Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ ഒന്നുമല്ല, കളിക്കാന്‍ പ്രയാസം പിഎസ്എല്‍! കാരണം ചൂണ്ടിക്കാട്ടി റിസ്വാന്‍

1

കറാച്ചി: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ടൂര്‍ണമെന്റാണ് ഐപിഎല്‍. പ്രതിഫലത്തിലും താരസമ്പന്നതയിലുമെല്ലാം ഐപിഎല്‍ മറ്റേത് ടൂര്‍ണമെന്റിനെക്കാളും ഒരുപടി മുന്നിലാണ്. ഐപിഎല്‍ വന്നതിന് ശേഷമാണ് ടി20 ലീഗ് ക്രിക്കറ്റ് ഇത്രയും സജീവമാകാന്‍ തുടങ്ങിയത്.

ഐപിഎല്ലിന് ശേഷം നിരവധി ടി20 ടൂര്‍ണമെന്റുകള്‍ ആരംഭിച്ചിട്ടുണ്ട്. പാകിസ്താന്‍ സൂപ്പര്‍ ലീഗ്, കാരിബീയന്‍ പ്രീമയര്‍ ലീഗ്, ലങ്കന്‍ പ്രീമിയര്‍ ലീഗ്, ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് എന്നിവയെല്ലാം ഐപിഎല്ലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എത്തിയ ടൂര്‍ണമെന്റാണ്.

എന്നാല്‍ ഐപിഎല്ലിനോളം പ്രചാരമുള്ളതും പണമൊഴുകുന്നതുമായ മറ്റൊരു ടൂര്‍ണമെന്റുമില്ലെന്ന് പറയാം. ഇപ്പോഴിതാ ഐപിഎല്ലിനെക്കാളും മികച്ച പാകിസ്താന്‍ സൂപ്പര്‍ ലീഗാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് റിസ്വാന്‍.

അതിന്റെ കാരണവും റിസ്വാന്‍ വിശദീകരിക്കുന്നു. 'നേരത്തെ എല്ലാവരും പറഞ്ഞിരുന്നത് ഐപിഎല്ലില്‍ കളിക്കുന്നത് നോക്കൂവെന്നാണ്. എന്നാല്‍ പിഎസ്എല്ലില്‍ കളിച്ചതിന് ശേഷം അവര്‍ പറയുന്നത് പിഎസ്എല്ലാണ് കളിക്കാന്‍ ഏറ്റവും പ്രയാസമുള്ള ലീഗെന്നതാണ്. പിഎസ്എല്ലില്‍ പല പ്രമുഖ താരങ്ങളും ബെഞ്ചിലാണ്.

1

അത്രത്തോളം കടുത്ത പോരാട്ടമാണ് ലീഗില്‍ നടക്കുന്നത്- മുഹമ്മദ് റിസ്വാന്‍ പറഞ്ഞു. എന്നാല്‍ പിഎസ്എല്ലിന്റെ ആരാധക പിന്തുണ ഐപിഎല്ലിന്റെ പകുതിപോലും വരില്ലെന്നതാണ് വസ്തുത. ഐപിഎല്ലിലെ ഗ്രൗണ്ടുകളും സൗകര്യങ്ങളും പരിശോധിച്ചാല്‍ ഐപിഎല്ലിനോളം വരില്ല.

ഐപിഎല്‍ ലൈവായി കാണുന്നവരുടെ എണ്ണം വളരെ വലുതാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക പ്രമുഖരും പങ്കെടുക്കുന്നുണ്ട്. പാകിസ്താന്‍ താരങ്ങളൊഴിച്ച് മറ്റെല്ലാ രാജ്യത്തെയും താരങ്ങള്‍ ഐപിഎല്ലില്‍ പങ്കെടുക്കുന്നുണ്ട്.

