Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെഞ്ച്വറികളുടെ കൂട്ടുകാരനായി ബാബര്‍, കോലിയുടെ പൊടിപോലുമില്ല!- രണ്ടു സര്‍പ്രൈസ് താരങ്ങള്‍

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ മറികടന്ന് ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനാവുനെന്ന് പാകിസ്താന്‍ ചൂണ്ടിക്കാട്ടുന്ന താരമാണ് അവരുടെ ക്യാപ്റ്റന്‍ കൂടിയായ ബാബര്‍ ആസം. കോലിയും ബാബറും തമ്മിലുള്ള താരതമ്യം അടുത്ത കാലം വരെ ക്രിക്കറ്റ് ലോകത്തെ ചൂടേറിയ ചര്‍ച്ചാവിഷയമായിരുന്നു. കോലി ബാബറിനേക്കാള്‍ മുകളിലാണെന്നും അതല്ല ബാബറാണ് മിടുക്കനെന്നും പല കോണുകളില്‍ നിന്നും അഭിപ്രായങ്ങളുയര്‍ന്നു.

എന്നാല്‍ 2020നു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലെ ചില ബാറ്റിങ് പ്രകടനങ്ങള്‍ പരിശോധിക്കുമ്പോള്‍ കോലിയെ പിന്തള്ളി ബാബര്‍ ഒരുപാട് മുന്നേറിയതായി കണക്കുകള്‍ അടിവരയിടുന്നു. 2020നു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയവരിലാണ് ബാബര്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്.

 ബാബറിന് അഞ്ചു സെഞ്ച്വറികള്‍

ബാബറിന് അഞ്ചു സെഞ്ച്വറികള്‍

2020നു ശേഷം ഇതുവരെ പാകിസ്താന്‍ കുപ്പായത്തില്‍ അഞ്ചു സെഞ്ച്വറികള്‍ ബാബര്‍ സ്വന്തം പേരില്‍ കുറിച്ചുകഴിഞ്ഞു. ഏറ്റവും ഒടുവിലത്തേത് ചൊവ്വാഴ്ച ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ നേടിയ 158 റണ്‍സാണ്. മൂന്നാമനായി ഇറങ്ങിയ ബാബര്‍ 139 ബോളിലാണ് 14 ബൗണ്ടറികളും നാലു സിക്‌സറുമടക്കമ 158 റണ്‍സ് അടിച്ചെടുത്തത്. പക്ഷെ ഈ ഇന്നിങ്‌സിനും പാകിസ്താനെ രക്ഷിക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത ശേഷം 331 റണ്‍സെടുത്തിട്ടും പാകിസ്താന്‍ കളി തോറ്റിരു.
ഈ സെഞ്ച്വറിയോടെ ബാബര്‍ പുതിയൊരു റെക്കോര്‍ഡും കുറിച്ചിരുന്നു. അതിവേഗം 14 സെഞ്ച്വറികള്‍ തികച്ച താരമെന്ന നേട്ടമാണ് അദ്ദേഹത്തെ തേടിയെത്തിയത്. 81 ഇന്നിങ്‌സുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. 84 ഇന്നിങ്‌സുകളെന്ന ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓപ്പണര്‍ ഹാഷിം അംലയുടെ റെക്കോര്‍ഡ് പഴങ്കഥയാവുകയായിരുന്നു.

 നാലു സെഞ്ച്വറികള്‍ മൂന്നു പേര്‍

നാലു സെഞ്ച്വറികള്‍ മൂന്നു പേര്‍

ബാബറു പിന്നില്‍ രണ്ടാംസ്ഥാനം മൂന്നു പേര്‍ ചേര്‍ന്നു പങ്കിടുകയാണ്. നാലു സെഞ്ച്വറികള്‍ വീതമാണ് മൂന്നു പേരും നേടിയത്. ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്താണ് ഇവരില്‍ ഒരാള്‍. മറ്റു രണ്ടു പേരും സര്‍പ്രൈസ് താരങ്ങളാണ്. ഒന്നു അയര്‍ലാന്‍ഡിന്റെ പോള്‍ സ്റ്റിര്‍ലിങാണെങ്കില്‍ മറ്റൊരാള്‍ സിംബാബ്‌വെയുടെ സീന്‍ വില്ല്യംസുമാണ്.

 കോലിക്കു ഒരു സെഞ്ച്വറി പോലുമില്ല

കോലിക്കു ഒരു സെഞ്ച്വറി പോലുമില്ല

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു 2020നു ശേഷമുള്ള കണക്കുകളെടുത്താല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സെഞ്ച്വറി പോലും നേടാനായിട്ടില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. 2019ലായിരുന്നു അദ്ദേഹം അവസാനമായി ഇന്ത്യക്കു വേണ്ടി മൂന്നക്കം കടന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നവംബറില്‍ നടന്ന ഇന്ത്യയുടെ കന്നി പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു ഇത്. ബംഗ്ലാദേശിനെതിരായ കളിയില്‍ 146 റണ്‍സായിരുന്നു കോലി നേടിയത്.
അതിനു ശേഷം വിവിധ ഫോര്‍മാറ്റുകളിലായി 46 ഇന്നിങ്‌സുകളില്‍ അദ്ദേഹം ഇന്ത്യക്കായി ഇറങ്ങിയെങ്കിലും സെഞ്ച്വറി മാത്രം അകന്നുനിന്നു. 1703 റണ്‍സായിരുന്നു ഇത്രയും ഇന്നിങ്‌സുകളില്‍ നിന്നും കോലിയെടുത്തത്. 18 ടി20കളും 15 ഏകദിനങ്ങളും എട്ടു ടെസ്റ്റുകളും അദ്ദേഹം കളിക്കുകയും ചെയ്തു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതിനകം 70 സെഞ്ച്വറികള്‍ വാരിക്കൂട്ടിയ താരം കൂടിയാണ് കോലി. ഇവയില്‍ 43 എണ്ണം ഏകദിനത്തിലായിരുന്നുവെങ്കില്‍ 27 എണ്ണം ടെസ്റ്റിലുമാണ്.

Story first published: Wednesday, July 14, 2021, 13:51 [IST]
Other articles published on Jul 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+