For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ആരുമില്ലേ? ഈ ലോക 11ന് സാധിക്കും! ക്യാപ്റ്റന്‍ കമ്മിന്‍സ്

മുംബൈ: ആധുനിക ടെസ്റ്റ് ക്രിക്കറ്റിലെ വന്‍ ശക്തികളായി മാറിയിരിക്കുന്ന ടീമാണ് ഇന്ത്യ. 2012ന് ശേഷം ഒരു തവണ പോലും ഇന്ത്യയെ നാട്ടില്‍ തകര്‍ത്ത് ടെസ്റ്റ് പരമ്പര നേടാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ വമ്പന്‍ ടീമുകള്‍ പോലും ഇന്ത്യയുടെ നാട്ടിലെ മികവിന് മുന്നില്‍ അടിയറവ് പറഞ്ഞവരാണ്. നാട്ടില്‍ ഇന്ത്യയുടെ സര്‍വാധിപത്യം തുടരുന്നതിന് കാരണം സ്പിന്നര്‍മാരുടെ മികവാണെന്ന് പറയാം.

ഇന്ത്യയുടെ നാട്ടിലെ ടെസ്റ്റ് ആധിപത്യത്തിന് അവസാനമിട്ട് പരമ്പര നേടാന്‍ നിലവിലെ ഒരു ടീമിനും സാധിക്കുമെന്ന് കരുതാനാവില്ല. എന്നാല്‍ ഇന്ത്യയെ തകര്‍ക്കാന്‍ ഈ ലോക 11ന് സാധിച്ചേക്കും. ഇത്തരത്തില്‍ ഇന്ത്യയെ തകര്‍ക്കാന്‍ സാധിക്കുന്ന ലോക ടെസ്റ്റ് 11 പരിഗണിച്ചാല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുകയെന്ന് പരിശോധിക്കാം.

കോണ്‍വേ-ഹെഡ് ഓപ്പണിങ്

ലോക 11ന്റെ ഓപ്പണിങ്ങില്‍ ഡെവോന്‍ കോണ്‍വേ, ട്രാവിഡ് ഹെഡ് എന്നിവര്‍ക്കാണ് സ്ഥാനം. കോണ്‍വെയാണ് വിക്കറ്റ് കീപ്പര്‍. കിവീസ് ഓപ്പണറായ കോണ്‍വേ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ്. ഓസ്‌ട്രേലിയക്കാരനായ ട്രാവിസ് ഹെഡാണ് മറ്റൊരു ഓപ്പണര്‍. ഇന്ത്യന്‍ പിച്ചില്‍ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ് ഹെഡ്. അവസാന ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയ അലമാരയിലെത്തിച്ചതിന് പിന്നില്‍ ഹെഡിന്റെ മികവ് എടുത്തു പറയേണ്ടതാണ്.

മൂന്നാം നമ്പറില്‍ ജോ റൂട്ടിനാണ്. നിലവിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ജോ റൂട്ട്. ടെസ്റ്റിലെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റണ്‍സ് റെക്കോഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ള താരമാണ് ജോ റൂട്ട്. സമീപകാലത്തെ അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനങ്ങളെല്ലാം മികച്ചതാണ്. നാലാം നമ്പറില്‍ ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബ്യുഷെയ്‌നാണ് അവസരം. ക്ലാസിക് ശൈലിയില്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് ലബ്യുഷെയ്ന്‍.

സ്മിത്ത്, വില്യംസന്‍, മാര്‍ഷ് മധ്യനിരയില്‍

മധ്യനിരയില്‍ കെയ്ന്‍ വില്യംസനാണ് ഒരാള്‍. ന്യൂസീലന്‍ഡ് നായകനായ കെയ്ന്‍ വില്യംസന്‍ ഇന്ത്യയില്‍ മികച്ച ടെസ്റ്റ് റെക്കോഡുള്ള ബാറ്റ്‌സ്മാനാണ്. ക്ലാസിക് താരമായ വില്യംസന്‍ സമീപകാലത്തായി അല്‍പ്പം മോശം ഫോമിലാണെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇപ്പോഴും കഴിവുണ്ട്. സ്റ്റീവ് സ്മിത്താണ് മറ്റൊരു താരം. ഓസ്‌ട്രേലിയക്കാരനായ സ്മിത്തിന് ഇന്ത്യയില്‍ അതുല്യ റെക്കോഡുകള്‍ അവകാശപ്പെടും. സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിടാന്‍ മിടുക്കനാണ് സ്മിത്ത്.

