കോലി അധികകാലം വിലസ്സില്ല! എല്ലാം തീരാന്‍ പോവുന്നു... അവന്‍ കോലിയേക്കാള്‍ മിടുക്കനെന്ന് റമീസ് രാജ

കറാച്ചി: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന സ്ഥാനത്തു ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കു അധികകാലം തുടരാനാവില്ലെന്നു മുന്നറിയിപ്പുമായി പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും പ്രമുഖ കമന്റേറ്ററുമായ റമീസ് രാജ. പാക് ക്രിക്കറ്റിലെ ബാറ്റിങ് സെന്‍സേഷനായി മാറിയ ബാബര്‍ ആസം കോലിയെ കടത്തിവെട്ടാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനെന്നും ഭാവിയില്‍ നമുക്ക് അതു കാണാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലി ഇതിനകം കുറിച്ചു കഴിഞ്ഞ പല ബാറ്റിങ് റെക്കോര്‍ഡുകളും ബാബറിനു മുന്നില്‍ വഴി മാറുമെന്ന് രാജ ചൂണ്ടിക്കാട്ടി. നിലവില്‍ മൂന്നു ഫോര്‍മാറ്റിലും പാക് ടീമിലെ സജീവസാന്നിധ്യമാണ് നമ്പര്‍വണ്‍ ടി20 ബാറ്റ്‌സ്മാന്‍ കൂടിയായ ബാബര്‍. നിലവില്‍ പാക് ടി20 ടീമിന്റെ നായകന്‍ കൂടിയാണ് അദ്ദേഹം.

ബാബറിനെ സംബന്ധിച്ച് ആകാശമാണ് അതിര്. സാഹചര്യം കൂടി ഒതത്തു വരികയെന്നതു വളരെ പ്രധാനമാണ്. പ്രചോദിപ്പിക്കുന്ന, അതോടൊപ്പം ആകര്‍ഷകമായ ചുറ്റുപാട് കൂടി ഉണ്ടായാല്‍ മാത്രമേ ബാബറിന് തന്റെ കഴിവ് മുഴുവനായും പുറത്തെടുക്കാന്‍ സാധിക്കുകയുള്ളു. അല്ലെങ്കില്‍ ബാബറിന് പ്രതീക്ഷയ്‌ക്കൊത്തുയരുന്ന പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും ക്രിക്കറ്റ് പാകിസ്താനു നല്‍കിയ അഭിമുഖത്തില്‍ രാജ വിശദമാക്കി.

വിരാട് കോലിയെ വരെ പിന്തള്ളാവുന്ന മികവ് ബാബറിനുണ്ട്. എന്നാല്‍ അദ്ദേഹം തന്റെ മനസ്സിനെ സ്വതന്ത്രമാക്കി വിടണം. പരാജയത്തെക്കുറിച്ച് ഒരിക്കലും ചിന്തിക്കാന്‍ പാടില്ല. മറിച്ച് പാകിസ്താനു വേണ്ടി റണ്‍സെടുക്കുന്നതിനെക്കുറിച്ചും ടീമിന്റെ വിജയത്തെക്കുറിച്ചും മാത്രമായിരിക്കണം ആലോചിക്കേണ്ടത്. ഇതിനു കഴിഞ്ഞാല്‍ ദീര്‍ഘകാലം മികച്ച താരമായി തുടരാന്‍ ബാബറിനു കഴിയുമെന്നും രാജ പറഞ്ഞു.
2015ല്‍ പാകിസ്താനു വേണ്ടി അരങ്ങേറിയ ബാബര്‍ ഇതിനകം സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞു. 26 ടെസ്റ്റുകളും 74 ഏകദിനങ്ങളും 38 ടി20കളും കളിച്ച ബാബര്‍ യഥാക്രമം 1850, 3359, 1471 റണ്‍സും നേടിയിട്ടുണ്ട്.

കോലിയെയും ബാബറിനെയും ഇപ്പോള്‍ താരതമ്യം ചെയ്യാന്‍ പോലുമായിട്ടില്ലെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. കാരണം കോലിയുടെ പ്രകടനവുമായി പരിഗണിക്കുമ്പോള്‍ പാക് താരം ഏറെ പിന്നിലാണെന്നു കാണാം.
നിലവില്‍ ഏകദിന ക്രിക്കറ്റിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനായ കോലി ടെസ്റ്റില്‍ രണ്ടാംസ്ഥാനത്തുമുണ്ട്. ഏകദിനത്തില്‍ അതിവേഗം 10,000 റണ്‍സ് ക്ലബ്ബില്‍ അംഗമായ താരമാണ് അദ്ദേഹം. ഈ നേട്ടം കൈവരിക്കാന്‍ വെറും 205 ഇന്നിങ്‌സുകള്‍ മാത്രമേ കോലിക്കു വേണ്ടി വന്നുള്ളൂ. നിവവില്‍ മൂന്നു ഫോര്‍മാറ്റുകളിലും 50ന് മുകളില്‍ ബാറ്റിങ് ശരാശരിയും അദ്ദേഹത്തിനുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications