വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഏഴാം നമ്പര്‍ ഇപ്പോഴും ഹൃദയങ്ങള്‍ കീഴടക്കുന്നു', ധോണി സമ്മാനിച്ച ജഴ്‌സിയുടെ ചിത്രവുമായി ഹാരിസ്

കറാച്ചി: എംഎസ് ധോണിയെന്ന താരം ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാത്രം അഭിമാനമല്ല. ലോക ക്രിക്കറ്റിന്റെ അഭിമാനമാണ്. നായകനായും വിക്കറ്റ് കീപ്പറായും ഫിനിഷറായും ധോണി നടന്നുപോയ വഴികളും പിന്നിട്ട നേട്ടങ്ങളും അത്ര എളുപ്പം മറ്റാര്‍ക്കും നേടിയെടുക്കാന്‍ സാധിക്കുന്നതല്ല. അതുകൊണ്ട് ധോണിക്ക് വലിയ ആരാധക പിന്തുണയുമുണ്ട്. എതിരാളികള്‍ പോലും ആരാധിക്കുന്ന താരമാണ് ധോണി. മത്സരങ്ങള്‍ക്ക് ശേഷം ധോണിയോട് സംസാരിക്കാന്‍ എതിര്‍ ടീം താരങ്ങള്‍ മത്സരിക്കുന്നത് പോലും പലപ്പോഴും കാണാറുണ്ട്.

രണ്ട് ലോകകപ്പടക്കം മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യയുടെ അലമാരയിലെത്തിച്ച ധോണി സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെടാത്ത ചുരുക്കം ചില താരങ്ങളിലൊരാളാണ്. കഴിഞ്ഞ ധോണിയെക്കാണാന്‍ ഒരു ആരാധകന്‍ 400 കിലോമീറ്ററോളം നടന്നെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ആരാധകരെ പല താരങ്ങളും അവഗണിക്കുമ്പോഴും കഴിയുന്നത്രെ ചേര്‍ത്ത് നിര്‍ത്താന്‍ ധോണി ശ്രമിക്കാറുണ്ട്.

ഇപ്പോഴിതാ പാകിസ്താന്‍ താരവും ധോണിയുടെ കടുത്ത ആരാധകനുമായ ഹാരിസ് റൗഫിന് തന്റെ ജഴ്‌സി അയച്ചുനല്‍കിയിരിക്കുകയാണ് ക്യാപ്റ്റന്‍ കൂള്‍. ധോണിയുടെ ഒപ്പോടുകൂടിയ ഏഴാം നമ്പര്‍ സിഎസ്‌കെ ജഴ്‌സിയാണ് ഹാരിസ് റൗഫിന് അയച്ചുനല്‍കിയത്. തനിക്ക് ലഭിച്ച അവിസ്മരണീയ സമ്മാനത്തിന്റെ ചിത്രം റൗഫ് ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഏഴാം തീയ്യതിയാണ് തനിക്ക് ലഭിച്ച സിഎസ്‌കെ ജഴ്‌സിയുടെ ചിത്രം ഉള്‍പ്പെടെ ഹാരിസ് റൗഫ് ആരാധകരുമായി പങ്കുവെച്ചത്.

harisrauf

തന്റെ ആഗ്രഹപ്രകാരം ജഴ്‌സി അയച്ചുതന്ന സിഎസ്‌കെ ടീം മാനേജര്‍ റസല്‍ രാധാകൃഷ്ണന് റൗഫ് നന്ദിയും പറഞ്ഞു. 'ഇതിഹാസവും ക്യാപ്റ്റന്‍ കൂളുമായ ധോണി തന്റെ മനോഹരമായ ജഴ്‌സി എനിക്ക് സമ്മാനിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ദയകൊണ്ടും സല്‍പ്രവര്‍ത്തികള്‍ക്കൊണ്ടും ഇപ്പോഴും ഏഴാം നമ്പര്‍ ഹൃദയങ്ങള്‍ കീഴടക്കുകയാണ്. താങ്കളുടെ വലിയ പിന്തുണക്ക് നന്ദി റസല്‍' എന്നാണ് ഹാരിസ് റൗഫ് ട്വീറ്റ് ചെയ്തത്.

