Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യയെ തീര്‍ക്കും!! മുന്നറിയിപ്പുമായി പാക് കോച്ച്... കാരണവും ചൂണ്ടിക്കാട്ടി

കറാച്ചി: ദക്ഷിണാഫ്രിക്കയില്‍ ഈ മാസമാരംഭിക്കുന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്തു വിടുമെന്ന് പാകിസ്താന്‍ കോച്ച് ഇജാസ് അഹമ്മദിന്റെ മുന്നറിയിപ്പ്. ജനുവരി 17 മുതലാണ് കൗമാര ലോകകപ്പിനു ദക്ഷിണാഫ്രിക്കയില്‍ തുടക്കമാവുന്നത്. കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇത്തവണ ടൂര്‍ണമെന്റില്‍ ഇറങ്ങുക.

2018ല്‍ ന്യൂസിലാന്‍ഡില്‍ നടന്ന ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തായിരുന്നു ഇന്ത്യയുടെ നാലാം കിരീടനേട്ടം. ഇതോടെ ഏറ്റവുമധികം തവണ ലോകകപ്പുയര്‍ത്തിയ ടീമെന്ന റെക്കോര്‍ഡിനും ഇന്ത്യ അവകാശികളായി മാറിയിരുന്നു.

കളിയോടുള്ള പാഷന്‍

കളിയോടുള്ള പാഷന്‍

ക്രിക്കറ്റിനോടുള്ള പാഷന്റെ കാര്യത്തില്‍ പാകിസ്താന്‍ ടീമിലെ താരങ്ങളാണ് ഇന്ത്യയേക്കാള്‍ ഒരുപടി മുന്നിലെന്നും അതുകൊണ്ടു തന്നെ ഇന്ത്യക്കെതിരേ തങ്ങള്‍ ജയിച്ചു കയറുമെന്നും ഇജാസ് ചൂണ്ടിക്കാട്ടി.
അടുത്തിടെ നടന്ന ഏഷ്യന്‍ എമേര്‍ജിങ് നാഷന്‍സ് കപ്പില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയപ്പോള്‍ ജയം പാകിസ്താനായിരുന്നു. വരാനിരിക്കുന്ന ജൂനിയര്‍ ലോകകപ്പിലും പാകിസ്താന്‍ ഇത് ആവര്‍ത്തിക്കുമെന്നു ഇജാസ് മുന്നറിയിപ്പ് നല്‍കി.

ഇന്ത്യന്‍ ക്രിക്കറ്റ് സിസ്റ്റം

ഇന്ത്യന്‍ ക്രിക്കറ്റ് സിസ്റ്റം

ഏതു പ്രായത്തിന്റെ കാറ്റഗറിയിലും പ്രതിഭകളെ വാര്‍ത്തെടുക്കുന്നതില്‍ ഇന്ത്യ പുലര്‍ത്തുന്ന മികവിനെ ഇജാസ് പുകഴ്്ത്തി. ഇന്ത്യയുടെ ക്രിക്കറ്റ് സിസ്റ്റം വളരെ മികച്ചതാണ്. എന്നാല്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോള്‍ കൂടുതല്‍ പാഷന്‍ കാണിക്കാറുള്ളത് പാകിസ്താണ്. അതു കൊണ്ടു തന്നെയാണ് ഏഷ്യന്‍ എമേര്‍ജിങ് നാഷന്‍സ് കപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താനു കഴിഞ്ഞതെന്നും ഇജാസ് വിശദമാക്കി.

നേരത്തേയും തോല്‍പ്പിച്ചിട്ടുണ്ട്

നേരത്തേയും തോല്‍പ്പിച്ചിട്ടുണ്ട്

അവസാനമായി ഏറ്റുമുട്ടിയ എമേര്‍ജിങ് കപ്പില്‍ മാത്രമല്ല അതിനു മുമ്പും ഇന്ത്യക്കെതിരേ പാകിസ്താന്‍ ജയിച്ചിട്ടുണ്ടെന്നു ഇജാസ് വ്യക്തമാക്കി. കളിയോടുള്ള പാഷന്‍ തന്നെയായിരുന്നു ഇതിനു കാരണം. ഇത്തവണയും അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ മറിടക്കാന്‍ ഇതു തങ്ങളെ സഹായിക്കും. ഇന്ത്യയുടേത് കരുത്തുറ്റ ടീമാണെങ്കിലും ജയം തങ്ങള്‍ക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു തവണ ചാംപ്യന്‍മാര്‍

രണ്ടു തവണ ചാംപ്യന്‍മാര്‍

അണ്ടര്‍ 19 ലോകകപ്പില്‍ രണ്ടു തവണ ജേതാക്കളായിട്ടുള്ള ടീമാണ് പാകിസ്താന്‍. ഇത്തവണ മൂന്നാം കിരീടം തേടിയാണ് മുന്‍ പാക് ബാറ്റ്‌സ്മാന്‍ കൂടിയായ ഇജാസ് നയിക്കുന്ന ടീം ദക്ഷിണാഫ്രിക്കയിലെത്തുക.
ഇന്ത്യയാണ് ടൂര്‍ണമെന്റിലെ കിരീട ഫേവറിറ്റുകളില്‍ മുന്നിലുള്ളത്. എന്നാല്‍ ഇതില്‍ കാര്യമില്ലെന്നു ഇജാസ് തുറന്നടിച്ചു. ഏതു ടീമാണ് നമ്പര്‍ വണ്‍, ആരാണ് നിലവിലെ ചാംപ്യന്മാര്‍ എന്നതില്‍ വലിയ കാര്യമില്ല. ഒരു പ്രത്യേക ദിവസം ടീം എങ്ങനെ കളിക്കുന്നുവെന്നതാണ് പ്രധാനം. പാകിസ്താന്റെ ഇത്തവണത്തെ ടീം ഏറെ സന്തുലിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Story first published: Friday, January 10, 2020, 17:05 [IST]
Other articles published on Jan 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+