പാകിസ്താന്‍ താരങ്ങള്‍ ആദ്യ സമയത്ത് ഐപിഎല്ലിലുണ്ടായിരുന്നെങ്കിലും മുംബൈ ഭീകരാക്രമണത്തിന് ശേഷം രണ്ട് രാജ്യങ്ങളും തമ്മിലുണ്ടായ അഭിപ്രായ ഭിന്നത രൂക്ഷമായതോടെ ഐപിഎല്ലില്‍ നിന്ന് പാകിസ്താന്‍ താരങ്ങളെ പുറത്താക്കുകയായിരുന്നു.

2008ല്‍ ആരംഭിച്ച ഐപിഎല്‍ 16ാം സീസണിലേക്ക് കടക്കുകയാണ്. എന്നാല്‍ 2015ലാണ് പിഎസ്എല്‍ ആരംഭിക്കുന്നത്. പിഎസ്എല്ലിലെ താരപങ്കാളിത്തം ഐപിഎല്ലിന്റെ പകുതിപോലുമില്ല. കൂടാതെ പ്രതിഫലം പരിശോധിച്ചാലും വളരെ കുറവ്.

ഐപിഎല്ലില്‍ ഉയര്‍ന്ന താരങ്ങളുടെ പ്രതിഫലം 15 കോടിക്ക് മുകളിലാണ്. എന്നാല്‍ പിഎസ്എല്ലിലെ പ്രതിഫലം നാല് കോടി പോലുമില്ലെന്നതാണ് വസ്തുത. ഈ കാരണങ്ങളില്‍ നിന്നെല്ലാം ഐപിഎല്ലിന്റെ പകുതിപോലും വരില്ല പിഎസ്എല്‍എന്ന് വ്യക്തം.

1

ഇത്തവണത്തെ ഐപിഎല്‍ മിനി താരലേലത്തിന് കളമൊരുങ്ങുകയാണ്. 23ന് കൊച്ചിയില്‍ വെച്ചാണ് ലേലം നടക്കുന്നത്. 991 താരങ്ങള്‍ പങ്കെടുക്കുന്ന ലേലത്തില്‍ 405 താരങ്ങള്‍ക്കാണ് അന്തിമ പട്ടികയില്‍ ഇടം പിടിക്കാനായത്.

ഇതില്‍ നിന്ന് എത്രപേര്‍ ടീമുകളിലേക്കെത്തുമെന്നതാണ് കണ്ടറിയേണ്ടത്. മിനി ലേലത്തില്‍ ഐപിഎല്ലിലൊഴുകുന്ന തുകയുടെ പകുതിപോലും പിഎസ്എല്ലിലാകെ ഉണ്ടാകുന്നില്ലെന്ന് പറയാം. ഐപിഎല്‍ ടീമുകളുടെ ഉടമകളെല്ലാം സാമ്പത്തികമായി വലിയ ശക്തരാണ്.

എന്നാല്‍ പിഎസ്എല്ലിലെ ടീമുകളും ഉടമകളെ ഇത്തരത്തില്‍ വിശേഷിപ്പിക്കാനാവില്ല. കൂടുതലും പാക് താരങ്ങള്‍ ഉള്‍പ്പെടുന്ന ടൂര്‍ണമെന്റ് മാത്രമാണ് പിഎസ്എല്‍. സ്‌പോണ്‍സര്‍ഷിപ്പിലും പരസ്യത്തിലുമെല്ലാം ഐപിഎല്‍ വളരെ മുന്നിലാണ്.

ഐപിഎല്ലിന്റെ നിലവാരത്തിലേക്ക് പിഎസ്എല്ലെത്താന്‍ ഇനിയുമേറെ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. നിലവിലെ അവസ്ഥയില്‍ ഐപിഎല്ലിനെക്കാള്‍ വളരെ പിന്നിലാണ് പിഎസ്എല്ലെന്ന് പറയാതെ വയ്യ.

Story first published: Friday, December 16, 2022, 17:53 [IST]
Other articles published on Dec 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+