Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജൂനിയര്‍ ലോകകപ്പിന്റെ താരമാവാന്‍ നസീമില്ല... പിന്‍വലിച്ച് പാകിസ്താന്‍, ഇതാണ് കാരണം

കറാച്ചി: ഈ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന അണ്ടര്‍ 19 ലോകകപ്പിനുള്ള പാകിസ്താന്‍ ടീമില്‍ നിന്നും കൗമാര പേസര്‍ നസീം ഷായെ പിന്‍വലിച്ചു. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡാണ് 16കാരനെ ലോകകപ്പില്‍ കളിപ്പിക്കേണ്ടതില്ലെന്നു തീരുമാനിച്ചത്. പകരക്കാരനായി മുഹമ്മദ് വസീം ജൂനിയറിനെ ടീമിലുള്‍പ്പെടുത്തുകയും ചെയ്തു. ജനുവരി 17 മുതല്‍ ഫെബ്രുവരി ഒമ്പത് വരെയാണ് ജൂനിയര്‍ ലോകകപ്പ് നടക്കുന്നത്. സീനിയര്‍ ക്രിക്കറ്റില്‍ ഇതിനകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞതിനാലാണ് നസീമിനെ ജൂനിയര്‍ ലോകകപ്പ് ടീമില്‍ നിന്നും പിന്‍വലിച്ചതെന്നു ബിസിസിഐ അറിയിച്ചു. മിന്നല്‍ വേഗം കൊണ്ട് ശ്രദ്ധിക്കപ്പെട്ട നസീം ഇതിനകം സീനിയര്‍ ടീമിനു വേണ്ടി മൂന്നു ടെസ്റ്റുകളില്‍ കളിച്ചു കഴിഞ്ഞു. ഇതിലൊരു അഞ്ചു വിക്കറ്റ് നേട്ടവും താരം കൈവരിച്ചിരുന്നു.

naseem

ഭാവി താരങ്ങളെ കണ്ടെത്താന്‍ സഹായിക്കുന്ന ടൂര്‍ണമെന്റാണ് ജൂനിയര്‍ ലോകകപ്പ്. അവരെ സംബന്ധിച്ച് ഇതൊരു നിര്‍ണായക നാഴികക്കല്ല് തന്നെയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ തങ്ങള്‍ക്കുള്ള മികവ് ലോകത്തിനു കാണിച്ചു കൊടുക്കാനുള്ള ഏറ്റവും മികച്ച അവസരം കൂടിയാണ് ടൂര്‍ണമെന്റ്. എന്നാല്‍ നസീം അടുത്തിടെ ചില്ല് കൊണ്ടുള്ള ഈ മുകള്‍ത്തട്ട് തകര്‍ത്തു പുറത്തു വന്നു കഴിഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്ററാവാനുള്ള ശേഷി തനിക്കുണ്ടെന്നു താരം തെളിയിച്ചു കഴിഞ്ഞതായും പിസിബി ചീഫ് എക്‌സിക്യൂട്ടീവ് വസീം ഖാന്‍ വ്യക്തമാക്കി.

നസീമിന്റെ അഭാവം ജൂനിയര്‍ ലോകകപ്പില്‍ പാക് ടീമിന്റെ പ്രകടനത്തെ ബാധിക്കില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. വളരെ മികച്ചൊരു കൗമാര നിരയെയാണ് ലോകകപ്പിനു വേണ്ടി പാകിസ്താന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. മല്‍സര പരിചയവും ആത്മവിശ്വാസവുമുള്ള ടീമിനെയാണ് തങ്ങള്‍ അണിനിരത്തുന്നതെന്നും വസീം ഖാന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ കളിച്ചാണ് നസീം പാക് സീനിയര്‍ ടീമിനു വേണ്ടി അരങ്ങേറ്റം കുറിച്ചത്.

Story first published: Wednesday, January 1, 2020, 13:56 [IST]
Other articles published on Jan 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+