Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ താരങ്ങള്‍ കളിക്കുന്നത് തങ്ങള്‍ക്കു വേണ്ടി! പാക് താരങ്ങള്‍ ടീമിനും... ആഞ്ഞടിച്ച് ഇന്‍സമാം

കറാച്ചി: വരുംദിവസങ്ങളില്‍ വലിയ കോളിളക്കുമുണ്ടാക്കാന്‍ സാധ്യതയുള്ള ഗുരുതരമായ ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ് പാകിസ്താന്റെ മുന്‍ നായകന്‍ ഇന്‍സമാമുള്‍ ഹഖ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും താരങ്ങള്‍ക്കുമെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് അദ്ദേഹം. മറ്റൊരു മുന്‍ പാക് നായകന്‍ റമീസ് രാജയുടെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ താരങ്ങളെ താഴ്ത്തിക്കെട്ടി ഇന്‍സി സംസാരിച്ചത്.

തങ്ങള്‍ കളിച്ചിരുന്ന കാലഘട്ടെത്തെക്കുറിച്ചും അന്ന് എതിരേ കളിച്ചിരുന്ന ഇന്ത്യന്‍ ടീമിനെക്കുറിച്ചുമായിരുന്നു ഇന്‍സിയും റമീസ് രാജയും വീഡിയോയില്‍ സംസാരിച്ചത്. ഇതിനിടെയായിരുന്നു ഇന്ത്യക്കെതിരേ ഇന്‍സി ആരോപണമുന്നയിച്ചത്.

ഇന്ത്യന്‍ താരങ്ങള്‍ കളിക്കുന്നത് ടീമിനായല്ല

ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ കളിക്കുന്നത് സ്വന്തം ടീമിനു വേണ്ടിയല്ല മറിച്ചു തങ്ങളുടെ വ്യക്തിഗത നേട്ടങങ്ങള്‍ക്കു വേണ്ടി മാത്രമാണെന്ന് ഇന്‍സി ആഞ്ഞടിച്ചു. ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യയുടെ ബാറ്റിങ് നിരയാണ് കടലാസില്‍ കൂടുതല്‍ കരുത്തര്‍. പക്ഷെ പാകിസ്താന്റെ ബാറ്റ്‌സ്മാന്മാര്‍ 30-40 റണ്‍സെടുത്താലും അതു ടീമിനു വേണ്ടിയായിരിക്കും. എന്നാല്‍ ഇന്ത്യന്‍ താരം സെഞ്ച്വറിയടിച്ചാല്‍ അത് അവര്‍ക്കു വേണ്ടി മാത്രമായിരിക്കും. ഇതാണ് ഇരുടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസമെന്നും ഇന്‍സി വിശദമാക്കി.

ഇമ്രാന്‍ വിശ്വാസമര്‍പ്പിച്ചു

1992ല്‍ പാകിസ്താന്‍ ചാംപ്യന്‍മാരായ ലോകകപ്പിനെക്കുറിച്ചുള്ള ഓര്‍മകളും ഇന്‍സി പങ്കുവച്ചു. മോശം ഫോമിലൂടെ കടന്നുപോയിട്ടും അന്നത്തെ നായകന്‍ ഇമ്രാന്‍ ഖാന്‍ തന്നിലര്‍പ്പിച്ച വിശ്വാസം വലുതായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുവതാരങ്ങളില്‍ അര്‍പ്പിച്ച വിശ്വാസമായിരുന്നു ഇമ്രാനെ മഹാനായ ക്യാപ്റ്റനാക്കി മാറ്റിയതെന്നും ഇന്‍സി പറഞ്ഞു.
സാങ്കേതികമായി അത്ര മികവുറ്റ ക്യാപ്റ്റനായിരുന്നില്ല ഇമ്രാന്‍ ഭായ്. എന്നാല്‍ തന്റെ ടീമില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടു വരാന്‍ അദ്ദേഹത്തിനാവും. യുവതാരങ്ങള്‍ക്കു അദ്ദേഹം വലിയ പിന്തുണയായിരുന്നു നല്‍കിയിരുന്നതെന്നും ഇന്‍സമാം വിശദമാക്കി.

ടീമില്‍ നിലനിര്‍ത്തും

കഴിവുണ്ടെന്നു തോന്നുന്ന താരങ്ങളെ ഇമ്രാന്‍ ഒരിക്കലും കൈവിട്ടിരുന്നില്ല. ഒരു പരമ്പരയില്‍ നിറം മങ്ങിയതിന്റെ പേരില്‍ ടീമിലെ ഒരു താരത്തെയും ഇമ്രാന്‍ ഒഴിവാക്കില്ല. കാരണം ഏതൊരു താരത്തിനും ദീര്‍ഘഘകാലം അവസരം നല്‍കണമെന്നതിലാണ് അദ്ദേഹം വിശ്വസിക്കുന്നത്. ഇതു തന്നെയാണ് എല്ലാവരും ഇമ്രാന് ഇത്രയുമധികം ബഹുമാനം നല്‍കാനുള്ള കാരണമെന്നും ദീര്‍ഘകാലം ടീമിനെ നയിച്ചിട്ടുള്ള ഇന്‍സി ചൂണ്ടിക്കാട്ടി.
അതേസമയം, ഏകദിനത്തിലെ ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ഇന്ത്യക്കെതിരേ പാകിസ്താനാണ് മുന്‍തൂക്കം. എന്നാല്‍ ലോകകപ്പിലേക്കു വന്നാല്‍ ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യമാണ്. ഏകദിനം, ടി20 ഏതു ലോകകപ്പുമാവട്ടെ ഇന്ത്യക്കെതിരേ ഇതു വരെ പാകിസ്താനു ജയിക്കാനായിട്ടില്ല.

Story first published: Thursday, April 23, 2020, 12:50 [IST]
Other articles published on Apr 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+