Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ-പാക് മത്സരം വേണം,ഒപ്പം ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും, പുതിയ ടൂര്‍ണമെന്റ് നിര്‍ദേശിച്ച് പിസിബി

1

കറാച്ചി: ഇന്ത്യ-പാകിസ്താന്‍ രാഷ്ട്രീയ പ്രശ്‌നങ്ങള്‍മൂലം രണ്ട് രാജ്യങ്ങളും തമ്മിലുള്ള കായിക മത്സരങ്ങളെല്ലാം നിര്‍ത്തിവെച്ചിട്ട് നാളുകളേറെയാവുന്നു. മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് പ്രധാനമായും പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് പറയാം. അതിന് മുമ്പുവരെ ഐപിഎല്ലിലടക്കം പാകിസ്താന്‍ താരങ്ങള്‍ കളിച്ചിരുന്നു. എന്നാല്‍ ഈ സംഭവത്തിന് ശേഷം രണ്ട് രാജ്യങ്ങളും തമ്മിലുള്ള കായിക മത്സരങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പോലും ഇന്ത്യ പാകിസ്താന്‍ മത്സരമില്ല. നിലവില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് രണ്ട് ടീമും ഏറ്റുമുട്ടുന്നത്.

ഏഷ്യാ കപ്പില്‍ പാകിസ്താന്‍ വേദിയായാല്‍ കളിക്കില്ലെന്ന ശക്തമായ നിലപാടുവരെ ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയോട് കളിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് പല തവണ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തിയിരുന്നു. എന്നാല്‍ അപ്പോഴെല്ലാം അനുകൂലമായല്ല ഇന്ത്യ പ്രതികരിച്ചത്. ഇപ്പോഴിതാ ഇന്ത്യ-പാകിസ്താന്‍ മത്സരം വേണമെന്ന് ആവിശ്യപ്പെട്ട് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് പിസിബി. ഇത്തവണ പിസിബി തലവന്‍ റമീസ് രാജ പുതിയ ടൂര്‍ണമെന്റ് ആശയവുമായാണ് രംഗത്തെത്തിയിരിക്കുന്നത്.

1

ഇന്ത്യ,പാകിസ്താന്‍,ഇംഗ്ലണ്ട്,ഓസ്‌ട്രേലിയ എന്നീ നാല് ടീമുകളെ ഉള്‍പ്പെടുത്തിയുള്ള ടൂര്‍ണമെന്റാണ് റമീസ് രാജ മുന്നോട്ടുവെക്കുന്നത്. ടി20 ഫോര്‍മാറ്റില്‍ ടൂര്‍ണമെന്റ് നടത്താമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ഇതിനോട് അനുകൂല നിലപാട് ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാകുവാന്‍ സാധ്യത കുറവാണ്. നേരത്തെ രാഷ്ട്രീയവും കായികവും തമ്മില്‍ കൂട്ടിക്കലര്‍ത്തരുതെന്നും ഇന്ത്യ പാകിസ്താനുമായി പരമ്പരക്ക് തയ്യാറാവണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടിരുന്നു.

പാകിസ്താന്‍ ക്രിക്കറ്റ് സമീപകാലത്തായി വലിയ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ടി20 ലോകകപ്പിലുള്‍പ്പെടെ പാകിസ്താന്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യയെ 10 വിക്കറ്റിന് പാകിസ്താന്‍ തോല്‍പ്പിക്കുകയും ചെയ്തിരുന്നു. ലോകകപ്പില്‍ ഇന്ത്യയെ ആദ്യമായി പാകിസ്താന്‍ തോല്‍പ്പിച്ചതും യുഎഇ വേദിയായ അവസാന ടി20 ലോകകപ്പിലാണ്.
ബാബര്‍ ആസം,മുഹമ്മദ് റിസ്വാന്‍,ഷഹീന്‍ അഫ്രീദി തുടങ്ങിയ നിരവധി സൂപ്പര്‍ താരങ്ങള്‍ ഇപ്പോള്‍ പാകിസ്താന്‍ നിരയിലുണ്ട്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാള്‍ക്കൂടിയാണ് ബാബര്‍. ടി20 ലോകകപ്പിന് ശേഷം ഇന്ത്യ പാകിസ്താനുമായി പരമ്പരക്ക് തയ്യാറാവണമെന്ന ആവിശ്യം പിസിബി സജീവമായിട്ട് മുന്നോട്ടുവെക്കുന്നുണ്ട്. എന്നാല്‍ ഇതിനോട് ഇപ്പോഴും പുറം തിരിഞ്ഞ് നില്‍ക്കുകയാണ് ഇന്ത്യ.

