For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാകിസ്താനില്‍ താരങ്ങളുള്‍പ്പെടെ 128 പേര്‍ക്ക് കൊവിഡ്-19 ടെസ്റ്റ്, പരിശോധനാ ഫലം പുറത്ത്

ഒരാള്‍ക്കു പോലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല

ലാഹോര്‍: കൊറോണവൈറസ് ബാധയേറ്റിട്ടുണ്ടാവാമെന്ന സംശയത്തെ തുടര്‍ന്നു താരങ്ങളുള്‍പ്പെടെ 128 പേര്‍ക്കു പാകിസ്താന്‍ കൊവിഡ്-19 ടെസ്റ്റ് നടത്തി. എന്നാല്‍ എല്ലാവരുടെയും ഫലം നെഗറ്റീവാണെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. വൈറസ് ഭീഷണിയെ തുടര്‍ന്നു നിര്‍ത്തിവച്ച പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ ഭാഗമായ കളിക്കാര്‍, മറ്റു സ്റ്റാഫുമാര്‍, ഫ്രാഞ്ചൈസിയംഗങ്ങള്‍ എന്നിവരാണ് കൊവിഡ്-19 ടെസ്റ്റിനു വിധേയരായത്.

pcb

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുകയും നടക്കാനിരിക്കുകയും ചെയ്ത പല ടൂര്‍ണമെന്റുകളും നീട്ടി വച്ചപ്പോള്‍ പിഎസ്എല്ലുമായി പാകിസ്താന്‍ മുന്നോട്ട് പോവുകയായിരുന്നു. ഇതിനിടെ പല വിദേശ താരങ്ങളും നാട്ടിലേക്കു മടങ്ങിപ്പോയിരുന്നു. ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലും ഫൈനലും നടക്കാനിരിക്കെയാണ് ഒരു ഫ്രാഞ്ചൈസിയുടെ ഭാഗമായിരുന്ന വിദേശ താരം വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചത്. ഇതേ തുടര്‍ന്ന് പിഎസ്എല്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് പിഎസ്എല്ലിന്റെ ഭാഗമായ മുഴുവന്‍ പേരെയും പരിശോധനയ്ക്കു വിധേയരാക്കാന്‍ പിസിബി തീരുമാനിച്ചത്.

പിഎസ്എല്ലിന്റെ അവസാനം വരെ സഹകരിക്കാന്‍ തയ്യാറായ താരങ്ങള്‍, സപ്പോര്‍ട്ട് സ്റ്റാഫുമാര്‍, ബ്രോഡ്കാസ്റ്റര്‍മാര്‍, മാച്ച് ഒഫീഷ്യല്‍സ് എന്നിവരുടെയെല്ലാം ആത്മാര്‍ഥതയും വിശ്വാസ്യതയും കാത്തു സൂക്ഷിക്കുകയെന്നത് വളരെ പ്രധാനമായിരുന്നുവെന്ന് പിസിബി ചെയര്‍മാന്‍ വസീം ഖാന്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ വളരെ സന്തോഷത്തോടെയാണ് പരിശോധനാ ഉഫലം ഞങ്ങള്‍ പുറത്തുവിടുന്നത് എല്ലാവരും സുരക്ഷിതരാണെന്നും ആശങ്കയില്ലാതെ ഇവര്‍ക്കെല്ലാം തങ്ങളുടെ കുടുംബത്തിനൊപ്പം ചേരാന്‍ കഴിയുമെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു.

hales

നേരത്തേ പിഎസ്എല്ലില്‍ കളിച്ച, കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ച വിദേശ താരം ആരാണെന്നു വെളിപ്പെടുത്താന്‍ പിസിബി തയ്യാറായിരുന്നില്ല. എന്നാല്‍ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ അലെക്‌സ് ഹെയ്ല്‍സാണ് ഈ താരമെന്ന് കമന്റേറ്ററും പാകിസ്താന്റെ മുന്‍ താരവുമായ റമീസ് രാജ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ കറാച്ചി കിങ്‌സിന്റെ താരമായിരുന്നു അദ്ദേഹം. ടൂര്‍ണമെന്റിന്റെ ഭാഗമായ ബ്രോഡ്കാസ്റ്റര്‍മാരും കമന്റേറ്റര്‍മാരുമെല്ലാം കൊറോണവൈറസ് പരിശോധനയ്ക്കു ഉടന്‍ വിധേയരാവുമെന്നും രാജ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Story first published: Thursday, March 19, 2020, 14:54 [IST]
Other articles published on Mar 19, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+