For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Paralympics: പാരാലിംപിക്‌സിന് കൊടിയിറക്കം, ചരിത്ര മെഡല്‍ നേട്ടത്തില്‍ ഇന്ത്യ; വമ്പന്‍ റെക്കോഡ്

പാരിസ്: പാരിസ് പാരാലിംപിക്‌സിന് കൊടിയിറങ്ങുമ്പോള്‍ ഇത്തവണ ഇന്ത്യക്ക് അഭിമാന നേട്ടം. ഇന്ത്യയുടെ പാരാലിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച മെഡല്‍ വേട്ടയോടെയാണ് ഇന്ത്യ പാരിസില്‍ നിന്ന് മടങ്ങുന്നത്. ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യ നേടിയ 19 മെഡലുകളുടെ റെക്കോഡായിരുന്നു ഇതുവരെ ഉണ്ടായിരുന്നതില്‍ ഏറ്റവും മികച്ചത്. ഇത്തവണ ഈ റെക്കോഡ് തകര്‍ക്കണമെന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ഇന്ത്യ അഭിമാന നേട്ടത്തോടെയാണ് മടങ്ങിയിരിക്കുന്നത്.

ഇന്ത്യ 18ാം സ്ഥാനത്ത്

29 മെഡലുകളോടെ 18ാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ മടക്കം. ഏഴ് സ്വര്‍ണ്ണവും 9 വെള്ളിയും 13 വെങ്കലവും ഉള്‍പ്പെടെയാണ് ഇന്ത്യ റെക്കോഡ് മെഡല്‍ നേട്ടം സ്വന്തമാക്കിയത്. അവനി ലേഖര 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യക്കായി സ്വര്‍ണ്ണം നേടി. പുരുഷന്മാരുടെ ബാഡ്മിന്റണില്‍ നിതേഷ് കുമാറും ഇന്ത്യക്കായി സുവര്‍ണ്ണ നേട്ടം കൈവരിച്ചു. ജാവലിന്‍ ത്രോയില്‍ സുമിത് അന്റിലിലൂടെ ഇന്ത്യ സ്വര്‍ണ്ണ നേട്ടം കൈവരിച്ചു. അമ്പെയ്ത്തില്‍ ഹര്‍വീന്ദര്‍ സിങ്ങും സ്വര്‍ണ്ണ നേട്ടത്തിലേക്കെത്തി.

അത്‌ലറ്റിക്‌സില്‍ ക്ലബ്ബ് ത്രോയില്‍ ധരംബീറും സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയപ്പോള്‍ ഹൈജംപില്‍ പ്രവീണ്‍ കുമാറും ചരിത്ര സ്വര്‍ണ്ണ നേട്ടത്തിലേക്കെത്തി. ഏറ്റവും ഒടുവിലായി പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ നവ്ദീപ് സിങ്ങും ഇന്ത്യക്കായി സ്വര്‍ണ്ണം നേടി. വെള്ളിയാണ് താരത്തിന് ലഭിച്ചത്. എന്നാല്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ താരം അയോഗ്യനാക്കപ്പെട്ടതോടെ നവ്ദീപിന് സ്വര്‍ണ്ണം ലഭിക്കുകയായിരുന്നു.

ഇന്ത്യ നേടിയത് റെക്കോഡ് മെഡല്‍

പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനീഷ് നാര്‍വാള്‍, പുരുഷന്മാരുടെ ഹൈജംപില്‍ നിഷാദ് കുമാര്‍, പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയില്‍ യോഗേഷ് കതൂനിയ, വനിതകളുടെ ബാഡ്മിന്റണില്‍ തുളസിമതി മുരുഗേശന്‍, പുരുഷന്മാരുടെ ബാഡ്മിന്റണില്‍ സുഹാസ് യതിരാജ്, പുരുഷന്മാരുടെ ഹൈജംപില്‍ ശരാജ് കുമാര്‍, ജാവലിന്‍ ത്രോയില്‍ അജീത് സിങ്, ഷോട്ട് പുട്ടില്‍ സച്ചിന്‍ ഖിലാരി, ക്ലബ്ബ് ത്രോയില്‍ പ്രവീണ്‍ സോര്‍മ എന്നിവരാണ് വെള്ളി നേടിയവര്‍.

india paralympics

വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിങ്ങില്‍ മോന അഗര്‍വാള്‍, വനിതകളുടെ 100 മീറ്ററില്‍ പ്രീതി പാല്‍, 10 മീറ്റര്‍ ഷൂട്ടിങ്ങില്‍ റുബിന ഫ്രാന്‍സീസ്, 200 മീറ്ററില്‍ പ്രീതി പാല്‍, ബാഡ്മിന്റണില്‍ മനീഷ രാമദാസ്, അമ്പെയ്ത്തില്‍ രാകേഷ് കുമാര്‍, ശീതള്‍ ദേവി സഖ്യം, നിത്യ ശ്രീ സിവന്‍

വനിതകളുടെ 400 മീറ്ററില്‍ ദീപ്തി ജീവാന്‍ജി, ഹൈജംപില്‍ മാരിയപ്പന്‍ തങ്കവേലു, ജാവലിന്‍ ത്രോയില്‍ സുന്ദര്‍ സിങ്, ജൂഡോയില്‍ കപില്‍ പമാര്‍, ഷോട്ട്പുട്ടില്‍ ഹൊക്കാറ്റോ ഹൊട്ടോസി സീമ, 200 മീറ്ററില്‍ സിമ്രാന്‍ എന്നിവരാണ് ഇന്ത്യക്കായി വെങ്കലം നേടിയത്.

ചൈന ഒന്നാം സ്ഥാനത്ത്

ഇന്ത്യ 30 മെഡലുകളെന്ന ലക്ഷ്യം വെച്ചിറങ്ങിയപ്പോള്‍ 29 മെഡലുകള്‍ നേടിയെടുക്കാനായി എന്നത് അഭിമാനകരമായ നേട്ടമാണ്. ഇന്ത്യയുടെ പാരാലിംപിക്‌സ് അത്‌ലറ്റുകള്‍ക്ക് പുതു ഊര്‍ജ്ജം നല്‍കുന്ന നേട്ടമാണ് ഇത്തവണ ടീം കൈവരിച്ചിരിക്കുന്നത്. നിരവധി റെക്കോഡുകളും സ്വന്തമാക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണത്തെ പാരാലിംപിക്‌സ് ഇന്ത്യയുടെ ചരിത്രത്തില്‍ എന്നെന്നും അടയാളപ്പെടുത്താവുന്നതാണ്.

ചൈനയാണ് ഒന്നാം സ്ഥാനത്തെത്തിയത്. 94 സ്വര്‍ണ്ണവും 75 വെള്ളിയും 50 വെങ്കലവും ഉള്‍പ്പെടെ 219 മെഡലുകളോടെയാണ് ചൈന തലപ്പത്തെത്തിയത്. 123 മെഡലുകളോടെ ബ്രിട്ടണ്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ 104 പോയിന്റോടെ അമേരിക്കയാണ് മൂന്നാം സ്ഥാനക്കാരായത്.

Story first published: Sunday, September 8, 2024, 16:49 [IST]
Other articles published on Sep 8, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+