Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആ വിക്കറ്റ് വളരെ സ്‌പെഷ്യല്‍... പുറത്താക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ താരത്തെക്കുറിച്ച് ആമിര്‍

കറാച്ചി: നിലവില്‍ പാകിസ്താന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസറായി ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് മുഹമ്മദ് ആമിര്‍. കരിയറിന്റെ തുടക്കകാലത്ത് വാതുവയ്പ്പില്‍ കുടുങ്ങി വിലക്ക് നേരിടേണ്ടി വന്നെങ്കിലും ക്രിക്കറ്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇന്ത്യക്കെതിരേ കളിക്കുമ്പോഴെല്ലാം ആമിര്‍ തന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാറുണ്ട്.

ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലവില്‍ പരമ്പരകളിലൊന്നും കളിക്കാത്തതിനാല്‍ തന്നെ ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യാ കപ്പിലും മാത്രമേ പേസര്‍ക്കു ഇന്ത്യക്കെതിരേ പന്തെറിയാന്‍ അവസരം ലഭിക്കാറുള്ളൂ. ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവര്‍ക്കെതിരേയെല്ലാം ഐസിസി ടൂര്‍ണമെന്റുകളില്‍ തകര്‍പ്പന്‍ പ്രകടനം ആമിര്‍ കാഴ്ചവച്ചിട്ടുണ്ട്. താന്‍ ഏറ്റവുമധികം പുറത്താക്കാന്‍ ആഗ്രഹിക്കുന്ന ബാറ്റ്‌സ്മാന്‍ ആരെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ആമിര്‍.

ആരുടെ വിക്കറ്റ്?

അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലായ്‌പ്പോഴും പുറത്താക്കാന്‍ ആഗ്രഹിക്കുന്ന ബാറ്റ്‌സ്മാന്‍ ആരാണെന്ന് പാകിസ്താനിലെ മാധ്യമ പ്രവര്‍ത്തകനായ സാജ് സാദിഖാണ് ആമിറിനോടു ട്വിറ്ററിലൂടെ ചോദിച്ചത്. നിരവധി പേരുണ്ടെന്നും എങ്കിലും ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയാണ് ഇവരില്‍ മുന്നിലെന്നുമായിരകുന്നു ആമിറിന്റെ മറുപടി.
2017ലെ ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയും പാകിസ്താനും മുഖാമുഖം വന്നപ്പോള്‍ രോഹിത്തിനെ പുറത്താക്കിയത് ആമിറായിരുന്നു. ഇന്ത്യയെ തകര്‍ത്ത് പാകിസ്താന്‍ കന്നിക്കിരീടം സ്വന്തമാക്കിയപ്പോള്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ എറിഞ്ഞിട്ട് ആമിര്‍ ടീമിന്റെ ജയം എളുപ്പമാക്കിയിരുന്നു. രോഹിത്തിനെ മാത്രമല്ല ശിഖര്‍ ധവാന്‍, നായകന്‍ വിരാട് കോലി എന്നിവരെയും ആമിര്‍ പുറത്താക്കിയിരുന്നു.

സാധാരണ ബൗളര്‍

2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലിനു ഒരു വര്‍ഷത്തിനു ശേഷം ഒരു അഭിമുഖത്തില്‍ ആമിറിര്‍ വെറുമൊരു സാധാരണ ബൗളര്‍ ആണെന്നായിരുന്നു രോഹിത് പറഞ്ഞത്. ചാംപ്യന്‍സ് ട്രോഫിയുടെ കലാശക്കളിയില്‍ ഹിറ്റ്മാന്റെ വിക്കറ്റ് പിഴുത് ആമിര്‍ ഇതിനു മറുപടി നല്‍കുകയും ചെയ്തു.
ഫൈനലില്‍ ഇന്ത്യയെ തുരത്തി പാകിസ്താന്‍ ചാംപ്യന്‍മാരായ ശേഷം രോഹിത്തിനെ അസാധാരണ ബാറ്റ്‌സ്മാന്‍ എന്നായിരുന്നു ആമിര്‍ വിശേഷിപ്പിച്ചത്.

അഭിപ്രായം മാറിയിട്ടുണ്ടാവും

താന്‍ വെറുമൊരു സാധാരണ ബൗളറാണെന്നത് രോഹിത്തിന്റെ അഭിപ്രായമാണെന്നും അദ്ദേഹത്തിന് തന്റെ അഭിപ്രായം പറയാന്‍ അര്‍ഹതയുണ്ടെന്നും ചാംപ്യന്‍സ് ട്രോഫി ഫൈനലിനു ശേഷം ആമിര്‍ പറഞ്ഞിരുന്നു. ചിലപ്പോള്‍ തന്നെക്കുറിച്ച് രോഹിത്തിന്റെ അഭിപ്രായത്തില്‍ മാറ്റം വന്നിരിക്കാം. എന്നാല്‍ ഒരു കാര്യം താന്‍ വ്യക്തമായി പറയാം. താനൊരിക്കലും രോഹിത്തിനെ ഒരു സാധാരണ ബാറ്റ്‌സ്മാനെന്നു വിളിക്കില്ല. പകരം അസാധാരണ ബാറ്റ്്‌സ്മാന്‍ എന്നായിരിക്കും താന്‍ വിശേഷിപ്പിക്കുക. ഇന്ത്യക്കു വേണ്ടി രോഹിത്തിന്റെ റെക്കോര്‍ഡ് മികച്ചതാണ്. താന്‍ അതിനെ ബഹുമാനിക്കുന്നതായും ആമിര്‍ ഫൈനലിനു ശേഷം വിശദമാക്കിയിരുന്നു.

Story first published: Tuesday, May 26, 2020, 11:39 [IST]
Other articles published on May 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+