For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്കായി വൈകാതെ ടെസ്റ്റ് അരങ്ങേറ്റം! കിടു താരങ്ങള്‍, ആദ്യം നറുക്കു വീഴുക ആര്‍ക്ക്?

ഒരു ക്രിക്കറ്ററെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്ന ഫോര്‍മാറ്റായി വിലയിരുത്തപ്പെടുന്നത് ടെസ്റ്റാണെന്നതില്‍ സംശയില്ല. ഈ കാരണത്താല്‍ തന്നെ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുകയെന്നത് ഏതൊരു താരത്തിന്റെയും സ്വപ്‌നമാണ്. പക്ഷെ വളരെ കുറച്ചു പേര്‍ക്കു മാത്രമേ ഇതിനുള്ള ഭാഗ്യം ലഭിക്കാറുള്ളൂവെന്നതാണ് എടുത്തു പറയേണ്ട കാര്യം.

ഒരു വലിയ ഇടവേളയ്ക്കു ശേഷം ടീം ഇന്ത്യയും ടെസ്റ്റ് ചൂടിലേക്കു കടക്കുകയാണ്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു അടുത്ത വ്യാഴാഴ്ച ചെന്നൈയില്‍ തുടക്കമാവുകയാണ്. ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ ഇതിനകം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഫാസ്റ്റ് ബൗളര്‍ യഷ് ദയാലാണ് ടീമിലിടം പിടിച്ചിട്ടുള്ള പുതുമുഖ താരം. അദ്ദേഹത്തിനു ആദ്യ ടെസ്റ്റില്‍ അരങ്ങേറാന്‍ അവസരം ലഭിക്കുമോയെന്നതു സംശയമാണ്. എന്നാല്‍ ടെസ്റ്റില്‍ അധികം വൈകാതെ തന്നെ ഇന്ത്യക്കു വേണ്ടി അരങ്ങേറാന്‍ സാധ്യതയുള്ള ചില കളിക്കാരുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

RIYAN PARAG

ആര്‍ സായ് കിഷോര്‍

യുവ സ്പിന്നര്‍ ആര്‍ സായ് കിഷോറാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി വൈകാതെ അരങ്ങേറാന്‍ സാധ്യതയുള്ള ഒരാള്‍. ആഭ്യന്തര ക്രിക്കറ്റില്‍ ഒരുപാട് വിക്കറ്റുകള്‍ നേടി മുന്നേറുകയാണ് അദ്ദേഹം. പക്ഷെ രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ തുടങ്ങിയ ലോകോത്തര മാച്ച് വിന്നര്‍മാരുടെ സാന്നിധ്യം കാരണം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു സായ് കിഷോറിനു ഇനിയും അവസരം ലഭിച്ചിട്ടില്ല.

കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളറായിരുനു തമിഴ്‌നാട് ക്യാപ്റ്റന്‍ കൂടിയായ സായ് കിഷോര്‍. ആര്‍ അശ്വിന്‍, ജഡേജ എന്നിവരെല്ലാം കരിയറിന്റെ ക്ലൈമാക്‌സിലേക്കു അടുക്കുന്നതിനാല്‍ വൈകാതെ തന്നെ സായ് കിഷോറിനു ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറ്റംനടത്താന്‍ സാധിച്ചേക്കും.

ഓസ്‌ട്രേലിയക്കെതിരേ വരാനിരിക്കുന്ന അഞ്ചു ടെസ്റ്റുകളുടെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു ശേഷം ഈ ഫോര്‍മാറ്റില്‍ പുതിയ താരങ്ങളെ ഇന്ത്യ പരീക്ഷിക്കാന്‍ സാധ്യത കൂടുതലാണ്. ഇക്കൂട്ടത്തില്‍ തീര്‍ച്ചയായും സായ് കിഷോറിനെയു നമുക്കു കാണാന്‍ സാധിച്ചേക്കും.

റിയാന്‍ പരാഗ്

യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ് ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി വൈകാതെ അരങ്ങേറാന്‍ പോവുന്ന രണ്ടാമത്തെ താരം. ഇതിനകം ടി20, ഏകദിന ഫോര്‍മാറ്റുകളില്‍ താരം കളിച്ചുകഴിഞ്ഞു. വൈകാതെ ടെസ്റ്റിലും പരാഗിനെ നമുക്കു കാണാന്‍ സാധിക്കും. കാരണം എല്ലാ ഫോര്‍മാറ്റിലും മാച്ച് വിന്നറായി മാറാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റില്‍ അസ്സമിന്റെ ക്യാപ്റ്റനായ പരാഗ് ടീമിനു വേണ്ടി എല്ലാ ഫോര്‍മാറ്റിലും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

മികച്ച ബാറ്റിങ് ടെക്‌നിക്കുള്ള ബാറ്റര്‍ മാത്രമല്ല, അണ്ടര്‍ റേറ്റഡായിട്ടുള്ള ഓഫ് സ്പിന്നറും കൂടിയാണ് താരം. വെറുമൊരു പാര്‍ട്ട്‌ടൈം ബൗളറായ മാത്രം ഒതുക്കേണ്ടയാളല്ല 22 കാരനായ പരാഗ്. മികച്ച പിന്തുണ നല്‍കി വളര്‍ത്തിക്കൊണ്ടു വന്നാല്‍ രവീന്ദ്ര ജഡേജയേക്കാള്‍ വലിയ മാച്ച് വിന്നറായി മാറാന്‍ അദ്ദേഹത്തിനു സാധിക്കും.

HARSHIT RANA

ഹര്‍ഷിത് റാണ

യുവ ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണയാണ് ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി വൈകാതെ അരങ്ങേറാനിടയുള്ള മൂന്നാമത്തെ താരം. സ്റ്റാര്‍ പേസര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ശേഷം ആര് എന്ന ചോദ്യത്തിനുള്ള ഉത്തരമായി വളര്‍ത്തിയെടുക്കാവുന്ന താരങ്ങളിലൊരാളാണ് ഈ ഡല്‍ഹി ഫാസ്റ്റ് ബൗളര്‍.

ബൗളിങിലെ സ്ഥിരതയും മികച്ച വേഗതയുമാണ് റാണയെ സ്‌പെഷ്യലാക്കി മാറ്റുന്നത്. മികച്ച ബൗണ്‍സറുകളെറിഞ്ഞ് ബാറ്റര്‍മാരെ കുഴപ്പത്തിലാക്കാനും 22കാരനായ പേസര്‍ക്കു കഴിയും. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി റാണയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

Story first published: Saturday, September 14, 2024, 19:00 [IST]
Other articles published on Sep 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+