Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി കോമാളിയെപ്പോലെ പെരുമാറി... കണ്ണടച്ച് ഐസിസി, രൂക്ഷ വിമര്‍ശനവുമായി ഹാരിസ്

ജൊഹാന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാദയും ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും തമ്മിലുള്ള കളിക്കളത്തിലെ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഐസിസിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ പോള്‍ ഹാരിസ് രംഗത്തെത്തി. കളിക്കളത്തിലെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് റബാദയെ ഐസിസി രണ്ടു മല്‍സരങ്ങളില്‍ നിന്നും വിലക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹാരിസ് ഐസിസിക്കെതിരേ രംഗത്തുവന്നത്.

1

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും പേര് ഈ വിവാദത്തിലേക്ക് ഹാരിസ് വലിച്ചിഴയ്ക്കുകയും ചെയ്തു. അടുത്തിടെ നടന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ കളിക്കളത്തില്‍ കോമാളിയെപ്പാലെയാണ് കോലി പെരുമാറിയതെന്നും എന്നാല്‍ ഐസിസി അദ്ദേഹത്തിനെതിരേ ഒരു നടപടിയും എടുത്തില്ലെന്നും ഹാരിസ് ആരോപിച്ചു. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് കോലിക്കും ഐസിസിക്കുമെതിരേ ഹാരിസ് ആഞ്ഞടിച്ചത്.

2

റബാദയ്‌ക്കെതിരേ നടപടിയെടുത്തിട്ടുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്കെതിരേയും വേണം. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ മൂന്നു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പര കളിച്ചപ്പോള്‍ കോലി ഒരു കോമാളിയെപ്പോലെ പെരുമാറുന്നത് കണ്ടിട്ടുണ്ട്. പക്ഷെ ഐസിസി ഒരു നടപടിയുമെടുത്തില്ല. ഇപ്പോള്‍ റബാദയ്‌ക്കെരിായ വിലക്ക് കാണുമ്പോള്‍ റബാദയുമായോ ദക്ഷിണാഫ്രിക്കന്‍ ടീമുമായോ ഐസിസിക്ക് എന്തോ പ്രശ്‌നമുള്ളതുപോലെയാണ് തോന്നുന്നതെന്നായിരുന്നു ഹാരിസിന്റെ ട്വീറ്റ്. വിലക്കിനൊപ്പം മാച്ച് ഫീയുടെ 50 ശതമാനവും റബാദയില്‍ നിന്നും ഐസിസി പിഴയായി ഈടാക്കുകയും ചെയ്തിരുന്നു.

Story first published: Thursday, March 15, 2018, 16:00 [IST]
Other articles published on Mar 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+