Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയോ രോഹിതോ, 2021 ടി20 ലോകകപ്പില്‍ ആര് ഇന്ത്യയെ നയിക്കണം? പാര്‍ഥിവ് പട്ടേല്‍ പറയുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി വേണമെന്ന ആവിശ്യം ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറയായി. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും വിരാട് കോലിയാണ് ഇന്ത്യന്‍ നായകന്‍. എന്നാല്‍ ഐപിഎല്ലില്‍ നായകനെന്ന നിലയില്‍ വമ്പന്‍ റെക്കോഡുള്ള രോഹിതിന് ടി20 നായകസ്ഥാനം കൈമാറണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. 2021ല്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ആരാണ് ഇന്ത്യയെ നയിക്കേണ്ടതെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ വീണ്ടും സജീവമാവുകയാണ്. ഇതുവരെ വിരാട് കോലിക്ക് ഒരു ഐസിസി കിരീടം പോലും ഇന്ത്യക്ക് സമ്മാനിക്കാനായിട്ടില്ല. ഇപ്പോഴിതാ 2021ല്‍ ഇന്ത്യ വേദിയാവുന്ന ടി20 ലോകകപ്പില്‍ ആരാണ് ഇന്ത്യയെ നയിക്കേണ്ടത് എന്നത് സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പാര്‍ഥിവ് പട്ടേല്‍.

കോലിക്കും മുകളില്‍ രോഹിതിനാണ് പാര്‍ഥിവ് സ്ഥാനം നല്‍കിയത്. 'എങ്ങനെയാണ് ഒരു ടീമിനെ ഉണ്ടാക്കിയെടുക്കേണ്ടതെന്ന് കാണിച്ച് തന്നവനാണ് രോഹിത് ശര്‍മ. എങ്ങനെയാണ് ഒരു ടൂര്‍ണമെന്റ് ജയിക്കേണ്ടതെന്നും അവന് നന്നായി അറിയാം. ഒരു ഫോര്‍മാറ്റില്‍ രോഹിതിന് ഇന്ത്യയുടെ നായകസ്ഥാനം നല്‍കുന്നതില്‍ തെറ്റില്ല. ഇത് വിരാട് കോലിയെ സമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കുകയേ ഉള്ളു. രോഹിതിനൊപ്പം നിരവധി മത്സരങ്ങള്‍ വിജയിച്ചിട്ടുണ്ട്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ അവന്‍ തീരുമാനമെടുക്കുന്നത് കൗതുകരമാണ്. മുംബൈ ഇന്ത്യന്‍സ് എല്ലാ സീസണിലും എല്ലാം തികഞ്ഞവരല്ല. എന്നാല്‍ എങ്ങനെ താരങ്ങള്‍ ഉപയോഗിച്ച് ടീമുണ്ടാക്കണമെന്നും ടൂര്‍ണമെന്റ് ജയിക്കണമെന്നും അവനറിയാം'-പാര്‍ഥിവ് പറഞ്ഞു.

parthivpatel

2021ലെ ടി20 ലോകകപ്പില്‍ രോഹിതിന് നായകസ്ഥാനം നല്‍കണം. അവന് പൂര്‍ണ്ണ കായിക ക്ഷമതയുണ്ടെങ്കില്‍ എന്തുകൊണ്ടും അതിന് അര്‍ഹനാണ്. ഇത് കോലി-രോഹിത് പോരിനുള്ള കാരണമല്ല. ഇന്ത്യയ്ക്ക് ഗുണകരമാകുന്ന കാര്യമാണ്. ഐപിഎല്‍ ഇരുവര്‍ക്കും നായകമികവ് തെളിയിക്കാനുള്ള വേദിയാണ്'-പാര്‍ഥിവ് കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലില്‍ രോഹിത് ശര്‍മക്കും വിരാട് കോലിക്കും കീഴില്‍ പാര്‍ഥിവ് പട്ടേല്‍ കളിച്ചിട്ടുണ്ട്. മുംബൈയുടെയും ആര്‍സിബിയുടെയും ഓപ്പണറായിരുന്നു പാര്‍ഥിവ്. അവസാന സീസണിലും കോലി നായകനായ ആര്‍സിബിയുടെ ഭാഗമായിരുന്നു പാര്‍ഥിവ്. എന്നാല്‍ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. കോലിയെയും രോഹിതിനെയും അടുത്തറിയാവുന്ന താരമാണ് പാര്‍ഥിവ്.

ഐപിഎല്ലില്‍ മുംബൈക്ക് അഞ്ച് കിരീടം സമ്മാനിച്ചതും രോഹിതിന്റെ നായകമികവാണ്. സച്ചിന്‍,റിക്കി പോണ്ടിങ് അടക്കമുള്ള പ്രമുഖര്‍ നയിച്ചിട്ടും കിരീടത്തിലേക്കെത്തിക്കാന്‍ സാധിക്കാത്ത മുംബൈയെ അഞ്ച് കിരീടത്തിലേക്ക് നയിച്ചത് രോഹിതാണ്. എന്നാല്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി കോലി-രോഹിത് ബന്ധത്തെ ബാധിക്കുകയും ഇന്ത്യക്കത് തിരിച്ചടിയായി മാറാനുമാണ് സാധ്യത കൂടുതല്‍.

Story first published: Thursday, December 10, 2020, 12:56 [IST]
Other articles published on Dec 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+