Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ പാകിസ്താന്‍ മുട്ടുകുത്തിച്ചു, പരമ്പര തൂത്തുവാരി!

അബുദാബി: ലോകചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിലും പാകിസ്താന് ജയം. എട്ട് വിക്കറ്റിനാണ് മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ പാകിസ്താന്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പിച്ചത്. ആദ്യത്തെ രണ്ട് മത്സരങ്ങളും പാകിസ്താന്‍ നേരത്തെ ജയിച്ചിരുന്നു. ഇതാദ്യമായിട്ടാണ് പാകിസ്താന്‍ ഒരു ട്വന്റി 20 പരമ്പര തൂത്തുവാരുന്നത്.

Read Also: ഡോണ്ട് ഗിവ് അപ്.. ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമില്‍.. ഗംഭീരം ഈ തിരിച്ചുവരവ്... ഇത് ഗംഭീര്‍ സ്റ്റൈല്‍!

ടോസ് നേടി വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിംഗിനയച്ച പാകിസ്താന് ഒരു ഘട്ടത്തിലും കളിയുടെ നിയന്ത്രണം നഷ്ടമായില്ല. സ്‌കോര്‍ 12ല്‍ നില്‍ക്കേ ചാള്‍സിനെയും വാള്‍ട്ടിനെയും നഷ്ടമായ വെസ്റ്റ് ഇന്‍ഡീസിനെ സാമുവല്‍സിന്റെ ചെറുത്തുനില്‍പ്പാണ് 100 കടത്തിയത്. സാമുവല്‍സ് 59 പന്തില്‍ 3 ബൗണ്ടറികളോടെ 42 റണ്‍സെടുത്തു. പൊള്ളാര്‍ഡ്, പൂരന്‍ എന്നിവര്‍ 16 വീതം റണ്‍സെടുത്തു.

 pakistan-cricket-team-vs-west-indies-

താരതമ്യേന ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്താന്‍ 15.1 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ കളി തീര്‍ത്തു. ഷോയിബ് മാലിക് 43ഉം ബാബര്‍ അസം 27ഉം ഖാലിദ് ലത്തീഫ് 21ഉം റണ്‍സെടുത്തു. നലോവറില്‍ 21 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തിയ ഇമദ് വാസിമാണ് പാകിസ്താന്റെ ബൗളിംഗ് ഹീറോ. ഇമദ് തന്നെയാണ് മാന്‍ ഓഫ് ദ മാച്ചും മാന്‍ ഓഫ് ദ സീരിസും.

Story first published: Wednesday, September 28, 2016, 16:58 [IST]
Other articles published on Sep 28, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+