For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വനിതകളുടെ ടി20 ലോകകപ്പ്: വിന്‍ഡീസിനെ വീഴ്ത്തി പാക് പട, മിന്നും ജയത്തോടെ തുടങ്ങി

എട്ടു വിക്കറ്റിനാണ് പാകിസ്താന്റെ വിജയം

കാന്‍ബെറ: വനിതകളുടെ ടി20 ലോകകപ്പില്‍ ആദ്യ മല്‍സരത്തിനു ഇറങ്ങിയ പാകിസ്താന് വിജയത്തുടക്കം. ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനെയാണ് പാക് പെണ്‍പട കെട്ടുകെട്ടിച്ചത്. എട്ടു വിക്കറ്റിന്റെ അനായാസ ജയം പാകിസ്താന്‍ സ്വന്തമാക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ വിന്‍ഡീസിന്റെ രണ്ടാം മല്‍സരമായിരുന്നു ഇത്. ആദ്യ കളിയില്‍ അവര്‍ തായ്‌ലാന്‍ഡിനെ തറപറ്റിച്ചിരുന്നു.

pakistan

പാകിസ്താനെതിരേ ടോസിനു ശേഷം വിന്‍ഡീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഏഴു വിക്കറ്റിന് 124 റണ്‍സാണ് വിന്‍ഡീസ് നേടിയത്. 43 റണ്‍സ് വീതമെടുത്ത ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയ്‌ലറും ഷെര്‍മെയ്ന്‍ കാംബെലുമാണ് വിന്‍ഡീസിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. മറ്റുള്ളവരൊന്നും 20 റണ്‍സ് തികച്ചില്ല.

മറുപടിയില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 18.2 ഓവറില്‍ പാകിസ്താന്‍ ലക്ഷ്യം മറികടന്നു. ജാവേരിയ ഖാന്‍ (35), ക്യാപ്റ്റന്‍ ബിസ്മാ മറൂഫ് (39*), മുനീബ അലി (25) എന്നിവരുടെ ഇന്നിങ്‌സുകള്‍ പാക് ജയം എളുപ്പമാക്കി. നേരത്ത രണ്ടു വിക്കറ്റ് വീതമെടുത്ത ഡയാന ബെയ്ഗും അയ്മാന്‍ അന്‍വറും നിദാ ധറും ചേര്‍ന്നാണ് വിന്‍ഡീസിനെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞത്. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ പാകിസ്താന്‍ വിക്കറ്റ് വേട്ട ആരംഭിച്ചിരുന്നു. പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ പിഴുത് വിന്‍ഡീസിനെ പിടിച്ചുകെട്ടുകയായിരുന്നു.

Story first published: Wednesday, February 26, 2020, 16:33 [IST]
Other articles published on Feb 26, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+