Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ തടയാന്‍ പാകിസ്താന്‍! ഏഷ്യാ കപ്പ് മാറ്റില്ല, ഈ വര്‍ഷം നടക്കുമെന്ന് പിസിബി

ലാഹോര്‍: സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി ഐപിഎല്ലിന്റെ 13ാം സീസണ്‍ പ്ലാന്‍ ചെയ്യുന്ന ഇന്ത്യക്കു തിരിച്ചടിയേക്കാന്‍ പാകിസ്താന്‍ ഒരുങ്ങുന്നു. നേരത്തേ തീരുമാനിച്ച ഏഷ്യാ കപ്പ് സപ്തംബറില്‍ നടത്തുമെന്ന് വ്യക്തമാക്കിയിരിക്കുയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) സിഇഒ വസീം ഖാന്‍. യുഎഇയോ ശ്രീലങ്കയോ ടൂര്‍ണമെന്റിന് വേദിയാവുമെന്നും അദ്ദേഹം അറിയിച്ചു. തകൊവിഡിനെ തുടര്‍ന്ന് ഏഷ്യാ കപ്പും ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പും മാറ്റി വയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബിസിസിഐ ഐപിഎല്‍ തീരുമാനിച്ചിരുന്നത്. സപ്തംബര്‍-ഒക്‌ടോബര്‍ മാസങ്ങളില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുമന്നും ഐപിഎല്‍ ചെയര്‍മാന്‍ സൂചിപ്പിരുന്നു.

1

ടി20 ലോകകപ്പ് മാറ്റിവയ്ക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്ന ഓസ്‌ട്രേലിയ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു കഴിഞ്ഞു. ഇതോടെ ഏഷ്യാ കപ്പും ഈ വര്‍ഷമുണ്ടാവില്ലെന്നും ഇതേ വിന്‍ഡോയില്‍ ഐപിഎല്‍ നടത്താനുമാണ് ബിസിസിഐ ആലോചിച്ചിരുന്നത്. ഇതിനിടെയാണ് തികച്ചും അപ്രതീക്ഷിതമായി ഏഷ്യാ കപ്പ് ഈ വര്‍ഷം തന്നെയുണ്ടാവുമെന്ന് പിസിബി അറിയിച്ചിരിക്കുന്നത്.

ഐപിഎല്ലിനു വഴിയൊരുക്കാന്‍ ഏഷ്യാ കപ്പ് മാറ്റിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ വസീം ഖാന്‍ തള്ളിക്കളഞ്ഞു. ഏഷ്യാ കപ്പുമായി മുന്നോട്ടു പോവുക തന്നെ ചെയ്യും. സപ്തംബര്‍ രണ്ടിനാണ് ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം പാക് ടീം നാട്ടില്‍ തിരിച്ചെത്തുന്നത്. അതിനു ശേഷം സപ്തംബറിലോ, ഒക്ടോബറിലോ ഏഷ്യാ കപ്പ് നടത്താന്‍ കഴിയും. എന്നാല്‍ വേദിയെക്കുറിച്ചും തിയ്യതിയെക്കുറിച്ചും ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. ഏഷ്യാ കപ്പ് നടക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. കാരണം ശ്രീലങ്കയില്‍ കൊവിഡ് കേസുകള്‍ കുറവാണ്. ലങ്ക തയ്യാറായില്ലെങ്കില്‍ യുഇഎ ഏഷ്യാ കപ്പിന് തയ്യാറാവുമെന്ന് ഖാന്‍ വിശദമാക്കി.

ഇത്തവണത്തെ ഏഷ്യാ കപ്പിന്റെ ആതിഥേയത്വം ശ്രീലങ്കയ്ക്കു വിട്ടുനല്‍കി പകരം അടുത്ത തവണത്തെ വേദി തങ്ങള്‍ക്കു നല്‍കാന്‍ അവര്‍ സമ്മതിച്ചതായി ഖാന്‍ അറിയിച്ചു. ടി20 ലോകകപ്പ് മാറ്റി വച്ചാല്‍ ഈ വിന്‍ഡോയില്‍ മറ്റു മല്‍സരങ്ങള്‍ നടത്താന്‍ ആലോചിക്കുന്നുണ്ട്. മുടങ്ങിപ്പോയ പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ ശേഷിച്ച മല്‍സരങ്ങള്‍ നവംബറില്‍ നടത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് 29നായിരുന്നു ഐപിഎല്ലിന്റെ 13ാമത്തെ സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ കൊഡിഡിനെ തുടര്‍ന്ന് ഒരു തവണ മാറ്റിയ ടൂര്‍ണമെന്റ് പിന്നീട് രാജ്യത്തുി ലോക്ക്ഡൗണ്‍ നീട്ടിയതോടെ അനിശ്ചിത കാലത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു.

Story first published: Wednesday, June 24, 2020, 15:52 [IST]
Other articles published on Jun 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+