For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡ്രീം ഹാട്രിക്കിനെക്കുറിച്ച് ഷഹീന്‍ അഫ്രീഡി, ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളെ പുറത്താക്കണം!

മൂല്യമേറിയ വിക്കറ്റിനെക്കുറിച്ചും വെളിപ്പെടുത്തി

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായി മാറിയിരിക്കുകയാണ് പാകിസ്താന്റെ യുവ പേസ് സെന്‍സേഷനായ ഷഹീന്‍ അഫ്രീഡി. റെഡ് ബോള്‍, വൈറ്റ് ബോള്‍ വ്യത്യാസമില്ലാതെ മൂന്നു ഫോര്‍മാറ്റുകളിലും ഒരുപോലെ മികച്ച പ്രകടനമാണ് ഇടംകൈയന്‍ ഫാസ്റ്റ് ബൗളറായ ഷഹീന്‍ കാഴ്ചവയ്ക്കുന്നത്. തന്റെ ഡ്രീം ഹാട്രിക്ക് വിക്കറ്റുകള്‍ ആരുടേതൊക്കംയാണെന്നു അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ 25 ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഇക്കൂട്ടത്തിലാണ് ഡ്രീം ഹാട്രിക്കുകള്‍ ആരുടേതൊക്കെയാണെന്ന ചോദ്യമുണ്ടായിരുന്നത്.

1

ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍മാരുടേതാണ് തനിക്കു ഡ്രീം ഹാട്രിക്കായി വേണ്ടതെന്നു ഷഹീന്‍ അഫ്രീഡി വ്യക്തമാക്കി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി എന്നിവരുടേതാണ് തന്റെ ഡ്രീം ഹാട്രിക്ക് വിക്കറ്റുകളെന്നു അദ്ദേഹം പറഞ്ഞു. ഇക്കൂട്ടത്തില്‍ മുന്‍ നായകന്‍ വിരാട് കോലിയുടേതാണ് ഏറ്റവും മൂല്യമേറിയ വിക്കറ്റെന്നും അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടത്തില്‍ രോഹിത്, രാഹുല്‍, കോലി എന്നിവരെ ഷഹീന്‍ പുറത്താക്കിയിരുന്നു. രോഹിത്, രാഹുല്‍ എന്നിവരെ അടുത്തടുത്ത ഓവറുകളിലായിരുന്നു ഷഹീന്‍ മടക്കിയത്.

2

സൂപ്പര്‍ 12ലെ ആദ്യ റൗണ്ടില്‍ തന്നെയായിരുന്നു ദുബായില്‍ വച്ച് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്ലാസിക് പോരാട്ടം. ടോസിനു ശേഷം പാക് നായകന്‍ ബാബര്‍ ആസം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്വപ്‌നതുല്യമായ തുടക്കമായികുന്നു ഷഹീന്‍ പാകിസ്താനു നല്‍തിയത്. ആദ്യ ഓവറില്‍ തന്നെ രോഹിത്തിനെ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കാക്കി പവലിയനിലേക്കു മടക്കി. മികച്ചൊരു ഇന്‍സ്വിങറില്‍ രോഹിത് വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു

3

എട്ടു ബോളുകള്‍ക്കു ശേഷം തന്റെ രണ്ടാം ഓവറില്‍ ഇന്ത്യയുടെ മറ്റൊരു ഓപ്പണറായ രാഹുലിനെയും ഷഹീന്‍ പുറത്താക്കി. തകര്‍പ്പനൊരു ഇന്‍സ്വിങറിലൂടെയായിരുന്നു ഇത്. പിച്ച് ചെയ്ത ശേഷം അകത്തേക്കു കയറിയ ബോള്‍ രാഹുലിന്റെ പ്രതിരോധം ഭേദിച്ച് മിഡില്‍ സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. സ്തബ്ധമായ രാഹുല്‍ അവിശ്വസനീയതയോടെയാണ് ക്രീസ് വിട്ടത്. എട്ടു ബോളില്‍ മൂന്നു റണ്‍സായിരുന്നു സമ്പാദ്യം. രണ്ടു വിക്കറ്റിന് 19 റണ്‍സെന്ന നിലയിലാണ് ഷഹീന്‍ പവര്‍പ്ലേ ഓവര്‍ പൂര്‍ത്തിയാക്കിയത്.

4

പിന്നീട് 19ാം ഓവറില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെയും ഷഹീന്‍ പുറത്താക്കുകയായിരുന്നു. 49 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 57 റണ്‍സുമായി ഇന്ത്യയുടെ അമരക്കാരനായ കോലിയെ സ്ലോ ബോളിലാണ് പാക് പേസര്‍ വീഴ്ത്തിയത്. എഡ്ജായ കോലിയെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ പിടികൂടുകയായിരുന്നു. മല്‍സരത്തില്‍ 31 റണ്‍സിനു മൂന്നു വിക്കറ്റെടുത്ത ഷഹീനാണ് ഇന്ത്യന്‍ ഇന്നിങ്‌സ് ഏഴു വിക്കറ്റിന് 151 റണ്‍സിലൊതുക്കാന്‍ പാകിസ്താനെ സഹായിച്ചത്. ഹസന്‍ അലി രണ്ടും ഹാരിസ് റൗഫ്, ഷദാബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളുമെടുത്തു.

5

മറുപടിയില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ പാകിസ്താന്‍ വിജയത്തിലേക്കു കുതിച്ചെത്തുകയായിരുന്നു. 17.5 ഓവറില്‍ തന്നെ പാക് ടീം ലക്ഷ്യത്തിലെത്തി. മുഹമ്മദ് റിസ്വാന്‍ (79*), നാകന്‍ ബാബര്‍ ആസം (68*) എന്നിവരുടെ തകര്‍പ്പന്‍ ഫിഫ്റ്റികളാണ് പാക് വിജയം അനായാസമാക്കിയത്. ഏതെങ്കിലുമൊരു ലോകകപ്പില്‍ ഇന്ത്യക്കെതിരേ പാകിസ്താന്റെ കന്നി വിജയം കൂടിയായിരുന്നു ഇത്. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. മാത്രമല്ല സൂപ്പര്‍ 12ലെ ആദ്യ പോരാട്ടവും ഇരുവരും തമ്മിലാണ്. ഒക്ടോബര്‍ 23ന് മെല്‍ബണിലാണ് ലോകം കാത്തിരിക്കുന്ന പോരാട്ടം.

Story first published: Saturday, January 29, 2022, 17:54 [IST]
Other articles published on Jan 29, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+