Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് ക്രിക്കറ്റ് ടീമിലില്ല, സെലക്ടര്‍മാരെ പരിഹസിച്ച് പാകിസ്താന്‍ വനിതാ സൂപ്പര്‍ താരം

കറാച്ചി: ടി20 ലോകകപ്പിനുള്ള പാകിസ്താന്‍ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ശ്രദ്ധേയമായത് സൂപ്പര്‍ താരം സന മിറിന്റെ അസാന്നിധ്യമായിരുന്നു. പരിചയസമ്പന്നയായ താരത്തിന് പാകിസ്താന്റെ 15 അംഗ ടീമില്‍ ഇടം കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ തന്നെ തഴഞ്ഞതില്‍ രൂക്ഷ വിമര്‍ശനവുമായി സന മിര്‍ രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് സന തന്റെ പ്രതിഷേധം അറിയിച്ചത്. ഒരു കോമാളിയെപ്പോലെ അഭിനയിച്ചതിന് ഒരു കോമാളിയെ കുറ്റപ്പെടുത്തരുത്. എന്തുകൊണ്ടാണ് നിങ്ങള്‍ സര്‍ക്കസിലേക്ക് പോകുന്നതെന്ന് സ്വയം ചോദിക്കുക എന്നാണ് സന ട്വീറ്റ് ചെയ്തത്. തന്നെ തഴഞ്ഞതില്‍ സെലക്ടര്‍മാര്‍ക്കെതിരേ ഒളിയമ്പ് എയ്യുന്നതായിരുന്നു 34കാരിയായ സനയുടെ ട്വീറ്റ്.

മുന്‍ പാകിസ്താന്‍ ക്യാപ്റ്റനായ സനയുടെ സമീപ കാല പ്രകടനം മോശമാണെന്ന് പറഞ്ഞാണ് സെലക്ടര്‍മാര്‍ തഴഞ്ഞത്. ഓള്‍റൗണ്ടര്‍ വിശേഷണമുള്ള താരമാണ് സന. 15 അംഗ ടീമില്‍ സനയ്ക്ക് സ്ഥാനം ലഭിക്കുകയെന്നത് ബുദ്ധിമുട്ടായിരുന്നു. നിലവിലെ പാകിസ്താന്‍ ടീം ശക്തമാണ്. അനുഭവസമ്പത്തും യുവത്വവും നിറഞ്ഞ ടീമാണിത് - മുഖ്യ സെലക്ടറായ ഉറൂജ് മുംതാസ് പറഞ്ഞു.

sanamir-pak

പാകിസ്താന്‍ ക്രിക്കറ്റിന് സന നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണ്. ഒരുപാട് പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാണ് സന. എന്നാല്‍ സനയുടെ സമീപ കാല പ്രകടനം ടീമില്‍ ഇടം പിടിക്കാന്‍ പ്രാപ്തമല്ലെന്നും ഉറൂജ് കൂട്ടിച്ചേര്‍ത്തു. ബിസ്മാഹ് മറൂഫാണ് പാക് ടീമിനെ നയിക്കുന്നത്. ജവീരിയ ഖാനാണ് വൈസ് ക്യാപ്റ്റന്‍. പാകിസ്താന് വേണ്ടി 120 ഏകദിനത്തില്‍ നിന്ന് 1630 റണ്‍സും 151 വിക്കറ്റും 106 ടി20യില്‍ നിന്ന് 802 റണ്‍സും 89 വിക്കറ്റുമാണ് സന നേടിയത്.

Story first published: Tuesday, January 21, 2020, 18:08 [IST]
Other articles published on Jan 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+