വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റിഷഭ് പന്തെവിടെ? എ ടീമില്‍പ്പോലും താരത്തിന് ഇടമില്ല- ചോദ്യം ചെയ്ത് ആരാധകര്‍

ഓസ്‌ട്രേലിയന്‍ എ ടീമുമായാണ് ഇന്ത്യന്‍ എ ടീം ഏറ്റുമുട്ടുന്നത്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഇടം പിടിച്ചത് ഇന്ത്യയുടെ ടെസ്റ്റ് സംഘത്തില്‍ മാത്രമാണ്. എംഎസ് ധോണിയുടെ പിന്‍ഗാമിയായി ദേശീയ ടീമിലേക്കു ചുവടുവച്ച പന്തിന് ഇപ്പോള്‍ നിശ്ചിത ഓവര്‍ ടീമില്‍ സ്ഥാനമില്ല. ഇന്ത്യന്‍ എ- ഓസ്‌ട്രേലിയന്‍ എ ടീമുകള്‍ തമ്മില്‍ ഇന്നാരംഭിച്ച ത്രിദിന പരിശീലന മല്‍സരത്തില്‍ പന്ത് തീര്‍ച്ചയായും പ്ലെയിങ് ഇലവനിലുണ്ടാവുമെനന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ അജിങ്ക്യ രഹാനെ നയിച്ച ഇന്ത്യന്‍ എ ടീമില്‍ നിന്നും പന്ത് തഴയപ്പെട്ടു. വൃധിമാന്‍ സാഹയാണ് വിക്കറ്റ് കീപ്പറായി ടീമിലെത്തിയത്.

1

പന്തിനെ ഇന്ത്യ തഴഞ്ഞതിനെ തുടര്‍ന്നു സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരാണ് ചോദ്യം ചെയ്ത് രംഗത്തു വന്നിരിക്കുന്നത്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്നു പ്ലെയിങ് ഇലവനില്‍ പന്ത് ഉറപ്പായും ഉണ്ടാവേണ്ടതായിരുന്നു. പക്ഷെ അദ്ദേഹം പരിശീലനമല്‍സരത്തില്‍ പോലും സൈഡ് ബെഞ്ചിലാണ്. പ്രതിഭയെ പാഴാക്കുന്നതിനെക്കുറിച്ചം സംസാരിക്കാമെന്നായിരുന്നു ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചത്.

എന്തു കൊണ്ട് റിഷഭ് പന്ത് ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇല്ലെന്നു മറ്റൊരു യൂസര്‍ ചോദിക്കുന്നു.

2018-19ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയപ്പോള്‍ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ചേതേശ്വേര്‍ പുജാരയ്ക്കു പിന്നില്‍ ടീമിനായി കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരമായിരുന്നു റിഷഭ് പന്ത്. പക്ഷെ അദ്ദേഹം ഇപ്പോഴും സൈഡ് ബെഞ്ചിലാണെന്നായിരുന്നു ഒരു യൂസര്‍ പ്രതികരിച്ചത്.

എന്തുകൊണ്ടാണ് റിഷഭ് പന്തിനു പകരം നിങ്ങള്‍ വൃധിമാന്‍ സാഹയെ കളിപ്പിക്കുന്നതെന്നു ഒരു യൂസര്‍ ചോദിച്ചു.

2018-19ലെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ 2-1ന് സ്വന്തമാക്കി ചരിത്രം കുറിച്ചപ്പോള്‍ പന്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. നാലു മല്‍സരങ്ങളില്‍ നിന്നും 350 റണ്‍സാണ് അന്നു താരം നേടിയത്. പക്ഷെ ഇത്തവണത്തെ പരമ്പരയില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍പ്പോലും പന്തിനു സ്ഥാനമുറപ്പില്ല. പരിചയ സമ്പന്നനായ വൃധിമാന്‍ സാഹയാണ് ടെസ്റ്റില്‍ ഇന്ത്യയുടെ നമ്പര്‍ വണ്‍ വിക്കറ്റ് കീപ്പര്‍.

IND vs AUS: ബുംറയുടെ വമ്പന്‍ റെക്കോര്‍ഡിനൊപ്പം ചഹല്‍! ഒന്നു കൂടി ലഭിച്ചിരുന്നെങ്കില്‍ ഒന്നാമനായേനെIND vs AUS: ബുംറയുടെ വമ്പന്‍ റെക്കോര്‍ഡിനൊപ്പം ചഹല്‍! ഒന്നു കൂടി ലഭിച്ചിരുന്നെങ്കില്‍ ഒന്നാമനായേനെ

കോലിയുടെ ക്യാപ്റ്റന്‍സി അബദ്ധം- ആഞ്ഞടിച്ച പ്രമുഖര്‍, സെവാഗിന്റേത് അല്‍പ്പം കടന്നുപോയി!കോലിയുടെ ക്യാപ്റ്റന്‍സി അബദ്ധം- ആഞ്ഞടിച്ച പ്രമുഖര്‍, സെവാഗിന്റേത് അല്‍പ്പം കടന്നുപോയി!

ഇത്തവണ ഓസീസ് പര്യടത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിനു മുമ്പ് പന്തിന്റെ ഫിറ്റ്‌നസില്‍ സെലക്ഷന്‍ കമ്മിറ്റി അസംതൃപ്തരായിരുന്നു. അമിതഭാരം കുറയ്ക്കണമെന്നു താരത്തിനു മുന്നറിയിപ്പും നല്‍കിയിരുന്നുവെന്നാണ് വിവരം. ഇതേ കാരണം കൊണ്ടാണ് ടി20, ഏകദിന പരമ്പരയിലേക്കു പന്തിനെ പരിഗണിക്കാതിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി പന്തിന്റെ പ്രകടനം ശരാശരിയിലൊതുങ്ങിയിരുന്നു.

Story first published: Sunday, December 6, 2020, 16:38 [IST]
Other articles published on Dec 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X