1

ശ്രീലങ്കന്‍ ടീം പാകിസ്താനില്‍വെച്ച് ആക്രമിക്കപ്പെട്ടതിന് ശേഷം വിദേശ ടീമുകള്‍ ഏറെ നാള്‍ പാകിസ്താനില്‍ പരമ്പര കളിക്കുന്നതില്‍ നിന്ന് വിട്ടുനിന്നിരുന്നു. എന്നാല്‍ സമീപകാലത്തായി വീണ്ടും പാകിസ്താനില്‍ പരമ്പരകള്‍ സജീവമായിരുന്നു. 2021ല്‍ പാകിസ്താനില്‍ പരമ്പര കളിക്കാന്‍ ഇംഗ്ലണ്ട് തയ്യാറായിരുന്നെങ്കിലും അവസാന നിമിഷം പിന്മാറി. ന്യൂസീലന്‍ഡ് ടീം പാകിസ്താനില്‍ പരമ്പര കളിക്കാന്‍ എത്തിയെങ്കിലും സുരക്ഷാ പ്രശ്‌നം പറഞ്ഞ് അവസാന നിമിഷം പിന്മാറി. എന്നാല്‍ ഈ വര്‍ഷം പാകിസ്താനില്‍ പരമ്പര കളിക്കാമെന്ന് ന്യൂസീലന്‍ഡ് സമ്മതിച്ചിട്ടുണ്ട്.

1

മറ്റ് വിദേശ രാജ്യങ്ങള്‍ പാകിസ്താനുമായുള്ള ബന്ധം മയപ്പെടുത്തുമ്പോഴും ഇന്ത്യ വിട്ടുവീഴ്ചക്ക് തയ്യാറല്ല. ഇനി ഇന്ത്യ-പാകിസ്താന്‍ മത്സരം കാണണമെങ്കില്‍ വരാനിരിക്കുന്ന ടി20 ലോകകപ്പാവണം. ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും കളിക്കും. ഐസിസി ടൂര്‍ണമെന്റിലൊഴികെ മറ്റ് പരമ്പരകള്‍ കളിക്കാന്‍ ഇന്ത്യ തയ്യാറാവുന്ന കാലത്തിനായി ഇനിയും പാകിസ്താന്‍ കാത്തിരിക്കേണ്ടി വരുമെന്നുറപ്പ്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ-പാകിസ്താന്‍ ഫൈനല്‍ എത്തുമോയെന്നതും കാത്തിരുന്ന് കാണാം. എന്തായാലും ഇന്ത്യ പാകിസ്താനില്‍ പരമ്പര കളിക്കാന്‍ ഒരു കാരണവശാലും നിലവിലെ സാഹചര്യത്തില്‍ സമ്മതിക്കില്ല. യുഎഇ പോലൊരു നൂട്രല്‍ വേദിയില്‍ ഇന്ത്യ-പാകിസ്താന്‍ പരമ്പര സംഭവിക്കുമോയെന്നത് കണ്ടുതന്നെ അറിയാം.

Story first published: Tuesday, January 11, 2022, 18:59 [IST]
Other articles published on Jan 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+