Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുംബൈ ടീമിന് മുന്നില്‍ ക്രുനാല്‍ നല്‍കിയ 'ഷോക്ക്'! ഒരിക്കലും പ്രതീക്ഷിച്ചില്ല.. മനസ്സ് തുറന്ന് ഭാര്യ

മുംബൈ: പഠാന്‍ സഹോദരര്‍മാര്‍ക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത ഓള്‍റൗണ്ടര്‍ സഹോദര്‍മാരായി പേരെടുത്തത് ക്രുനാല്‍ പാണ്ഡ്യയും സഹോദരന്‍ ഹാര്‍ദിക് പാണ്ഡ്യയുമാണ്. ഹാര്‍ദിക് ഇപ്പോഴും ടീമിലെ സ്ഥിരസാന്നിധ്യമായി തുടരുമ്പോള്‍ ക്രുനാലിന് തന്റെ സ്ഥാനം ഉറപ്പിക്കാനായിട്ടില്ല. ദേശീയ ടീമില്‍ മാത്രമല്ല ഐപിഎല്ലിലും സഹതാരങ്ങളാണ് ഇരുവരും. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ടീമിലെ അവിഭാജ്യ ഘടകമാണ് പാണ്ഡ്യ ബ്രദേഴ്‌സ്.

krunal 1

ക്രുനാല്‍ തന്നോട് ഐപിഎല്ലിനു ശേഷം വിവാഹ അഭ്യര്‍ഥന നടത്തിയ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യ പങ്കുരി ശര്‍മ. 2017ല്‍ ഇരുവരും വിവാഹിതരായിരുന്നു. ഇതേ വര്‍ഷം തന്നെയാണ് ക്രുനാല്‍ തന്നോട് പ്രൊപ്പോസ് ചെയ്‌തെന്നു പങ്കുരി പറയുന്നു. ക്രുനാല്‍ ഇത്രയും റൊമാന്റായിരുന്നുവെന്ന് തനിക്കു അറിയില്ലായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. 2017ലെ ഐപിഎല്ലില്‍ റൈസിങ് പൂനെ ജയന്റ്‌സിനെ ആവേശകരമായ ഫൈനലില്‍ തോല്‍പ്പിച്ച് മുംബൈ ചാംപ്യന്‍മാരായിരുന്നു. 47 റണ്‍സുമായി മുംബൈയുടെ ജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച ക്രുനാലായിരുന്നു അന്നു മാന്‍ ഓഫ് ദി മാച്ച്. ഈ ഫൈനലിനു തൊട്ടു പിന്നാലെയാണ് ക്രുനാല്‍ തന്നോടു വിവാഹ അഭ്യര്‍ഥന നടത്തിയതെന്ന് പങ്കുരി വെളിപ്പെടുത്തി.

അന്നത്തെ രാത്രി ഇപ്പോഴും മറക്കാനാവില്ല. താനും ഹാര്‍ദിക്കും ക്രുനാലിന്റെ മുറിയില്‍ ഇരിക്കവെയാണ് പാട്ടും പാടിക്കൊണ്ട് ക്രുനാല്‍ അങ്ങോട്ട് വരുന്നത്. വളരെ നല്ല മൂഡിലായിരുന്നു അപ്പോള്‍ അദ്ദേഹം. ക്രൂനാലിന് തൊട്ടു പിറകെ മുംബൈ ഇന്ത്യന്‍സിലെ ടീമംഗങ്ങളും മുറിയിലെത്തി. എന്താണ് സംഭവിക്കാന്‍ പോവുന്നതെന്ന് അറിയില്ലായിരുന്നു. പൊടുന്നനെയാണ് തന്നോട് എഴുന്നേറ്റ് നില്‍ക്കാന്‍ ക്രുനാല്‍ ആവശ്യപ്പെടുന്നത്. തുടര്‍ന്ന് തന്നെ വിവാഹം കഴിക്കാമോയെന്നു ചോദിക്കുകയും ചെയ്യുകയായിരുന്നു. ശരിക്കും ഷോക്കടിച്ചതു പോലെ തോന്നി. കാരണം ക്രുനാല്‍ ഇത്രയും റൊമാന്റിക്കായി ഒരു കാര്യം ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും പങ്കുരി വ്യക്തമാക്കി.

krunal marriage

പങ്കുരി തന്റെ വിവാഹ അഭ്യര്‍ഥന നിരസിക്കില്ലെന്നു തനിക്കുറപ്പാണ്ടായിരുന്നുവെന്നാണ് ഈ സംഭവത്തെക്കുറിച്ച് ക്രുനാല്‍ പ്രതികരിച്ചത്. ചിലപ്പോള്‍ ബാറ്റ് ചെയ്യുമ്പോള്‍ ബൗളര്‍ എവിടേക്കാണ് ബൗള്‍ ചെയ്യുകയെന്ന് അറിയാന്‍ കഴിയും. അതു പോലെ തന്നെയായിരുന്നു അന്നത്തെ സംഭവവും. അവള്‍ യേസ് എന്നു പറയുമെന്ന് തനിക്കുറപ്പായിരുന്നുവെന്നും ക്രുനാല്‍ കൂട്ടിച്ചേര്‍ത്തു. 2017 ഡിസംബര്‍ 27നാണ് പങ്കുരിയെ ക്രുനാല്‍ മിന്നു ചാര്‍ത്തിയത്.

Story first published: Monday, April 13, 2020, 9:47 [IST]
Other articles published on Apr 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+