Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താനിലും കോലിക്കു കട്ട ഫാന്‍സ്... തന്റെ ഫേവറിറ്റ് കോലിയെന്ന് പാക് താരത്തിന്റെ ഭാര്യ

കറാച്ചി: വിസ്മയിപ്പിക്കുന്ന ബാറ്റിങ് പ്രകടനത്തിലൂടെ ഇന്ത്യയില്‍ മാത്രമല്ല ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ചിട്ടുള്ള ക്രിക്കറ്ററാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഇന്ത്യയുടെ പ്രധാന വൈരികളായ പാകിസ്താനിലും കോലിക്കു ആരാധകര്‍ കുറവില്ല. താന്‍ കോലിയുടെ കട്ട ഫാനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു പാക് ക്രിക്കറ്ററുടെ ഭാര്യ. പാകിസ്താന്റെ മീഡിയം പേസര്‍ കൂടിയായ ഹസന്‍ അലിയുടെ ഭാര്യ ഷമിയ ആര്‍സുവാണ് തന്റെ ഫേവറിറ്റ് ക്രിക്കറ്റര്‍ കോലിയാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്.

1

ഷമിയ കോലിയുടെ ഫാനായതില്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഇന്ത്യന്‍ വംശജ കൂടിയാണ് ഇവര്‍. കഴിഞ്ഞ വര്‍ഷമാണ് ദുബായില്‍ താമസമാക്കിയ ഷമിയയെ ഹസന്‍ അലി തന്റെ ജീവിതസഖിയാക്കിയത്. വിവാഹ ഫോട്ടോ സമൂഹ മാധ്യമത്തിലൂടെ അലി പുറത്തുവിട്ടപ്പോള്‍ ഇന്ത്യയുടെ ടെന്നിസ് സെന്‍സേഷന്‍ സാനിയാ മിര്‍സ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ജീവിതം മുഴുവന്‍ സ്‌നേവും സന്തോഷവും നിലനില്‍ക്കട്ടെയെന്നു ആശംസിക്കുന്നതായും സാനിയ ട്വിറ്ററില്‍ കുറിച്ചിരുന്നു. പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷുഐബ് മാലിക്കിന്റെ ഭാര്യ കൂടിയാണ് സാനിയ.

kohli

തന്റെ വിവാഹച്ചടങ്ങിലേക്കു ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെയും അന്നു അലി ക്ഷണിച്ചിരുന്നു. തന്റെ വിവാഹത്തില്‍ ഇന്ത്യന്‍ താരങ്ങളും സംബന്ധിച്ചാല്‍ അത് ഏറെ സന്തോഷിപ്പിക്കുമെന്നും താരം അന്നു പറഞ്ഞിരുന്നു. ഹരിയാന സ്വദേശിയായ ഷമിയ എമിറേറ്റ്‌സ് എയര്‍ലൈന്‍സിലെ ഫ്‌ളൈറ്റ് എന്‍ജിനിയര്‍ കൂടിയായിരുന്നു. ദില്ലിയാണ് ഷമിയയുടെ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്.

ഇന്ത്യക്കാരിയെ വിവാഹം ചെയ്ത നാലാമത്തെ പാക് ക്രിക്കറ്റ് താരം കൂടിയാണ് അലി. നേരത്തേ ഷുഐബ് മാലിക്കിനെ കൂടാതെ സഹീര്‍ അബ്ബാസ്, മൊഹ്‌സിന്‍ ഖാന്‍ എന്നിവരും വിവാഹം ചെയ്തത് ഇന്ത്യക്കാരിയെയായിരുന്നു. പാകിസ്താനു വേണ്ടി മൂന്നു ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള താരമാണ് 25കാരനായ അലി. 228 ടെസ്റ്റുകളും 209 ഏകദിനങ്ങളും 71 ടി20കളും താരം കളിച്ചു കഴിഞ്ഞു. യഥാക്രമം 31, 82, 35 വിക്കറ്റുകളും അലി വീഴത്തിയിട്ടുണ്ട്.

Story first published: Saturday, March 28, 2020, 14:09 [IST]
Other articles published on Mar 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+