Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കണ്‍ഫ്യൂഷനായല്ലോ, ബ്രദര്‍ ഇത് നീയോ? കോലിയുടെ അപരനെ കണ്ട് ആമിര്‍ ഞെട്ടി

കറാച്ചി: ഒരാളെപ്പോലെ ഏഴു പേരുണ്ടാവാമെന്നാണല്ലോ നാം പണ്ടു മുതല്‍ തന്നെ കേട്ടുപഴകിയ വാക്കുകള്‍. ക്രിക്കറ്റില്‍ പല താരങ്ങളുടെയും അപരന്‍മാരെ നാം കണ്ടു കഴിഞ്ഞു. ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെയടക്കം അപരന്‍മാര്‍ ഇന്ത്യയില്‍ തന്നെയുണ്ട്. സച്ചിന്റെ മാത്രമല്ല മറ്റു പല പ്രശസ്ത താരങ്ങളുടെയും അപരന്‍മാരുടെ ഫോട്ടോകളും വീഡിയോകളുമെല്ലാം ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്ത് ആഘോഷമാക്കിയിരുന്നു.

1

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അപരന്റെ ഫോട്ടോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഒരൊറ്റ നോട്ടത്തില്‍ ഇതു കോലിയല്ലെന്നു പറയാന്‍ ഒരാള്‍ക്കും കഴിയില്ല. കാരണം അത്രയേറെ രൂപസാദ്യശ്യമാണ് ഇയാള്‍ക്ക് ഇന്ത്യന്‍ നായകനുമായുള്ളത്. കോലിയുടെ അപരനെന്ന് സ്വയം അവകാശപ്പെട്ട് ഇയാള്‍ രംഗത്തു വന്നതല്ല. മറിച്ച് ഈ ഫോട്ടോ പുറത്തുവിട്ടത് പാകിസ്താന്റെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ആമിറാണെന്നതാണ് മറ്റൊരു കൗതുകരമായ കാര്യം.

2

ലോക്ക്ഡൗണിനിടെ വീട്ടില്‍ വച്ച് വെബ് സീരീസ് ആസ്വദിക്കവെയാണ് ആമിറിന്റെ ശ്രദ്ധ 'കോലിയില്‍' പതിഞ്ഞത്. തുടര്‍ന്നു ഇതു ഫോണില്‍ പകര്‍ത്തിയ ശേഷം ട്വിറ്ററിലൂടെ ആമിര്‍ പങ്കുവയ്ക്കുകയായിരുന്നു. എന്നാല്‍ ഈ നടന്‍ ആരാണെന്നോ, വെബ് സീരീസ് എതെന്നോ പാക് താരം പരാമര്‍ശിച്ചിട്ടില്ല. ഫോട്ടോയ്‌ക്കൊപ്പം ആമിര്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു- വിരാട് കോലി, ബ്രദര്‍ ഇതു നീ തന്നെയാണോ, ഞാനാകെ കണ്‍ഫ്യൂഷനിലാണ്. എന്തായാലും ആമിറിന്റെ ഈ ഫോട്ടോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി മാറിയിട്ടുണ്ട്.

അടുത്തിടെ കോലിയെ ആമിര്‍ പ്രശംസിച്ചിരുന്നു. ഈ യുഗത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നാണ് ആമിര്‍ ഇന്ത്യന്‍ നായകനെ വിശേഷിപ്പിച്ചത്. തന്റെ ഓവറോള്‍ ഫേവറിറ്റ് പാകിസ്താന്റെ സഈദ് ഭായിയാണ് (സഈദ് അന്‍വര്‍). എന്നാല്‍ ഈ കാലഘട്ടത്തിലേക്കു വന്നാല്‍ അതു വിരാട് കോലിയാണ്. ഈ യുഗത്തില്‍ കോലിക്കൊപ്പം നിര്‍ത്താവുന്ന മറ്റൊരു ബാറ്റ്‌സ്മാനും ഇല്ലെന്നും ആമിര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

amir

പാകിസ്താന്റെ 2020-21ലെ മുഖ്യ കരാറില്‍ നിന്നും ആമിറിനെ കഴിഞ്ഞ ദിവസം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഒഴിവാക്കിയിരുന്നു. പകരം ടീമിലെ പുതിയ താരോദമയായ പേസര്‍ നസീം ഷായാണ് മുഖ്യ കരാറില്‍ ഇടം പിടിച്ചത്. കരിയറില്‍ ആദ്യമായാണ് താരം മുഖ്യ കരാറില്‍ ഉള്‍പ്പെട്ടത്.

Story first published: Friday, May 15, 2020, 18:24 [IST]
Other articles published on May 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+