അടുത്തിടെ ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും ടി20യിലെ നമ്പര്‍ ബാറ്ററുമായ അഭിഷേത് ശര്‍മയ്‌ക്കെതിരേ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ വൈറലായ താരമാണ് പാകിസ്താന്റെ യുവ ഫാസ്റ്റ് ബൗളര്‍ ഇഹ്‌സാനുള്ള. ഏഷ്യാ കപ്പില്‍ വമ്പന്‍ റണ്‍വേട്ട നടത്തി അഭിഷേക് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായതിനു പിന്നാലെയായിരുന്നു പാക് പേസറുടെ മുന്നറിയിപ്പ്.
അഭിഷേകിനെതിരേ ബൗള്‍ ചെയ്യാന്‍ ഒരോവര്‍ ലഭിച്ചാല്‍ വെറും മൂന്നു പന്തില്‍ തന്നെ പുറത്താക്കി കാണിക്കാമെന്നായിരുന്നി ഇഹ്‌സാനുള്ളയുടെ വീരവാദം. ഇപ്പോള്‍ അദ്ദേഹം വീണ്ടും അതു ആവര്‍ത്തിച്ചിരിക്കുകയാണ്.

അഭിഷേകിനെ മാത്മ്രല്ല, മറ്റൊരു ഇന്ത്യന്‍ യുവ സൂപ്പര്‍ താരവും ടെസ്റ്റ്, ഏകദിന ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്ലിനെയും അനായാസം ഔട്ടാക്കാമെന്നു ഇഹ്‌സാനുള്ള ഇപ്പോള്‍ അവകാശപ്പെടുന്നത്. അതിന്റെ കാരണവും തുറന്നു പറഞ്ഞു.
ഭീഷണിയുമായി ഇഹ്‌സാനുള്ള
ഒരു പാകിസ്താന്‍ ചാനലില്‍ സംസാരിക്കവെയാണ് അഭിഷേക് ശര്‍മയെ അനായാസം ഔട്ടാക്കാക്കാന്‍ തനിക്കു സാധിക്കുമെന്ന അഭിപ്രായത്തില്‍ ഇഹ്‌സാനുള്ള ഉറച്ചുനിന്നത്. ഷോയിലെ ആങ്കര്‍മാരായ രണ്ടു പേര്‍ ഇതേക്കുറിച്ച് സംശയം പ്രകചിപ്പിച്ചിട്ടും അദ്ദേഹം താന്‍ പറഞ്ഞതില്‍ നിന്നും അല്‍പ്പം പോലും പിറകിലേക്കു പോയതുമില്ല.
അഭിഷേക് ശര്‍മയും ശുഭ്മന്‍ ഗില്ലും എന്റെ മുന്നില്‍ വന്നാല്‍ 2-3 ഓവറുകള്‍ കൊണ്ട് ഔട്ടാക്കാക്കുമെന്നായിരുന്നു നിങ്ങള്‍ അടുത്തിടെ പറഞ്ഞത്. അഭിഷേക് മികച്ച ബാറ്ററാണ്. എന്നിട്ടും എന്തുകൊണ്ടാണ് അങ്ങനെ അങ്ങനെ പറഞ്ഞതെന്നുമായിരുന്നു ഇഹാനുള്ളയോടു ആങ്കറായ സാന ഉള്ളയുടെ ചോദ്യം.
ഞാന്‍ നിങ്ങളോടു ഒരു കാര്യം പറയട്ടെ. അവര്‍ക്കു (അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍) എന്നിവര്‍ക്കു രണ്ടു കൈകളും കാലുകളുമാണുള്ളത്. എനിക്കും അങ്ങനെ തന്നെയാണ്. അതുകൊണ്ടു തന്നെ ഞങ്ങള്‍ക്കിടയില്‍ എന്തു വ്യത്യാസമാണുള്ളത് എന്നുമായിരുന്നു ഇഹ്‌സാനുള്ള തിരിച്ചുചോദിച്ചത്.
മാര്‍ക്ക് വുഡ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ക്കെതിരേയെല്ലാം നേരത്തേ സ്‌ഫോടനാത്മക ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള ബാറ്ററാണ് അഭിഷേക്. നിങ്ങളുടെ ഇപ്പോഴത്തെ ഫോമും കൂടി നോക്കൂ. പരിക്കില്‍ നിന്നും മോചിതനായി അടുത്തിടെയാണ് തിരിച്ചെത്തിയതെന്നും ഇഹ്‌സാനുള്ളയോടു ഷോയിലെ മറ്റൊരു ആങ്കറായ ഷുഐബ് പറഞ്ഞു.
പാകിസ്താനില്‍ പേസര്‍മാരെ എളുപ്പത്തിലൊന്നും ലഭിക്കില്ല. ഇവിടെ 150 കിമിക്കു മുകളില്‍ വേഗതയില്‍ ബൗള്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു ഫാസ്റ്റ് ബൗളര്‍ ഹാരിസ് റൗഫാണെങ്കില്‍ മറ്റൊരാള്‍ ഞാനുമാണ് എന്നായിരുന്നു ഇഹ്‌സാനുള്ള ഇതിനോടു പ്രതികരിച്ചത്.
2023ലെ പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ പ്രകടനത്തിലൂടെയാണ് ഇഹ്‌സാനുള്ള ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ടൂര്‍ണമെന്റിലെ ഒരു കളിയില്‍ 152.65 കിമി വേഗതയില്‍ താരം പന്തെറിഞ്ഞിരുന്നു.

ടൂര്‍ണമെന്റിലെ പ്രകടനം ഇഹ്‌സാനുള്ളയ്ക്കു ഇതേ വര്‍ഷം പാകിസ്താന്റെ വൈറ്റ് ബോള്‍ ടീമുകളിലേക്കും വഴി തുറക്കുകയായിരുന്നു. നാലു ടി20കളും ഒരു ഏകദിനവുമാണ് പേസര്‍ കളിച്ചത്. ടി20യില്‍ 7.28 ഇക്കോണമി റേറ്റില്‍ ആറു വിക്കറ്റെടുത്ത ഇഹ്‌സാനുള്ളയ്ക്കു ഏകദിനത്തില്‍ വിക്കറ്റൊന്നും നേടിയിട്ടുമില്ല.
അതേസമയം, ഏഷ്യാ കപ്പിനു ശേഷം ഇന്ത്യന്‍ ടീമില്‍ നിന്നും ചെറിയൊരു ബ്രേക്കിലാണ് അഭിഷേക്. ഈ മാസം 29ന് തുടങ്ങാനിരിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ അഞ്ചു ടി20കളുടെ പരമ്പരയിലാണ് അദ്ദേഹം അടുത്തതായി കളിക്കുക.
ഗില്ലാവട്ടെ വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പലയില്‍ ഇന്ത്യയെ 2-0ന്റെ വിജയത്തിലേക്കു നയിച്ചതിനു ശേഷം ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ക്യാപ്റ്റനാവാനൊരുങ്ങുകയാണ്.