Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ x പാക്: 10ല്‍ ഒമ്പതിലും തോല്‍ക്കും... അവരെക്കൊണ്ടായിട്ടില്ല, പിന്നെയാ ഇവര്‍? ഭാജിയുടെ പ്രവചനം

ഇന്ത്യ- പാക് മത്സരത്തെപ്പറ്റി ഭാജിയുടെ പ്രവചനം

മുംബൈ: ലോകകപ്പിലെ ഫൈനലിനു മുമ്പത്തെ ഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന പോരാട്ടമാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്ലാസിക്ക്. ജൂണ്‍ 16ാണ് ക്രിക്കറ്റ് ലോകം ഒരുപോലെ ഉറ്റുനോക്കുന്ന ഗ്ലാമര്‍ പോരാട്ടം. ലോകകപ്പില്‍ പാകിസ്താനെതിരേ മികച്ച റെക്കോര്‍ഡുള്ള ഇന്ത്യ ഇത്തവണയും ഇതു നിലനിര്‍ത്താനുറച്ചായിരിക്കും ഇറങ്ങുക. എന്നാല്‍ 2017ല്‍ ഇംഗ്ലണ്ടില്‍ തന്നെ നടന്ന ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനോടേറ്റ വന്‍ തോല്‍വി ഇന്ത്യക്കു മുന്നറിയിപ്പ് കൂടിയാണ്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരത്തിലെ വിജയിയെ പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ സ്റ്റാര്‍ സ്പിന്നറായ ഹര്‍ഭജന്‍ സിങ്. 2007ലെ ടി20 ലോകകപ്പ് ഫൈനലുള്‍പ്പെടെ പാകിസ്താനെതിരേ നിരവധി അവിസ്മരണീയ വിജയങ്ങള്‍ നേടിയിട്ടുള്ള ഇന്ത്യന്‍ ടീമിന്റ ഭാഗമായിരുന്നു അദ്ദേഹം.

10ല്‍ ഒമ്പതിലും ഇന്ത്യ ജയിക്കും

10ല്‍ ഒമ്പതിലും ഇന്ത്യ ജയിക്കും

സര്‍ഫ്രാസ് അഹമ്മദ് നയിക്കുന്ന ഇപ്പോഴത്തെ പാക് ടീമിന് അനുഭവസമ്പത്തില്ലെന്നും ഇനിയൊരു 10 മല്‍സരങ്ങളില്‍ കളിച്ചാല്‍ ഒമ്പതിലും ഇന്ത്യ തന്നെ ജയിക്കുമെന്നും ഭാജി ചൂണ്ടിക്കാട്ടി. പാക് ടീം അത്ര മികച്ച ഫോമില്‍ അല്ല.
മാത്രമല്ല അവര്‍ക്കു അനുഭവസമ്പത്തും കുറവാണ്. പാകിസ്താന്റെ മുന്‍ ടീമുകളെ തോല്‍പ്പിക്കുക വളരെ കടുപ്പമായിരുന്നു. എന്നാല്‍ നിലവിലെ ടീം അത്രത്തോളം മികച്ചതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അവര്‍ക്കു പോലുമായിട്ടില്ല

അവര്‍ക്കു പോലുമായിട്ടില്ല

നേരത്തേ ഇതിഹാസങ്ങളുള്‍പ്പെട്ട പാകിസ്താന്‍ ടീമിനു പോലും ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. പിന്നെയെങ്ങനെ അനുഭവസമ്പത്ത് പോലുമില്ലാത്ത ഈ ശരാശരി പാക് ടീം ഇന്ത്യയെ തോല്‍പ്പിക്കുമെന്നും ഹര്‍ഭജന്‍ ചോദിക്കുന്നു.
ഇന്ത്യക്കെതിരേ പാകിസ്താന് ഒരു അവസരവും ഈ ലോകകപ്പില്‍ ഇന്ത്യ. ചിരവൈരികള്‍ തമ്മിലുള്ള പോരാട്ടത്തേക്കാള്‍ ടൂര്‍ണമെന്റില്‍ വലുത് ഇന്ത്യയും ആതിഥേയരായ ഇംഗ്ലണ്ടും തമ്മിലുള്ള മല്‍സരമായിരിക്കുമെന്നും ഭാജി അഭിപ്രായപ്പെട്ടു.

സമ്മര്‍ദ്ദം ഇന്ത്യക്ക്

സമ്മര്‍ദ്ദം ഇന്ത്യക്ക്

പാകിസ്താനെതിരായ അഭിമാനപ്പോരാട്ടത്തില്‍ ഇന്ത്യക്കായിരിക്കും കൂടുതല്‍ സമ്മര്‍ദ്ദമെന്നു ഭാജി പറയുന്നു. രണ്ടു ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ അവരില്‍ കരുത്തര്‍ക്കായിരിക്കും തോല്‍ക്കുമോയെന്ന ഭീതിയുണ്ടാവുക. പാകിസ്താനെതിരേ പരാജയപ്പെടുമോയെന്നത് ഇന്ത്യയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. കാരണം പാകിസ്താനോട് ഇന്ത്യ തോല്‍ക്കുകയാണെങ്കില്‍ എന്താണ് സംഭവിക്കുകയെന്നു തനിക്കറിയാമെന്നും അദ്ദേഹം വിശദമാക്കി.
മറ്റു മല്‍സരങ്ങളിലെ പ്രകടനമൊന്നും ആരും ഓര്‍ക്കില്ല. എന്നാല്‍ പാകിസ്താനാണ് എതിരാളികളെങ്കില്‍ അവര്‍ എല്ലാം ഓര്‍മിക്കും. പാകിസ്താന് ഒന്നും നഷ്ടപ്പെടാനില്ല. അതുകൊണ്ടു തന്നെ ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ അവര്‍ക്കത് ബോണസായിരിക്കുമെന്നും ഭാജി കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, June 8, 2019, 22:57 [IST]
Other articles published on Jun 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+