ഇതിന് റസല്‍ മറുപടി ട്വീറ്റും നല്‍കി. 'ഞങ്ങളുടെ നായകന്‍ എംഎസ് ധോണി നിനക്ക് ജഴ്‌സി തരാമെന്ന് ഉറപ്പ് നല്‍കിയതാണ്. നിന്റെ സ്‌നേഹനത്തിന് നന്ദി' എന്നാണ് റസല്‍ കുറിച്ചത്. പലപ്പോഴും പാകിസ്താന്‍ ടീമിനെയും താരങ്ങളെയും ഇന്ത്യയുടെ ചിരവൈരികളെന്ന നിലയിലാണ് കൂടുതല്‍ ആരാധകരും വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ പാകിസ്താന്‍ താരങ്ങളുമായി ഇന്ത്യന്‍ താരങ്ങള്‍ക്ക് പൊതുവേ ഈ ശത്രുതാ മനോഭാവമില്ല. ഇന്ത്യന്‍ താരങ്ങളായ എംഎസ് ധോണിക്കും വിരാട് കോലിക്കും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കുമെല്ലാം വലിയ ആരാധക പിന്തുണ പാകിസ്താനില്‍ നിന്ന് ലഭിക്കാറുണ്ടെന്നതാണ് വസ്തുത.

'എതിരാളികള്‍ നിന്നെ ഭയക്കുന്നു', തന്റെ വിക്കറ്റിന്റെ പ്രാധാന്യം റിഷഭ് തിരിച്ചറിയണം- സല്‍മാന്‍ ബട്ട് 'എതിരാളികള്‍ നിന്നെ ഭയക്കുന്നു', തന്റെ വിക്കറ്റിന്റെ പ്രാധാന്യം റിഷഭ് തിരിച്ചറിയണം- സല്‍മാന്‍ ബട്ട്

2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഉപദേഷ്ടാവായി ധോണിയുണ്ടായിരുന്നു. ഈ സമയത്ത് ഹാരിസ് റൗഫ് ധോണിയുമായി സംസാരിച്ചിരുന്നു. ധോണിയുടെ വലിയ ആരാധകനാണെന്ന് നേരത്തെ തന്നെ റൗഫ് തുറന്ന് പറഞ്ഞിട്ടുണ്ട്. പാകിസ്താന്റെ നിലവിലെ പേസര്‍മാരിലെ ശ്രദ്ധേയ മുഖമാണ് ഹാരിസ് റൗഫ്. തുടര്‍ച്ചയായി 145ന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ സാധിക്കുന്ന റൗഫ് ഇക്കഴിഞ്ഞ ടി20 ലോകകപ്പിലും ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത്.

2021ലെ ഐപിഎല്‍ ചാമ്പ്യന്മാരായത് സിഎസ്‌കെയായിരുന്നു. 2020ല്‍ പ്ലേ ഓഫ് പോലും കാണാതെ പുറത്തായപ്പോള്‍ വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഇവരുടെയെല്ലാം വായടപ്പിച്ചാണ് ധോണി സിഎസ്‌കെയെ നാലാം കിരീടത്തിലേക്കെത്തിച്ചത്. ബാറ്റുകൊണ്ടും ധോണി തിളങ്ങിയിരുന്നു. അടുത്ത സീസണിലും ധോണി സിഎസ്‌കെയ്ക്കായി കളിക്കും. 12 കോടി രൂപയ്ക്കാണ് ധോണിയെ സിഎസ്‌കെ നിലനിര്‍ത്തിയത്. 40 പിന്നിട്ടിട്ടും കളത്തില്‍ സജീവമായിത്തന്നെ ധോണിയുള്ളത് സിഎസ്‌കെ ആരാധകരുടെ പിന്തുണകൊണ്ട് മാത്രമാണെന്ന് പറയാം. ധോണിക്ക് വലിയ പിന്തുണ സിഎസ്‌കെയിലുണ്ട്. 'തല' എന്നാണ് ധോണിയെ അവര്‍ വിശേഷിപ്പിക്കുന്നത്.

Story first published: Saturday, January 8, 2022, 11:02 [IST]
Other articles published on Jan 8, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X