പന്തുകൊണ്ടും ടീമിന് ഉപകാരിയായ താരമാണ് സ്മിത്ത്. ലബ്യുഷെയ്‌നേയും ഹെഡിനേയും സ്പിന്നര്‍മാരായും ഉപയോഗിക്കാന്‍ സാധിക്കും. പേസ് ഓള്‍റൗണ്ടറായി ഓസ്‌ട്രേലിയക്കാരനായ മിച്ചല്‍ മാര്‍ഷിനെ പരിഗണിക്കാം. മീഡിയം പേസറായ താരം അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള ബാറ്റ്‌സ്മാന്‍ കൂടിയാണ്. ഇന്ത്യന്‍ പിച്ചില്‍ മികച്ച ടെസ്റ്റ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമല്ലെങ്കിലും സമീപകാലത്തെ താരത്തിന്റെ പ്രകടനങ്ങള്‍ മികച്ചതാണെന്ന് പറയാം.

MITCHELL STARC

പാറ്റ് കമ്മിന്‍സ് നയിക്കും

ഓസ്‌ട്രേലിയന്‍ നായകനായ പാറ്റ് കമ്മിന്‍സാണ് ടീമിന്റെ നായകന്‍. ഓസ്‌ട്രേലിയയെ മികച്ച നിലവാരത്തിലേക്കെത്തിച്ച കമ്മിന്‍സിന് ഇന്ത്യയില്‍ ഭേദപ്പെട്ട ടെസ്റ്റ് റെക്കോഡും അവകാശപ്പെടാനാവും. പന്തുകൊണ്ടും ബാറ്റുകൊണ്ടും മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് കമ്മിന്‍സ്. പേസ് ഓള്‍റൗണ്ടര്‍ റോളില്‍ തിളങ്ങാന്‍ അദ്ദേഹത്തിനാവും. മിച്ചല്‍ സ്റ്റാര്‍ക്കാണ് മറ്റൊരു പേസര്‍. ഓസീസിന്റെ ഇടം കൈയന്‍ പേസറായ സ്റ്റാര്‍ക്ക് ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരങ്ങളിലൊരാളാണ്.

സ്പിന്‍ നിരയില്‍ നതാന്‍ ലിയോണാണ് പ്രധാന താരം. നിലവിലെ മികച്ച സ്പിന്നര്‍മാരിലൊരാളായ ലിയോണ് ഇന്ത്യന്‍ പിച്ചിനെക്കുറിച്ച് നന്നായി അറിയാം. ലിയോണൊപ്പം റാഷിദ് ഖാനാണ് അവസരം. അഫ്ഗാനിസ്ഥാന്‍ സ്പിന്‍ ഓള്‍റൗണ്ടറായ റാഷിദ് ഖാന് ഇന്ത്യക്കെതിരേ മികച്ച ടെസ്റ്റ് റെക്കോഡൊന്നും അവകാശപ്പെടാനാവില്ലെങ്കിലും പന്തുകൊണ്ടും ബാറ്റുകൊണ്ടും മാച്ച് വിന്നറാണ് അദ്ദേഹം.

ലോക 11 ഇതാ

ഡെവോന്‍ കോണ്‍വെ, ട്രാവിസ് ഹെഡ്, ജോ റൂട്ട്, മാര്‍നസ് ലാബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസന്‍, മിച്ചല്‍ മാര്‍ഷ്, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് (c), നതാന്‍ ലിയോണ്‍, റാഷിദ് ഖാന്‍

Story first published: Monday, September 23, 2024, 21:53 [IST]
Other articles published on Sep 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+