IND vs ENG: എവറസ്റ്റിലും കളിക്കും, റിഷഭ് പന്ത് 'ബാറ്റിങ് അലാറം' വേണം!- പുകഴ്ത്തി ഫാന്‍സ്
ഇന്ത്യക്കു വേണ്ടി രണ്ടാം ടെസ്റ്റില്‍ ഉജ്ജ്വല ഇന്നിങ്‌സ് കളിച്ച വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ സമൂഹമാധ്യമങ്ങളിലൂടെ പുകഴ്ത്തി ക്രിക്കറ്റ് പ്രേമികള്‍. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 329 റണ്‍സിലെത്തിക്കുന്നതില്‍ പന്ത് നിര്‍ണായക പങ്കുവഹിച്ചിരുന്നു. ആക്രമിച്ചു കളിച്ച അദ്ദേഹം 58 റണ്‍സോടെ പുറത്താവാതെ നിന്നിരുന്നു. ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറും പന്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ഇംഗ്ലീഷ് ബൗളര്‍മാരെ ഒരു കൂസലുമില്ലാതെ നേരിട്ട പന്തിന്റെ ഇന്നിങ്‌സ് ആരാധകരെ ത്രില്ലടിപ്പിക്കുന്നതായിരുന്നു. ട്വിറ്ററിലൂടെ നിരവധി പേരാണ് പന്തിനെ വാനോളം പുകഴ്ത്തിയിരിക്കുന്നത്. ചില പ്രധാനപ്പെട്ട ട്വീറ്റുകള്‍ നമുക്കു നോക്കാം.

ബാറ്റിങ് അലാറം വേണം
ഭൂഗോളത്തിലെ എല്ലാവരെയും ഉണര്‍ത്താന്‍ റിഷഭ് പന്ത് ബാറ്റിങ് അലാറം വേണമെന്നായിരുന്നു ഒരു യൂസറുടെ ട്വീറ്റ്.
എല്ലാ സമയത്തും ഫീസില്ലാതെ റിഷഭ് പന്തിന്റെ ബാറ്റിങ് കാണുമ്പോള്‍ എനിക്കു കള്ളനെപ്പോലെ ഫീല്‍ ചെയ്യുന്നുവെന്നായിരുന്നു ഒരു പ്രതികരണം.

വളരെ ആവേശകരം
റിഷഭ് പന്തിന് 50, അദ്ദേഹത്തിന്റെ ബാറ്റിങ് കാണാന്‍ ഇഷ്ടമാണ്. നിങ്ങള്‍ക്കു സീറ്റില്‍ ശരിക്കും ഇരിക്കാന്‍ പോലും കഴിയില്ല. അത്രയും ആവേശകരമാണ് പന്തിന്റെ ബാറ്റിങെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
റിഷഭ് പന്തില്‍ നിന്നും വീണ്ടുമൊരു സൂപ്പര്‍ ഇന്നിങ്‌സ്. ക്രീസില്‍ മികച്ച പങ്കാളികളെ അദ്ദേഹത്തിനു ലഭിച്ചില്ല, ഉണ്ടായിരുന്നെങ്കില്‍ സെഞ്ച്വറി നേടുമായിരുന്നുവെന്നായിരുന്നു ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചത്

പന്തിനോടു കളിക്കല്ലേ...
റിഷഭ് പന്തിനോടു കളിക്കല്ലേയെന്നായിരുന്നു കളിക്കിടെയുള്ള വീഡിയോക്കൊപ്പം ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
റിഷഭ് പന്തിന് വേണമെങ്കില്‍ എവറസ്റ്റിലും കളിക്കാമെന്നായിരുന്നു മറ്റൊരു യൂസറുടെ പ്രശംസ.
ഓസ്‌ട്രേലിയക്കു വേണ്ടി ആദം ഗില്‍ക്രിസ്റ്റ് കൡക്കുന്നതു പോലെയാണ് റിഷഭ് പന്ത് ഇന്ത്യക്കായി ബാറ്റ് ചെയ്യുന്നതെന്നു മറ്റൊരു യൂസര്‍ ട്വീറ്റ് ചെയ്തു.

കൂടുതല്‍ സിക്‌സറുകള്‍
ടെസ്റ്റില്‍ പന്തിന്റെ അരങ്ങേറ്റത്തിനു ശേഷം ലോക ക്രിക്കറ്റില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടിയ ഒരേയൊരു താരം മാത്രമേയുള്ളൂ. അത് ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ്. 47 ഇന്നിങ്‌സുകളില്‍ നിന്നും 37 സിക്‌സറുകളാണ് സ്‌റ്റോ്ക്‌സിന്റെ പേരിലുള്ളത്. 30 ഇന്നിങ്‌സുകളില്‍ നിന്നും 31 സിക്‌സറുകളുമായി പന്താണ് ലിസ്റ്റില്‍ രണ്ടാംസ്ഥാനത്ത്.
ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ (17 ഇന്നിങ്‌സ്, 28 സിക്‌സറുകള്‍), മായങ്ക് അഗര്‍വാള്‍ (23 ഇന്നിങ്‌സ്, 23 സിക്‌സര്‍) എന്നിവരാണ് ലിസ്റ്റില്‍ മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications