Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബുംറയും അക്തറും ഒന്നിച്ചാല്‍ തീപ്പൊരിയുറപ്പ്!! കോച്ചാവാന്‍ തയ്യാര്‍... ഐപിഎല്‍ എങ്കില്‍ അവര്‍ മതി

കറാച്ചി: ഇന്ത്യന്‍ പേസ് സെന്‍സേഷന്‍ ജസ്പ്രീത് ബുംറയോടൊപ്പം പാകിസ്താന്റെ പേസ് ഇതിഹാസം ഷുഐബ് അക്തര്‍ ചേര്‍ന്നാല്‍ എന്ത് സംഭവിക്കും? സംശയിക്കേണ്ട, കളിക്കളത്തില്‍ തീപ്പൊരി ചിതറുമെന്നുറപ്പാണ്. ഇപ്പോള്‍ തന്നെ അപകടകാരിയായ ബുംറ അതോടെ ഡബിള്‍ സ്‌ട്രോങായി മാറും. ബുംറ മാത്രമല്ല ഇന്ത്യന്‍ പേസ് യൂണിറ്റ് തന്നെ അതോടെ മറ്റൊരു ലെവലിലേക്കുയരും.

ടീം ഇന്ത്യയുടെ ബൗളിങ് കോച്ചാവാന്‍ താന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റാവല്‍പിണ്ടി എക്‌സ്പ്രസ്. പേസ് ബൗളിങില്‍ ഇത്രയും കാലത്തെ അനുഭവസമ്പത്തില്‍ നിന്നും ലഭിച്ച അറിവ് മറ്റുള്ളവരുമായി പങ്കിടണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നും ഇതാണ് ബൗളിങ് കോച്ചാവാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്നും അക്തര്‍ വ്യക്തമാക്കി. ഹെലോ ആപ്പിലൂടെയാണ് അദ്ദേഹം മനസ്സ് തുറന്നത്.

ഇന്ത്യയുമായി സഹകരിക്കുമോ?

ഭാവിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി സഹകരിക്കാന്‍ തയ്യാറാണോയെന്നായിരുന്നു അക്തറിനോടുള്ള ഒരു ചോദ്യം. തീര്‍ച്ചയായും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അറിവ് മറ്റുള്ളവരിലേക്കു പകര്‍ന്നു നല്‍കുകയാണ് തന്റെ ജോലി. താന്‍ എന്തോണോ പഠിച്ചത് അതാണ് അറിവ്. ഈ അറിവ് മറ്റുളളവര്‍ക്കു കൂടി പകര്‍ന്നു നല്‍കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ അഗ്രസീവായ, വേഗമുള്ള, അധികം സംസാരിക്കുന്ന ബൗളര്‍മാരെ താന്‍ വാര്‍ത്തെടുക്കുമെന്നും നിലവിലെ ബൗളര്‍മാരേക്കാള്‍ അവരുടെ പ്രകടനം നിങ്ങള്‍ ആസ്വദിക്കുമെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലില്‍ കെകെആര്‍

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തനിക്കു താല്‍പ്പര്യമുണ്ടെന്നും അക്തര്‍ വെളിപ്പെടുത്തി. പ്രഥമ സീസണിലെ ഐപിഎല്ലില്‍ കെകെആറിന്റെ താരമായിരുന്നു അക്തര്‍. സീസണില്‍ മൂന്നു മല്‍സരങ്ങളിലാണ് അദ്ദേഹത്തിന് ബൗള്‍ ചെയ്യാനായത്. ഒരു നാലു വിക്കറ്റ് നേട്ടമുള്‍പ്പെടെ അക്തര്‍ അഞ്ചു വിക്കറ്റുകളെടുക്കുകയും ചെയ്തിരുന്നു.
ഐപിഎല്ലില്‍ തന്റെ കന്നി മല്‍സരത്തില്‍ തന്നെയായിരുന്നു അദ്ദേഹം നാലു വിക്കറ്റുകളുമായി വരവറിയിച്ചത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേയായിരുന്നു ഇത്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 133 റണ്‍സാണ് നേടിയത്. മറുപടിയില്‍ അക്തര്‍ കത്തിക്കയറിയപ്പോള്‍ ഡല്‍ഹിക്കു 110 റണ്‍സെടുക്കാനേ ആയുള്ളൂ. അന്നു മാന്‍ ഓഫ് ദി മാച്ചായതും പാക് ഇതിഹാസമായിരുന്നു.

സച്ചിനുമായുള്ള സൗഹൃദം

കരിയറിന്റെ തുടക്കകാലത്തു ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുമായുള്ള തന്റെ സംസാരത്തെക്കുറിച്ചും അക്തര്‍ വെളിപ്പെടുത്തി. 1998ലെ പരമ്പരയ്ക്കിടെയായിരുന്നു ഇത്. സച്ചിനെ താന്‍ നേരത്തേ കണ്ടിരുന്നു. പക്ഷെ ഇന്ത്യക്കാര്‍ക്കു അദ്ദേഹം എത്രത്തോളം വലുതാണെന്നു അറിയില്ലായിരുന്നു. ചെന്നൈയില്‍ വച്ചാണ് ഇന്ത്യക്കാര്‍ ദൈവത്തെപ്പോലെയാണ് സച്ചിനെ കാണുന്നതെന്നു താന്‍ തിരിച്ചറിഞ്ഞതെന്നും അക്തര്‍ പറയുന്നു.
സച്ചിന്‍ തന്റെ വളരെ അടുത്ത സുഹൃത്ത് കൂടിയാണ്. 1998ല്‍ കഴിവിന്റെ പരമാവധി വേഗത്തില്‍ താന്‍ പന്തെറിഞ്ഞപ്പോള്‍ ഇന്ത്യക്കാര്‍ പോലും ഇതാഘോഷിച്ചിരുന്നു. ഇന്ത്യയില്‍ വലിയൊരു ആരാധകനിര തന്നെ തനിക്കുണ്ടെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, May 5, 2020, 10:11 [IST]
Other articles published on May 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+