
ഐപിഎല്‍ 2009 (ദക്ഷിണാഫ്രിക്ക)
ഐപിഎല്ലിന്റെ രണ്ടാമത്തെ സീസണ്‍ തന്നെ വിദേശത്തേക്കു മാറ്റിയ ചരിത്രമുണ്ട്. 2008ലെ പ്രഥമ ഐപിഎല്‍ വന്‍ വിജയമായിരുന്നു. എന്നാല്‍ രണ്ടാം സീസണില്‍ വലിയ വെല്ലുവിളികളാണ് ബിസിസിഐയ്ക്കു നേരിടേണ്ടി വന്നത്. ഈ വര്‍ഷം രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് വന്നതോടെ ഐപിഎല്‍ നടത്തിപ്പ് അനിശ്ചിതത്വത്തിലായി. സുരക്ഷയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.
ഐപിഎല്‍ നടത്താനാവുമോയെന്ന കാര്യം സംശയത്തില്‍ നില്‍ക്കവെയാണ് ദക്ഷിണാഫ്രിക്കയുടെ ക്ഷണം വരുന്നത്. ബിസിസിഐ ഇതിന് സമ്മതം മൂളുകയും ചെയ്തു.
ദക്ഷിണാഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റും വിജയമായി മാറി. ഐപിഎല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്നതിനാല്‍ തന്നെ ആഗോള തലത്തിലും ഏറെ കാണികളെ ലഭിക്കുകയും ചെയ്തു. ഫൈനലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ഡെക്കാന്‍ ചാര്‍ജേഴ്‌സുമാണ് ഏറ്റുമുട്ടിയത്. ആദം ഗില്‍ക്രിസ്റ്റ് നയിച്ച ഡെക്കാന്‍ ചാംപ്യന്‍മാരാവുകയും ചെയ്തു.

ഐപിഎല്‍ 2014 (യുഎഇ)
ഐപിഎല്‍ രണ്ടാം തവണ വിദേശത്തേക്കു പറന്നത് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ്. 2014ലായിരുന്നു ഇത്. അന്നു ടൂര്‍ണമെന്റ് നടന്നതാവട്ടെ യുഎഇയിലുമായിരുന്നു. അന്നും വില്ലനായത് പൊതു തിരഞ്ഞെടുപ്പ് തന്നെയായിരുന്നു. വീണ്ടും സുരക്ഷാ പ്രശ്‌നങ്ങള്‍ ടൂര്‍ണമെന്റിനെ അനിശ്ചിതത്വത്തിലാക്കി.
ഇത്തവണ ടൂര്‍ണമെന്റിനെ സ്വീകരിക്കാന്‍ മുന്നോട്ടു വന്നത് യുഎഇയായിരുന്നു. എന്നാല്‍ 2009ലേതു പോലെ സീസണിലെ മുഴുവന്‍ മല്‍സരങ്ങളും വിദേശത്തു നടത്തേണ്ടെന്നു ബിസിസിഐ തീരുമാനിച്ചു. പകുതി മല്‍സരങ്ങള്‍ യുഎഇയിലും ഫൈനലുള്‍പ്പെടെ രണ്ടാം ഘട്ട മല്‍സരങ്ങള്‍ ഇന്ത്യയിലും ബിസിസിഐ നടത്തുകയായിരുന്നു.

പഞ്ചാബ്- കൊല്‍ക്കത്ത ഫൈനല്‍
യുഎഇയിലെ മൂന്നു വേദികളിലായാണ് ആദ്യ ഘട്ടത്തിലെ മല്‍സരങ്ങള്‍ നടന്നത്. ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ മിന്നുന്ന പ്രകടനങ്ങള്‍ യുഎഇയില്‍ നടന്ന ആദ്യപാദ മല്‍സരങ്ങളില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സഹായിച്ചു.
ഇന്ത്യ വേദിയായ ഫൈനലില്‍ പഞ്ചാബും ഗൗതം ഗംഭീറിന്റെ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സുമായിരുന്നു ഏറ്റുമുട്ടിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് വലിയ സ്‌കോര്‍ പടുത്തിയര്‍ത്തിയെങ്കിലും മനീഷ് പാണ്ഡെയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ കെകെആര്‍ ജേതാക്കളാവുകയായിരുന്നു.


Click it and Unblock the Notifications











