For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാറ്റിങ്ങില്‍ കോലിയേയും മറികടന്ന് ബാബര്‍ അസം; ന്യൂസിലന്‍ഡിനെതിരായ തന്ത്രം വെളിപ്പെടുത്തി

ബര്‍മിങ്ഹാം: ലോകകപ്പില്‍ ഇന്ത്യയോടേറ്റ തോല്‍വിക്കുശേഷം കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന പാക്കിസ്ഥാന്‍ ലോകകപ്പില്‍ ഉയര്‍ത്തെഴുന്നേറ്റിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്ക്ക് പിന്നാലെ ന്യൂസിലന്‍ഡിനെയും തോല്‍പ്പിച്ചതോടെ പാക്കിസ്ഥാന്‍ സെമി സാധ്യതയും വര്‍ധിപ്പിച്ചിട്ടുണ്ട്. മധ്യനിര ബാറ്റ്‌സ്മാന്‍ ബാബര്‍ അസമിന്റെ(101) മികവിലാണ് പാക്കിസ്ഥാന്റെ ജയം.

babarazam

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ബാറ്റിങ്ങിനെ മാതൃകയാക്കുന്ന ബാബര്‍ സെഞ്ച്വറിയോടെ പുതിയൊരു നാഴികക്കല്ലും പിന്നിട്ടു. അതിവേഗം 3000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാന്‍ എന്ന ബഹുമതിയും താരം സ്വന്തമാക്കി. ബാബര്‍ 68 ഇന്നിങ്‌സുകളില്‍നിന്നായാണ് 3000 മറികടന്നത്. കോലിയേക്കാള്‍ ഏഴ് ഇന്നിങ്‌സുകള്‍ കുറവ് കളിച്ച ബാബര്‍ ഇപ്പോള്‍ സൗത്ത് ആഫ്രിക്കന്‍ താരം ഹാഷിം ആംലയ്ക്ക് പിറകിലാണ്. ആംല 57 ഇന്നിങ്‌സുകളില്‍നിന്നും 3000 മറികടന്നിരുന്നു.

ബാബര്‍ അസം നേരത്തെ 1000, 2000 റണ്‍സ് പിന്നിടുമ്പോഴും കോലി പിന്നിലായിരുന്നു. 32 വര്‍ഷത്തിനുശേഷമാണ് ഒരു പാക് താരം ലോകകപ്പില്‍ സെഞ്ച്വറി നേടുന്നത്. 1987ല്‍ ജാവേദ് മിയാന്‍ദാദും, സലീം മാലിക്കും സെഞ്ച്വറി നേടിയശേഷം മറ്റൊരു താരത്തിന് ഈ നേട്ടത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ബാബറിന്റെ മികവില്‍ ന്യൂസിലന്‍ഡിനെതിരെ 6 വിക്കറ്റിനാണ് പാക്കിസ്ഥാന്‍ ജയിച്ചു കയറിയത്.

ന്യൂസിലന്‍ഡിന്റെ കുറഞ്ഞ സ്‌കോര്‍ പിന്തുടരുമ്പോള്‍ വ്യക്തമായ പദ്ധതികളുണ്ടായിരുന്നെന്ന് ബാബര്‍ പറഞ്ഞു. വിക്കറ്റ് ബാറ്റിങ്ങിന് അനുകൂലമായിരുന്നില്ല. ഫെര്‍ഗൂസനെയായിരുന്നു ലക്ഷ്യം വെച്ചത്. എന്നാല്‍, സാന്റ്‌നര്‍ വന്നതോടെ ബാറ്റിങ് ദുഷ്‌കരമായി. ഇതോടെ, സാന്റ്‌നര്‍ക്ക് വിക്കറ്റ് നല്‍കാതിരിക്കാനും പേസര്‍മാര്‍ എത്തുമ്പോള്‍ ആഞ്ഞടിക്കാനും തീരുമാനിച്ചു. ഇത് ലക്ഷ്യംകണ്ടെന്നും ബാബര്‍ പറഞ്ഞു.

Story first published: Thursday, June 27, 2019, 9:35 [IST]
Other articles published on Jun 27, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+