Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസിനെ വിറപ്പിച്ച നസീം ഇനി ലോകകപ്പിന്, പാക് ടീമിലേക്ക്... അണ്ടര്‍ 19 ലോകകപ്പ് കളിക്കും

കറാച്ചി: ഓസ്‌ട്രേലിയക്കെതിരേ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലൂടെ അരങ്ങേറിയ പാകിസ്താന്റെ കൗമാര പേസ് സെന്‍സേഷന്‍ നസീം ഷാ ഇനി ലോകകപ്പ് കളിക്കും. അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പിനുള്ള പാക് ടീമില്‍ താരത്തെ ഉള്‍പ്പെടുത്തും. ലോകകപ്പിനായി നസീമിനെ വിട്ടു നല്‍കണമെന്ന് മുഖ്യ സെലക്ടറോടും ബൗളിങ് കോച്ച് വഖാര്‍ യൂനുസിനോടും ആവശ്യപ്പെട്ടു കഴിഞ്ഞതായി പാക് ജൂനിയര്‍ ടീം കോച്ച് ഇജാസ് അഹമ്മദ് വ്യക്തമാക്കി.

NASEEM

അണ്ടര്‍ 19 ലോകകപ്പില്‍ പാകിസ്താന്റെ പ്രധാന തുറുപ്പുചീട്ടായിരിക്കും നസീം. ഇക്കാര്യം നേരത്തേയും താന്‍ പറഞ്ഞിട്ടുണ്ട്. ലാഹോറിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടക്കുന്ന ജൂനിയര്‍ താരങ്ങളുടെ പരിശീലന ക്യാംപില്‍ എത്രയും വേഗം നസീം ജോയിന്റ് ചെയ്യണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇജാസ് പറഞ്ഞു. നസീം കൂടി ചേരുന്നതോടെ പാക് ബൗളിങിന് മൂര്‍ച്ച കൂടും. നിലവില്‍ മികച്ച പേസര്‍മാരും സ്പിന്നര്‍മാരുമെല്ലാം തങ്ങളുടെ ടീമിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തിടെ നടന്ന ഏഷ്യന്‍ എമേര്‍ജിങ് നാഷന്‍സ് കപ്പില്‍ പാകിസ്താനെ ജേതാക്കളാക്കാന്‍ ഇജാസിനായിരുന്നു.

ഓസ്‌ട്രേലിയക്കെതിരേ ബ്രിസ്ബണില്‍ നടന്ന ആദ്യ ടെസ്റ്റിലൂടെയയായിരുന്നു നസീം പാക് സീനിയര്‍ ടീമിനായി അരങ്ങേറിയത്. ഒരു വിക്കറ്റ് മാത്രമേ കന്നി ടെസ്റ്റില്‍ വീഴ്ത്താന്‍ സാധിച്ചുള്ളൂവെങ്കിലും വിസ്മയിപ്പിക്കുന്ന വേഗം കൊണ്ട് നസീം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പരിക്കിനെ തുടര്‍ന്നു അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ നിന്നും താരത്തിന് വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു.

Story first published: Wednesday, December 4, 2019, 15:46 [IST]
Other articles published on Dec 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+