Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പന്തിനോട് എന്തിന് ഇത്ര കലിപ്പ്? വിമര്‍ശനങ്ങള്‍ അതിര് വിടുന്നു... പിന്തുണയുമായി രോഹിത്

മുംബൈ: നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന താരം യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തായിരിയിക്കും. വിക്കറ്റ് കീപ്പിങിലെ ചില പിഴവുകളുടെ പേരില്‍ മാത്രമല്ല ബാറ്റിങില്‍ സ്ഥിരത നിലനിര്‍ത്താന്‍ സാധിക്കാത്തതിന്റെ പേരിലും പന്തിനെ പലരും വളഞ്ഞിട്ട് ആക്രമിച്ചിരുന്നു. പന്തിന് പിന്തുണയുമായി രംഗത്തു വന്നിരിക്കുകയാണ് ടീമംഗവും നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ. മാധ്യമങ്ങള്‍ പന്തിനെ തന്നെ ലക്ഷ്യം വയ്ക്കുന്നതായും ഇത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പന്തിനെ വഴികാണിക്കാന്‍ എല്ലായ്‌പ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്ന സഹതാരങ്ങളില്‍ ഒരാളാണ് താനെന്നും ഹിറ്റ്മാന്‍ പറയുന്നു.

മുന്‍ ടീമംഗം യുവരാജ് സിങുമായുള്ള ഇന്‍സ്റ്റഗ്രാം ചാറ്റിനിടെയാണ് രോഹിത് പന്തിനെതിരേയുള്ള വിമര്‍ശനങ്ങളെക്കുറിച്ച് ചൂണ്ടിക്കാട്ടിയത്. താന്‍ ദേശീയ ടീമിലേക്കു വരുമ്പോള്‍ ഇപ്പോഴത്തേതു പോലെ യുവതാരങ്ങള്‍ അധികമില്ലായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ടീമിലെ ഭൂരിഭാഗം പേരും യുവതാരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

സീനിയര്‍ താരങ്ങള്‍

ദേശീയ ടീമിലേക്കു താന്‍ വരുമ്പോള്‍ നിരവധി സീനിയര്‍ താരങ്ങള്‍ സംഘത്തിലുണ്ടായിരുന്നു. സുരേഷ് റെയ്‌ന, പിയൂഷ് ചൗള എന്നിവരും താനുമായിരുന്നു അന്നത്തെ യുവതാരങ്ങള്‍. എന്നാല്‍ ഇപ്പോള്‍ ഈ അന്തരീക്ഷം ആകെ മാറിക്കഴിഞ്ഞു.
യുവതാരങ്ങളാണ് ഇപ്പോള്‍ ടീമില്‍ അധികവും. ടീമിലെ അഞ്ചോ, ആറോ യുവതാരങ്ങളുമായി താന്‍ സ്ഥിരമായി സംസാരിക്കാറുണ്ടെന്നും അവരെ സഹായിക്കാന്‍ ശ്രമിക്കാറുണ്ടെന്നും രോഹിത് വ്യക്കമാക്കി.

പന്തിനെ ആക്രമിക്കുന്നു

നിലവില്‍ ടീമിലുള്ള യുവതാരങ്ങളില്‍ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്നത് പന്താണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി മാധ്യമങ്ങള്‍ പന്തിനെ നിരന്തരം ആക്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ഇത് എന്തിനാണെന്നും രോഹിത് ചോദിക്കുന്നു.
പന്തുമായി വളരെയധികം സംസാരിക്കാറുണ്ട്. അവനെതിരേയുള്ള വിമര്‍ശനങ്ങള്‍ അതിര് കടക്കുന്നുണ്ട്. വിമര്‍ശിക്കും മുമ്പ് മാധ്യമങ്ങള്‍ ഇതേക്കുറിച്ച് ചിന്തിക്കണം. ഇന്ത്യക്കു വേണ്ടി കളിക്കുന്നിടത്തോളം കാലം വിമര്‍മശനങ്ങളുമുണ്ടാവുമെന്നും ഹിറ്റ്മാന്‍ പറഞ്ഞു.

വിമര്‍ശിക്കും മുമ്പ് ചിന്തിക്കണം

മാധ്യമങ്ങള്‍ പന്തിനെ വിമര്‍ശിക്കും മുമ്പ് തങ്ങള്‍ ചെയ്യുന്നത് ശരിയാണോയെന്നു ചിന്തിക്കണം. എന്തെങ്കിലും എഴുതിപ്പിടിപ്പിക്കരുത്. കാരണം അങ്ങനെ ചെയ്താല്‍ അതു പന്തിന്റെ കരിയറിനെ തന്നെ ബാധിച്ചേക്കുമെന്നും രോഹിത് ചൂണ്ടിക്കാട്ടി.
ഓരോ മല്‍സരവും തങ്ങളുടെ അവസാനത്തേത് ആണെന്ന തരത്തില്‍ പരിഗണിക്കാനാണ് യുവതാരങ്ങളോട് പറയാറുള്ളത്. എങ്കില്‍ മാത്രമേ കഴിവിന്റെ പരാമവധി പുറത്തെടുക്കാന്‍ അവര്‍ ശ്രമിക്കുകയുള്ളൂവെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

ജയവും തോല്‍വിയും

ജയവും തോല്‍വിയും കളിയുടെ ഭാഗമാണ്. അവന്‍ പെര്‍ഫോം ചെയ്യുന്നില്ല, ടീമില്‍ നിന്നു പുറത്താക്കൂയെന്ന് നിങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കും. എന്നാല്‍ ഇന്ത്യയെപ്പോലെ തന്നെ ജയം മാത്രം ലക്ഷ്യമിടുന്ന എതിര്‍ ടീം കൂടിയുണ്ടെന്ന് കൂടി നിങ്ങള്‍ ആലോചിക്കണം. അധികൃതര്‍ ഉചിതമായ തീരുമാനമെടുക്കും. നിങ്ങള്‍ ക്രിക്കറ്റ് ആസ്വദിക്കുകയാണ് ചെയ്യേണ്ടത്. ഞങ്ങള്‍ തോല്‍ക്കും, പിന്നെ ജയിക്കുകയും ചെയ്യും. ഇപ്പോള്‍ തോല്‍വിയേക്കാള്‍ കൂടുതല്‍ ജയമാണ് ഇന്ത്യ നേടുന്നതെന്നും രോഹിത് വിശദമാക്കി.

Story first published: Wednesday, April 8, 2020, 11:00 [IST]
Other articles published on Apr 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+