വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2020ലെ ഏഷ്യാ കപ്പ്: വരുമോ, ഇല്ലയോ? ഇന്ത്യക്ക് സമയം അതുവരെ മാത്രം... പാക് മുന്നറിയിപ്പ്

പാകിസ്താനാണ് ഏഷ്യാ കപ്പിനു ആതിഥേയത്വം വഹിക്കുന്നത്

കറാച്ചി: 2020ല്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളിക്കുമോ, ഇല്ലയോ എന്ന കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ ഇന്ത്യക്കു പാകിസ്താന്‍ 2020 ജൂണ്‍ വരെ സമയപരിധി നല്‍കി. സപ്തംബറില്‍ പാകിസ്താനിലാണ് അടുത്ത ഏഷ്യാ കപ്പ് അരങ്ങേറുന്നത്. ഏഷ്യാ കപ്പില്‍ കളിക്കാന്‍ ഇന്ത്യ വരുമോയെന്നു തങ്ങള്‍ക്കറിയണം. ടൂര്‍ണമെന്റിന് അടുത്ത വര്‍ഷം സപ്തംബര്‍ വരെ സമയമുണ്ട്. പക്ഷെ ജൂണിനുള്ളില്‍ ഇന്ത്യ തങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച് അന്തിമ തീരുമാനം അറിയിക്കണമെന്ന് പിസിബി ചെയര്‍മാന്‍ വസീം ഖാന്‍ വ്യക്തമാക്കി.

india paak

ടൂര്‍ണമെന്റ് പാകിസ്താനില്‍ മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള അവകാശം ഐസിസിക്കും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനാണ്. ഏഷ്യാ കപ്പില്‍ കളിക്കാന്‍ ഇന്ത്യന്‍ ടീമിനെ പാകിസ്താനിലേക്കു ക്ഷണിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നു ഖാന്‍ പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മില്‍ വര്‍ഷങ്ങളായി പരമ്പരകള്‍ കളിക്കാറില്ല. ഈ വര്‍ഷമാദ്യം നടന്ന പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുകയും ചെയ്തിരുന്നു.

ഏകദിന അരങ്ങേറ്റം- സ്വപ്‌നം കണ്ടത് ഇതെന്നു ശിഖര്‍ ധവാന്‍, പക്ഷെ സംഭവിച്ചത്...ഏകദിന അരങ്ങേറ്റം- സ്വപ്‌നം കണ്ടത് ഇതെന്നു ശിഖര്‍ ധവാന്‍, പക്ഷെ സംഭവിച്ചത്...

2012ലാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ അവസാനമായി ഒരു പരമ്പര കളിച്ചത്. അന്ന് മൂന്ന് ഏകദിനങ്ങളിലും രണ്ടു ടി20കളിലും ഇരുടീമുകളും ഏറ്റുമുട്ടിയിരുന്നു. 2014ല്‍ ബിസിസിഐയും പിസിബിയും തമ്മില്‍ ആറു പരമ്പരകളില്‍ കളിക്കുമെന്ന് കരാര്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായതോടെ ഇവ റദ്ദാക്കുകയായിരുന്നു.

Story first published: Monday, September 30, 2019, 14:07 [IST]
Other articles published on Sep 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X