Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

16 കാരനായ പാക് പേസര്‍ നസീമിന് റെക്കോര്‍ഡ്... പ്രായം കുറഞ്ഞ താരം, ആമിറിനെ പിന്നിലാക്കി

കറാച്ചി: പാകിസ്താന്‍ യുവ പേസര്‍ നസീം ഷായ്ക്കു റെക്കോര്‍ഡ്. ശ്രീലങ്കയ്‌ക്കെതിരേ നടന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകളെടുത്തതോടെയാണ് നസീം പുതിയ റെക്കോര്‍ഡിന് അവകാശിയായത്. ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ചു വിക്കറ്റുകളെടുത്ത ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് കൗമാര താരം തന്റെ പേരിലാക്കിയത്. 16 വയസ്സും 311 ദിവസുമാണ് നസീമിന്റെ പ്രായം. പാകിസ്താന്റെ തന്നെ മുഹമ്മദ് ആമിറിന്റെ പേരിലായിരുന്ന റെക്കോര്‍ഡാണ് നസീം തിരുത്തിക്കുറിച്ചത്. 17 വയസ്സും 257 ദിവസവും പ്രായമുള്ളപ്പോഴാണ് 2009ല്‍ മെല്‍ബണില്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന ടെസ്റ്റില്‍ അഞ്ചു വിക്കറ്റുമായി ആമിര്‍ റെക്കോര്‍ഡിട്ടത്.

naseem

അടുത്തിടെ പാക് ടീമിനായി അരങ്ങേറിയ നസീം ഉജ്ജ്വല പ്രകടനമാണ് ലങ്കയ്‌ക്കെതിരേയുള്ള രണ്ടാം ടെസ്റ്റില്‍ പുറത്തെടുത്തത്. 12.5 ഓവറില്‍ നാലു മെയ്ഡനുള്‍പ്പെടെ 31 റണ്‍സ് മാത്രം വിട്ടുകൊടുത്ത് താരം അഞ്ചു പേരെ പുറത്താക്കുകയായിരുന്നു. കുശാല്‍ മെന്‍ഡിസ്, ദിനേഷ് ചാണ്ഡിമല്‍, ദില്‍റുവാന്‍ പെരേര, ലസിത് എംദുല്‍ദെനിയ, വിശ്വ ഫെര്‍ണാണ്ടോ എന്നിവരുടെ വിക്കറ്റുകളാണ് നസീം പിഴുതത്.

ടെസ്റ്റില്‍ ലങ്കയ്ക്കു 263 റണ്‍സിന്റെ മികച്ച ജയം നേടിക്കൊടുക്കുന്നതില്‍ നസീം നിര്‍ണായക പങ്കും വഹിച്ചിരുന്നു. 476 റണ്‍സിന്റെ വന്‍ വിജയലക്ഷ്യമാണ് പാകിസ്താന്‍ ലങ്കയ്ക്കു നല്‍കിയത്. അഞ്ചാം ദിനം 212 റണ്‍സില്‍ പാകിസ്താന്‍ ലങ്കയെ എറിഞ്ഞിടുകയായിരുന്നു. ഒഷാഡ ഫെര്‍ണാണ്ടോ (102), നിരോഷന്‍ ഡിക്വെല്ല (65) എന്നിവര്‍ മാത്രമേ ലങ്കന്‍ ബാറ്റിങ് നിരയില്‍ പിടിച്ചുനിന്നുള്ളൂ.

Story first published: Monday, December 23, 2019, 13:58 [IST]
Other articles published on Dec 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+