴിഞ്ഞിട്ടില്ല...
മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരേ ടെസ്റ്റ് പരമ്പര കൈക്കലാക്കി ചരിത്രം കുറിച്ച ടീം ഇന്ത്യ മറ്റൊരു അവിസ്മരണീയ നേട്ടമാണ് ഏകദിന പരമ്പരയില്‍ ലക്ഷ്യമിടുന്നത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇരുടീമും 1-1ന് ഒപ്പമാണ്.
ആദ്യ കളിയില്‍ ഓസീസ് തകര്‍പ്പന്‍ ജയം കൊയ്തപ്പോള്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ശക്തമായി തിരിച്ചുവരികയായിരുന്നു. ആറു വിക്കറ്റിന്റെ ഗംഭീര വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. ടി20 പരമ്പരയില്‍ ഓസീസിനെ സമനിലയില്‍ കുരുക്കികൊണ്ടാണ് ഇന്ത്യ പര്യടനം തുടങ്ങിയത്. തൊട്ടുപിന്നാലെയായിരുന്നു ടെസ്റ്റ് പരമ്പരയിലെ ചരിത്രവിജയം.

ഇന്ത്യക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല
ഓസ്‌ട്രേലിയയില്‍ ഒരു പരമ്പര പോലും തോല്‍ക്കാത്ത ഇന്ത്യന്‍ ടീമെന്ന റെക്കോര്‍ഡാണ് വിരാട് കോലിയെയും സംഘത്തെയും കാത്തിരിക്കുന്നത്. നേരത്തേ ഓസീസ് പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീമുകള്‍ക്കൊന്നും ഒരു പരമ്പര തോല്‍ക്കാതെ നാട്ടിലേക്കു മടങ്ങാന്‍ കഴിഞ്ഞിട്ടില്ല.
മെല്‍ബണില്‍ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന മൂന്നാം ഏകദിനവും ജയിക്കാനായാല്‍ പരമ്പര 2-1നു പോക്കറ്റിലാക്കാന്‍ ഇന്ത്യക്കാവും.

ടെസ്റ്റ് പരമ്പര കൈവിട്ടില്ല, ഏകദിനം കൈവിട്ടു
മൂന്നു തവണ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ സമനിലയില്‍ പിടിച്ചുവാങ്ങിയിട്ടുണ്ട്. 1980-81ലാണ് ഇന്ത്യ ആദ്യമായി ടെസ്റ്റ് പരമ്പരയില്‍ ഓസീസിനെ കുരുക്കിയത്. എന്നാല്‍ പിന്നീട് നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യ തോല്‍വിയേറ്റുവാങ്ങി.
1985-86, 2003-04 പര്യടനങ്ങളിലും ടെസ്റ്റ് പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യക്കായെങ്കിലും ഏകദിന പരമ്പരയില്‍ അടിതെറ്റുകയായിരുന്നു.

ഏകദിനം നേടി, ടെസ്റ്റില്‍ തകര്‍ന്നു
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഏകദിന പരമ്പര സ്വന്തമാക്കി എന്നാല്‍ ടെസ്റ്റില്‍ അടിതെറ്റിയതും നിരവധി തവണ കണ്ടുകഴിഞ്ഞു. ഏകദിന പരമ്പര കൈക്കലാക്കിയെങ്കിലും ടെസ്റ്റ് പരമ്പരയില്‍ അഞ്ചു തവണ ഇന്ത്യക്കു അടിതെറ്റിയിട്ടുണ്ട്. 1990-91, 1999-2000, 2007-08, 2011-12, 2014-15ലെ പര്യടനങ്ങളിലായിരുന്നു ഇത്. നാലു തവണ ഏകദിന പരമ്പരയും ടെസ്റ്റ് പരമ്പരയും ഇന്ത്യക്കു ഓസ്‌ട്രേലിയന്‍ മണ്ണില്‍ നഷ്ടമായിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications