Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: രണ്ടാമങ്കം പൊടി പാറും, കരീബിയന്‍ കൊടുങ്കാറ്റ് ഭയന്ന് പാക് പട... മുന്‍തൂക്കം ഇവര്‍ക്ക്

പാക്കിസ്ഥാനും വെസ്റ്റിൻഡീസും ഏറ്റുമുട്ടുന്നു | #CWC19 | #WIvsPAK | Oneindia Malayalam

ട്രെന്റ് ബ്രിഡ്ജ്: ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ രണ്ടാമങ്കത്തില്‍ വെള്ളിയാഴ്ച വെസ്റ്റ് ഇന്‍ഡീസ് പാകിസ്താനുമായി കൊമ്പുകോര്‍ക്കും. ഈ ലോകകപ്പിലെ കറുത്ത കുതിരകളാവുമെന്ന് വിലയിരുത്തപ്പെടുന്ന ടീമാണ് വിന്‍ഡീസെങ്കില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപ്രവചനീയരാണ് പാകിസ്താന്‍. ശക്തമായ ബാറ്റിങ് നിരയുമായി ഇറങ്ങുന്ന വിന്‍ഡീസിനെ പിടിച്ചുകെട്ടാന്‍ പാക് ബൗളിങ് നിരയ്ക്കു കഴിയുമോയെന്നതാണ് പ്രധാന ചോദ്യം.

ട്രെന്റ് ബ്രിഡ്ജില്‍ ഇന്ത്യന്‍ സമയം വെള്ളിയാഴ്ച വൈകീട്ട് മൂന്നു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്. ജാസണ്‍ ഹോള്‍ഡറാണ് വിന്‍ഡീസിനെ നയിക്കുന്നതെങ്കില്‍ പാക് നായകന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ സര്‍ഫ്രാസ് അഹമ്മദാണ്.

കണക്കുകളില്‍ വിന്‍ഡീസ്

കണക്കുകളില്‍ വിന്‍ഡീസ്

വിന്‍ഡീസും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1975ലാണ് ഇരുടീമും ആദ്യമായി ഏറ്റുമുട്ടിയത്. ഏകദിനത്തില്‍ ഇതുവരെ 133 മല്‍സരങ്ങൡ വിന്‍ഡീസും പാകിസ്താനും മുഖാമുഖം വന്നപ്പോള്‍ 70ലും വിജയം വിന്‍ഡീസിനായിരുന്നു. വെറും 30 കളികളിലാണ് പാകിസ്താനു ജയിക്കാനായത്. രണ്ടു മല്‍സരങ്ങള്‍ ടൈ ആവുകയായിരുന്നു.
മുന്‍ കാലങ്ങളില്‍ വിന്‍ഡീസിന്റെ ആധിപത്യമാണ് കണ്ടതെങ്കില്‍ പിന്നീട് പാകിസ്താന്‍ ശക്തമായി തിരിച്ചുവരികയായിരുന്നുവെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അവസാനമായി നടന്ന കളിയില്‍ ഏറ്റുമുട്ടിയപ്പോള്‍ പാകിസ്താന്‍ ആറു വിക്കറ്റിന് വിന്‍ഡീസിനെ തുരത്തിയിരുന്നു.

പാകിസ്താന്റെ ഫോം

പാകിസ്താന്റെ ഫോം

പാകിസ്താന്‍ ടീമിന്റെ ഫോം ക്യാപ്റ്റന്‍ സര്‍ഫ്രാസിനെയും ആരാധകരെയും ഒരുപോലെ ആശങ്കയിലാക്കുന്ന കാര്യമാണ്. ഈ വര്‍ഷം 14 ഏകദിന മല്‍സരങ്ങള്‍ കളിച്ചപ്പോള്‍ പാക് ടീമിനു ജയിക്കാനായത് വെറും രണ്ടെണ്ണത്തില്‍ മാത്രമാണ്.
വിദേശത്ത് ദക്ഷിണാഫ്രിക്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേയും യുഎഇയില്‍ ഓസ്‌ട്രേലിയക്കുമെതിരേയുമാണ ്പാക് ടീം അവസാനമായി പരമ്പരകള്‍ കൡച്ചത്. അേവ പരിഗണിക്കുമ്പോള്‍ ലോകകപ്പിലെ ആദ്യ എതിരാളികളായ വിന്‍ഡീസ് തോല്‍പ്പിക്കാന്‍ അത്ര കടുപ്പമുള്ള ടീമാണെന്നു വ്യക്തമാവും.
രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇംഗ്ലണ്ടില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഏവരെയും ഞെട്ടിച്ചാണ് പാകിസ്താന്‍ ജേതാക്കളായത്. അതുപോലൊരു അദ്ഭുതമാണ് ലോകകപ്പിലും അവര്‍ സ്വപ്‌നം കാണുന്നത്.

വെടിക്കെട്ട് താരങ്ങളുമായി വിന്‍ഡീസ്

വെടിക്കെട്ട് താരങ്ങളുമായി വിന്‍ഡീസ്

ഒരു പിടി വെടിക്കെട്ട് താരങ്ങളുമായാണ് വിന്‍ഡീസ് ഈ ലോകകപ്പിനെത്തിയത്. ഒറ്റയ്ക്ക് മല്‍സരഗതി മാറ്റിമറിക്കാന്‍ ശേഷിയുള്ള ഒന്നിലേറെ മികച്ച കളിക്കാര്‍ വിന്‍ഡീസ് നിരയിലുണ്ട്.
ഇതിഹാസതാരം ക്രിസ് ഗെയ്ല്‍ ചുക്കാന്‍പിടിക്കുന്ന വിന്‍ഡീസ് ബാറ്റിങ് ലൈനപ്പില്‍ ഷെയ് ഹോപ്പ്, എവിന്‍ ലൂയിസ്, ആന്ദ്രെ റസ്സല്‍ എന്നിവരുമുമുണ്ട്. ഇവരില്‍ ഒന്നിലേറെ പേര്‍ ക്ലിക്കായാല്‍ വിന്‍ഡീസിനെ വന്‍ സ്‌കോറില്‍ നിന്നും പിടിച്ചുനിര്‍ത്തുക ബുദ്ധിമുട്ടായി തീരും.

സാധ്യതാ ടീം

സാധ്യതാ ടീം

വെസ്റ്റ് ഇന്‍ഡീസ്- ക്രിസ് ഗെയ്ല്‍, എവിന്‍ ലൂയിസ്, ഷെയ് ഹോപ്പ്, ഷീംറോണ്‍ ഹെറ്റ്‌മെയര്‍, നിക്കാളാസ് പ്യുറാന്‍/ ഡാരന്‍ ബ്രോവോ, ആന്ദ്രെ റസ്സല്‍, ജാസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), കെമര്‍ റോച്ച്, ഷാനോണ്‍ ഗബ്രിയേല്‍, ഷെല്‍ഡണ്‍ കോട്രെല്‍, ആഷ്‌ലി നഴ്‌സ്.

പാകിസ്താന്‍- ഫഖര്‍ സമാന്‍, ഇമാമുള്‍ ഹഖ്, ബാബര്‍ അസം, ഷുഐബ് മാലിക്ക്, മുഹമ്മദ് ഹഫീസ്, ആസിഫ് അലി, സര്‍ഫ്രാസ് അഹമ്മദ് (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍, ഹസന്‍ അലി, വഹാബ് റിയാസ്, ഷഹീന്‍ അഫ്രീഡി/ മുഹമ്മദ് ആമിര്‍.

{headtohead_cricket_8_5}

Story first published: Thursday, May 30, 2019, 16:41 [IST]
Other articles published on May 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+