Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: പന്ത് മിടുക്കന്‍ തന്നെ, പക്ഷെ ചിലതും കൂടി പഠിക്കാനുണ്ട്!- പുജാര പറയുന്നു

കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ പ്രശംസിച്ചും ഒപ്പം ഉപദേശിച്ചും ടീമംഗം ചേതേശ്വര്‍ പുജാര. ഇംഗ്ലണ്ടിനെതിരേ ചെന്നൈയില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ ഇന്ത്യയുടെ ഹീറോയായത് പന്തായിരുന്നു. ടി20 ക്രിക്കറ്റ് ശൈലിയില്‍ ആക്രമിച്ചു കളിച്ച അദ്ദേഹം 91 റണ്‍സ് അടിച്ചെടുത്തിരുന്നു. വമ്പന്‍ ഷോട്ടിനു ശ്രമിച്ച താരം സെഞ്ച്വറിക്കു ഒമ്പത് റണ്‍സ് മാത്രമകലെ പുറത്താവുകയായിരുന്നു.

ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 578 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഒരു ഘട്ടത്തില്‍ നാലിന് 73 റണ്‍സെന്ന നിലയില്‍ പതറിയപ്പോള്‍ ടീമിനെ സെഞ്ച്വറി കൂട്ടുകെട്ടുമായി രക്ഷിച്ചത് പുജാര- പന്ത് ജോടിയായിരുന്നു.

ടീമിനെ ശക്തമായ നിലയിലെത്തിക്കണം

ടീമിനെ ശക്തമായ നിലയിലെത്തിക്കണം

സ്പിന്നര്‍മാരെ കടന്നാക്രമിച്ച് റണ്‍സെടുക്കാന്‍ ശ്രമിക്കുന്നതാണ് പന്തിന്റെ രീതിയെന്നു പുജാര അഭിപ്രായപ്പെട്ടു. എങ്കിലും അവന്‍ ചില കാര്യങ്ങള്‍ കൂടി പഠിക്കാനുണ്ട്. ടീമിനെ ശക്തമായ നിലയിലെത്തിക്കാന്‍ അവന്‍ ശ്രമിക്കണം, കാരണം പന്തിന് അതിനുള്ള ശേഷിയുണ്ട്.
വലിയ സെഞ്ച്വറികള്‍ നേടാന്‍ പന്ത് ശ്രമിക്കണം. ചെന്നൈ ടെസ്റ്റിലെ ഇന്നിങ്‌സോടെ അവന്‍ ഇതേക്കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടാവുമെന്ന് എനിക്കുറപ്പുണ്ട്. പന്ത് മികച്ച ഫോമിലാണെന്നത് നല്ല കാര്യമാണെന്നും പുജാര വിശദകമാക്കി.

പന്തിനെ നിയന്ത്രിക്കാന്‍ പാടില്ല

പന്തിനെ നിയന്ത്രിക്കാന്‍ പാടില്ല

ബൗളര്‍മാര്‍ക്കെതിരേ ആധിപത്യം സ്ഥാപിച്ച് റണ്‍സ് അടിച്ചെടുക്കുകയെന്നത് പന്തിന്റെ സ്വാഭാവികമായ ബാറ്റിങ് ശൈലിയാണ്. നമ്മള്‍ അതിനെ നിയന്ത്രിക്കാന്‍ ശ്രമിക്കരുത്. അമിത പ്രതിരോധത്തില്‍ കളിക്കാന്‍ അവനു കഴിയില്ല, അതിനു ശ്രമിച്ചാല്‍ വേഗത്തില്‍ പുറത്താവും.
സ്വതസിദ്ധമായ ശൈലിയില്‍ തന്റെ ഷോട്ടുകള്‍ പന്ത് തുടര്‍ന്നും കളിക്കുന്നതു തന്നെയാണ് നല്ലത്. എന്നാല്‍ ചില സമയങ്ങള്‍ ഷോട്ട് സെലക്ഷന്‍ കുറച്ചുകൂടി ശ്രദ്ധിച്ചാല്‍ മാത്രം മതിയെന്നും പുജാര ഉപദേശിക്കുന്നു.

ഏതൊക്കെ ഷോട്ടുകള്‍ കളിക്കണം?

ഏതൊക്കെ ഷോട്ടുകള്‍ കളിക്കണം?

ഏതൊക്കെ ഷോട്ടുകള്‍ കളിക്കണമെന്നും, ഏതൊക്കെ കളിക്കരുതെന്നും പന്ത് മനസ്സിലാക്കാന്‍ ശ്രമിക്കണം. ഏതു സാഹചര്യത്തിലാണ് താന്‍ കൂടുതല്‍ സമയം ക്രീസില്‍ തുടരേണ്ടതെന്നും അവന്‍ മനസ്സിലാക്കണം. ഈ കാര്യങ്ങള്‍ ബാലന്‍സ് ചെയ്തു കൊണ്ടു പോവുകയെന്നതാണ് പന്തിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും പുജാര വിലയിരുത്തി.

പിഴവുകളില്‍ നിന്നും പഠിക്കും

പിഴവുകളില്‍ നിന്നും പഠിക്കും

പിഴവുകളില്‍ നിന്നും പന്ത് പാഠം പഠിക്കും. ചില സമയങ്ങളില്‍ കുറച്ചു കൂടി ക്ഷമ കാണിച്ച് ക്രീസില്‍ അടുത്തതായി വരുന്ന താരത്തിനൊപ്പം കൂട്ടുകെട്ടുണ്ടാക്കാന്‍ പന്ത് ശ്രമിക്കണം. ദീര്‍ഘനേരം ബാറ്റ് ചെയ്താല്‍ ടീമിനെ വമ്പന്‍ ടോട്ടലില്‍ എത്തിക്കാന്‍ ശേഷിയുള്ള താരമാണ് പന്ത്. ഇതു അവന്‍ തിരിച്ചറിയുമെന്നും അതിന് അനുസരിച്ച് ചില മാറ്റങ്ങള്‍ കൊണ്ടു വരുമെന്നും ഉറപ്പുണ്ടെന്നും പുജാര കൂട്ടിച്ചേര്‍ത്തു.
എല്ലാത്തിനേക്കാള്‍ ടീമിനായിരിക്കണം പ്രഥമ പരിഗണന നല്‍കേണ്ടത്. ചില സമയങ്ങളില്‍ ബുദ്ധിപരമായി കളിക്കുകയും വേണം. കൂടുതലും അങ്ങനെ തന്നെയാണ് പന്ത് കളിച്ചിട്ടുള്ളത്. എന്നാല്‍ ചിലപ്പോള്‍ അല്ലാകെയും അവന്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നും പുജാര ചൂണ്ടിക്കാട്ടി.

Story first published: Monday, February 8, 2021, 14:49 [IST]
Other articles published on Feb 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+