Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിക്കളത്തില്‍ ഏറ്റവും നല്ല സ്വഭാവം അദ്ദേഹത്തിന്... അതൊരു ഇന്ത്യന്‍ താരം, പുകഴ്ത്തി അക്തര്‍

akhtar

കറാച്ചി: ക്രിക്കറ്റ് പിച്ചിലെ ഏറ്റവും സല്‍സ്വഭാവിയായ താരത്തെ തിരഞ്ഞെടുത്തിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ പേസ് ബൗളറായ ഷുഐബ് അക്തര്‍. ഇന്ത്യയുടെ മുന്‍ പേസര്‍ ആശിഷ് നെഹ്‌റയെയാണ് അക്തര്‍ ഏറ്റവും നല്ല വ്യക്തിത്വത്തിന് ഉടമയായി ചൂണ്ടിക്കാണിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലെ ഒരു ചോദ്യത്തിനു മറുപടിയായിട്ടാണ് റാവല്‍പിണ്ടി എക്‌സ്പ്രസ് നെഹ്‌റയുടെ പേര് പറഞ്ഞത്. അതിനുള്ള കാരണവും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

നെഹ്‌റ മികച്ച പേസ് ബൗളര്‍ മാത്രമല്ല, അതുപോലെ നല്ല വ്യക്തി കൂടിയാണെന്നു അക്തര്‍ പറയുന്നു. വളരെ നല്ല സ്വഭാവത്തിന് ഉടമയാണ് അദ്ദേഹം. എല്ലായ്‌പ്പോഴും മറ്റുള്ളവരെ സഹായിക്കാന്‍ മടിയില്ലാത്ത വ്യക്തിയെന്നതാണ് നെഹ്‌റയെ മറ്റുള്ളവരില്‍ നിന്നും മാറ്റിനിര്‍ത്തുന്നതെന്നും അക്തര്‍ ചൂണ്ടിക്കാട്ടി. 20 വര്‍ഷത്തോളം ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ നെഹ്‌റ 2018ലാണ് ക്രിക്കറ്റിനോടു വിട പറഞ്ഞത്. 1999ല്‍ ദേശീയ ടീമിനായി അരങ്ങേറിയ അദ്ദേഹം 17 ടെസ്റ്റുകളും 120 ഏകദിനങ്ങളും 26 ടി20കളും കളിച്ചിട്ടുണ്ട്.

nehra

കരിയറില്‍ പല തവണ പരിക്ക് വേട്ടയാടിയ താരമാണ് നെഹ്‌റ. നിരന്തരം പരിക്ക് വേട്ടയാടിയതു കാരണം പലപ്പോഴും ടീമിന് അകത്തും പുറത്തുമായി തുടരുകയായിരുന്നു താരം. ടെസ്റ്റില്‍ 44ഉം ഏകദിനത്തില്‍ 157ഉം ടി20യില്‍ 34ഉം വിക്കറ്റുകളും പേസര്‍ വീഴ്ത്തിയിട്ടുണ്ട്. 2011ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരായപ്പോള്‍ ടീമില്‍ നെഹ്‌റയുമുണ്ടായിരുന്നു.

Story first published: Saturday, January 4, 2020, 14:34 [IST]
Other articles published on Jan 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+